Part 12

48 2 1
                                    

ആമി അവളുടെ ഉമ്മ ജോലി കഴിഞ്ഞു വരുന്നതും നോക്കി ഇരുന്നു, വൈകുന്നേരം ആയപ്പോ ഉമ്മ വീട്ടിൽ വന്നു, ആമിയെ ഒന്നു നോക്കുക പോലും ചെയ്യാതെ ഉമ്മ അകത്തേക്ക് പോയി, ആമിയുടെ കണ്ണൊക്കെ നിറഞ്ഞു ഒഴുകി, അവൾക്കു ഒരിക്കലും ഷെമീറിനെ അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു പക്ഷെ ഇപ്പോൾ താൻ ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ വാപ്പയും ഉമ്മയും രണ്ടു വഴിക്കാവും, ആമി ഉമ്മയുടെ റൂമിലേക്ക്‌ ചെന്നു, എന്നിട്ട് ഉമ്മയോട് പറഞ്ഞു ഉമ്മ എനിക്ക് കല്യാണത്തിന് സമ്മതം ആണ് പക്ഷെ ഇപ്പൊ വേണ്ട ഞാൻ ഡിഗ്രി പഠിച്ചിട്ട് മതി കല്യാണം എന്നു അതുകേട്ടപ്പോ ഉമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു എന്നിട്ട് ആമിയോട് ഉമ്മ പറഞ്ഞു കല്യാണം കഴിഞ്ഞു ഷെമീർ നിന്നെ പഠിപ്പിച്ചോളും, ആദ്യം കല്യാണം നടക്കട്ടെ എന്നിട്ട് പഠിക്കാൻ പോകാം, പിന്നെ നിനക്ക് ഈ കല്യാണത്തിന് സമ്മതം ആണെന്ന് നിന്റെ വാപ്പയോട് നീ തന്നെ പറയണം, അതുകേട്ടു ആമി പറഞ്ഞു ഞാൻ പറയാം വാപ്പയോടു എന്നു, കൂടുതൽ ഒന്നും ഉമ്മയോട് സംസാരിക്കാൻ ആമിക്ക് താല്പര്യം തോന്നിയില്ല, അവൾ കുടുമ്പ വീട്ടിലേക്കു വാപ്പയെ ഫോൺ ചെയ്തു ഇവിടെ  വീട്ടിലേക്കു ഒന്നു വരാൻ പറഞ്ഞു ഫോൺ വെച്ചു, കുറച്ചു കഴിഞ്ഞപ്പോൾ വാപ്പ വന്നു, ആമി മടിച്ചു മടിച്ചു വാപ്പയോട് ചെന്നു പറഞ്ഞു എനിക്ക് ഈ കല്യാണത്തിന് സമ്മതം ആണെന്ന്, അതുകേട്ടപ്പോ വാപ്പാക്ക് ദേഷ്യം വന്നു നീ എന്താ ആമി ഓന്തിന്റെ സ്വഭാവം കാണിക്കുന്നേ നിനക്ക് ഈ കല്യാണം വേണ്ടാന്ന് പറഞ്ഞിട്ടല്ലേ ഈ വീട്ടിൽ ഇത്രേം പ്രശ്നം ഉണ്ടായതു എന്നിട്ട് ഇപ്പോൾ കല്യാണതിന് സമ്മതം ആണെന്ന് പോലും, നിനക്ക് സമ്മതം ആയാലും ഞാൻ സമ്മതിക്കില്ല, ആമി വല്ലാത്ത ധർമ്മസങ്കടത്തിൽ ആയി എങ്ങനെ വാപ്പയെ കൊണ്ട് സമ്മതിപ്പിക്കും, തന്റെ ഉമ്മ എന്തായാലും ഈ കല്യാണത്തിൽ നിന്നും പിന്മാറില്ല അപ്പോൾ എങ്ങനേലും വാപ്പയെ പറഞ്ഞു സമ്മധിപ്പിക്കണം, ആമി വാപ്പയോടു കുറെ കരഞ്ഞു പറഞ്ഞു ഇങ്ങനെ ഉമ്മയുടെയും വാപ്പയുടെയും  വഴക്കിനിടയിൽ നിക്കുന്ന എന്റെ അവസ്ഥ വാപ്പ ഓർക്കണം എനിക്ക് സമ്മതം ആണ് ഷെമീറിനെ കല്യാണം കഴിക്കാൻ, അപ്പോളേക്കും ആമിയുടെ ഉമ്മയും വാപ്പയുടെ അടുത്ത് എത്തി ഉമ്മ വീണ്ടും അഭിനയിക്കാൻ തുടങ്ങി വാപ്പാക്ക് മുന്നിൽ കരഞ്ഞു കാണിച്ചു നമ്മൾടെ മോൾടെ നല്ല ഭാവിക്കു വേണ്ടിയാ ഞാൻ ഇങ്ങനെ വാശി പിടിക്കുന്നത് ഷെമീർ നല്ല പയ്യൻ ആണ് എന്നൊക്ക പറഞ്ഞു, എത്ര വഴക്ക് ഇട്ടെന്ന് പറഞ്ഞാലും വാപ്പാക്ക് ഉമ്മയെ ജീവൻ ആരുന്നു അങ്ങനെ ഉള്ള ഉമ്മ കരയുന്നത് കണ്ടപ്പോ ആമിയുടെ വാപ്പയുടെ നെഞ്ചു പിടഞ്ഞു, ഇതൊക്ക കണ്ടപ്പോ ആമി അവിടെ നിന്നും എഴുന്നേറ്റു  അവളുടെ  റൂമിൽ പോയി,  അവർ തമ്മിൽ പറഞ്ഞു തീർക്കട്ടെ എന്നു അവൾ കരുതി, അങ്ങനെ ആമിയുടെ ഉമ്മയുടെ കള്ള കണ്ണുനീരിനു മുന്നിൽ വാപ്പയും കല്യാണത്തിന് സമ്മതിച്ചു, ഉമ്മാടെ മനസ്സ് സന്തോഷം കൊണ്ട്  വെമ്പി, പക്ഷെ പുറമെ വലിയ സന്തോഷം ആ സ്ത്രീ കാണിച്ചില്ല, വാപ്പ സമ്മതിച്ചു എന്നറിഞ്ഞപ്പോ എന്തോ ആമിയുടെ ഉള്ളിൽ ഒരു വേദന ഉണ്ടായി, കല്യാണത്തിന് താൻ സമ്മതിച്ചു പക്ഷെ ഷെമീർ അയാളെ എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ലല്ലോ റബ്ബേ, ഞാൻ എന്താ ചെയ്യുക, ഇനിയും എല്ലാം പടച്ചോനെ നിന്റെ കയ്യിൽ, ഇതേ സമയം തങ്ങളുടെ പ്ലാനിങ് വിജയിച്ചത് ഷെമീറിനെ വിളിച്ചു അറിയിക്കുകയായിരുന്നു ആമിയുടെ ഉമ്മ,  ആമിയുടെ ഇക്കാക്കക്കു വാപ്പയുടെ മുഖത്തു നോക്കാൻ ഒരു ജാള്യത തോന്നി അന്ന് വാപ്പയോടു അങ്ങനെ ഒക്കെ പറഞ്ഞത് ഓർത്തു, ആമിക്ക് 18 വയസ്സ് ആകാൻ ഇനിയും 3 മാസത്തോളം ഉണ്ടായിരുന്നു, എന്തായാലും 18 വയസ് ആയിട്ടേ കല്യാണം നടത്താൻ പറ്റു, അപ്പോളേക്കും ഉറപ്പിച്ചു വെക്കാം എന്നുള്ള തീരുമാനത്തിൽ എത്തി അവളുടെ ഉമ്മയും വാപ്പയും, വാപ്പയുടെ കുടുമ്പക്കാർക്കു ഒന്നും തന്നെ ഈ കല്യാണത്തിനോട് ഒട്ടും താല്പര്യം ഇല്ലാരുന്നു,  അവർ അത് ആമിയുടെ വാപ്പയോടു പറയുകയും ചെയ്തു, പക്ഷെ അതൊന്നും അവളുടെ ഉമ്മ വകവെച്ചില്ല, അങ്ങനെ പെണ്ണ് കാണൽ ചടങ്ങ് എന്ന പേരിൽ ഷെമീറിന്റെ വീട്ടിൽ നിന്നും വാപ്പയും മറ്റും ആമിയെ കാണാൻ വന്നു, അന്ന് അവളുടെ ഉമ്മാക്ക് വലിയ ഉത്സാഹം ആരുന്നു അവരെ സ്വീകരിക്കാനും ഒക്കെ ഉമ്മ മുൻപന്തിയിൽ നിന്നു, പക്ഷെ ആമിയുടെ മനസ്സ് കലങ്ങി മറിഞ്ഞു കിടന്നു, ആമിയോട് ഷെമീറിന്റെ വാപ്പ എന്തൊക്കെയോ ചോതിച്ചു, അതിനൊക്കെ മറുപടി ഒരു മൂളലിൽ ഒതുക്കി അവൾ, ഈ ആഴ്ച തന്നെ ഒരു ദിവസം വിവാഹം ഉറപ്പിക്കാൻ അങ്ങോട്ട്‌ വരൂ എന്നു പറഞ്ഞു ഷെമീറിന്റെ വാപ്പയും മറ്റു തിരിച്ചു പോയി,  എല്ലാം നഷ്ടപെട്ടവളേ പോലെ ആമി പൊട്ടി കരഞ്ഞു, ഉമ്മ കാണാത്ത റിയയെയും ചിപ്പിയെയും അവൾ ഫോൺ വിളിച്ചു കാര്യങ്ങൾ പറഞ്ഞു, അവർ ഇത് കേട്ടപ്പോൾ ഞെട്ടി, പക്ഷെ ആമിയുടെ അവസ്ഥ അറിഞ്ഞപ്പോ അതിലേറെ സങ്കടം ആയി, ഒരു ദിവസം ആമിയുടെ വീട്ടിലേക്കു റിയയും ചിപ്പിയും കൂടി വരാമെന്നു പറഞ്ഞു, അത് ആമിക്ക് ഒരു ആശ്വാസം ആയിരുന്നു,  അങ്ങനെ 2008 ഓഗസ്റ്റ് 24 തിയതി ആമിയുടെ വീട്ടിൽ നിന്നും ഷെമീറിന്റെ വീട്ടിലേക്കു വിവാഹം ഉറപ്പിക്കാൻ പോകാൻ തീരുമാനം എടുത്തു, ആ ദിവസം എത്തി ആമിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഇല്ലാതാകാൻ പോകുന്നു, അവൾ ഏറെ വെറുക്കുന്ന ഷെമീറിന് മുന്നിൽ തലകുനിക്കേണ്ടി വരുന്നു, ചിന്തിക്കുംതോറും ആമിയുടെ ഹൃദയം ആരോ കുത്തി കീറുന്നത് പോലെ, ആഷിക്കിനെ കുറിച്ചുള്ള ഓർമ്മകൾ ആമിയെ വല്ലാതെ തളർത്തി പക്ഷെ ഇനിയും ആഷിക്കിനെ കാത്തിരിക്കുന്നതിൽ എന്തു അർത്ഥം ആണ് ഉള്ളത്, ആഷിക്കിന് ഇപ്പൊ അവകാശിയുണ്ട് സൽമ, 😢😢, ആഷിക്കിനെ നഷ്ടമായത് ഓർത്തു രണ്ടു തുള്ളി കണ്ണുനീർ ആമിയുടെ കണ്ണിൽ നിന്നും പൊഴിഞ്ഞു താഴെ മണ്ണിൽ ലയിച്ചു. അങ്ങനെ ആ ദിവസം എത്തി ആഗസ്റ്റ് 24, ആമിയുടെ വീട്ടിൽ അന്ന് എല്ലാരും എത്തി ചേർന്നു, അപ്പച്ചയും കുടുംബം, വാപ്പയുടെ ചേട്ടനും കുടുംബം അങ്ങനെ എല്ലാരും, വിവാഹം ഉറപ്പിക്കാൻ  4, 5 പേരെ പോകുന്നുള്ളൂ, പിന്നെ നിച്ഛയം നടത്തുമ്പോൾ കൂടുതൽ ആളുകൾ പോയാൽ മതി എന്നു തീരുമാനിച്ചു,  അവർക്കു ഷെമീറിന്റെ വീട്ടിലേക്കു പോകാൻ ആയി ടാക്സി വിളിച്ചിരുന്നു, അടുത്തുള്ള ഒരു ചേട്ടന്റെ അംബാസിഡർ കാർ ആരുന്നു വിളിച്ചത്, സമയം ആയപ്പോ ആ ചേട്ടൻ കാറുമായി എത്തി,  ആമി പോയി ആ ചേട്ടനെ ചായ കുടിക്കാൻ ആയി വിളിച്ചു ആ ചേട്ടൻ അതുകേട്ടു കാറിൽ നിന്നും പുറത്തിറങ്ങി ആമിയുടെ വീട്ടിലേക്കു കയറി , അങ്ങനെ എല്ലാരും ചായകുടിച്ചു ഇരിക്കുമ്പോ പുറത്തു ഭയങ്കരമായ ഒരു സൗണ്ട് കേട്ടു, അതുകേട്ടു എല്ലാരും പുറത്തേക്കു ഓടിയിറങ്ങി

You've reached the end of published parts.

⏰ Last updated: Jan 31, 2021 ⏰

Add this story to your Library to get notified about new parts!

ചതിക്കുഴിയിലെ ജീവിതം Where stories live. Discover now