Part 9

22 2 0
                                    

ആഷിക്ക് എന്താണ് പറയുന്നത് എന്നറിയാൻ ആമി ചെവിയോർത്തു, ആഷിക്ക് പറഞ്ഞു തുടങ്ങി, ഞാൻ നിന്നെ ഒന്നിടവിട്ട് വിളിക്കുമായിരുന്നു ആമി, പക്ഷെ വിളിക്കുമ്പോൾ ഒക്കെ നിന്റെ ഉമ്മ ഫോൺ എടുത്തിട്ട് പറയും ആമി പഠിക്കുവാണ് ഇപ്പോൾ ഫോൺ കൊടുക്കാൻ പറ്റില്ല പത്താം ക്ലാസ്സ്‌ ആണ് അവൾക്കു ഒരുപാട് പഠിക്കാൻ ഉണ്ട് എന്നും, അത് കേൾക്കുമ്പോ ഞാൻ ആദ്യം ഒക്കെ കരുതി ശെരിയാകും നിനക്ക് ഒരുപാട് പഠിക്കാൻ ഉണ്ടായിട്ടാകും എന്നോട് നീ സംസാരിക്കാത്തതു എന്നു, പക്ഷെ വീണ്ടും ഞാൻ വിളിക്കുമ്പോ ഇത് തന്നെ നിന്റെ ഉമ്മ ആവർത്തിച്ചു കൊണ്ടിരുന്നു, അങ്ങനെ കുറെ തവണ ആയപ്പോ എനിക്ക് ദേഷ്യം സങ്കടം വന്നു, ഒരു വട്ടം എങ്കിലും ആമിക്ക് എന്നോട് ഒന്നു സംസാരിച്ചൂടെ എന്നു തോന്നി എനിക്ക്, ഒരു പക്ഷെ ആമിക്ക് ഇനി എന്നെ ഇഷ്ടം അല്ലാഞ്ഞിട്ടാകുമോ എന്നോട് സംസാരിക്കാത്തതു എന്നും ഞാൻ സംശയിച്ചു, പിന്നെ കുറച്ചു നാൾ ഞാൻ നിന്റെ വീട്ടിലേക്കു വിളിക്കാതെ ആയി, കുറച്ചു നാളുകൾക്കു ശേഷം വീണ്ടും ഒന്നു വിളിച്ചു നോക്കാം എന്നു കരുതി വിളിച്ചപ്പോ ആണ് അന്ന് നീ ഫോൺ എടുത്തത് പക്ഷെ നീ അന്ന് പറഞ്ഞ വാക്കുകൾ എന്നെ തളർത്തി തിരിച്ചു ഞാൻ അങ്ങോട്ട് എന്തേലും പറയുന്നതിന് മുമ്പേ നീ ഫോൺ കട്ട്‌ ചെയ്തു, ഇനി പറയ് ആമി ഞാൻ എന്തു തെറ്റ് ചെയ്തു നിന്നോട്, ഇതെല്ലാം കേട്ടു ആകെ നിഛലയായ് നിൽക്കുകയാണ് ആമി, കാരണം ഇതൊന്നും ആമി അറിഞ്ഞിട്ടില്ല, ആഷിക്ക് വിളിക്കുന്നതും തന്റെ ഉമ്മ ഇങ്ങനെ ഒക്കെ ആഷിക്കിനോട് പറഞ്ഞെന്നും ഒന്നും ഒന്നും ആമി അറിഞ്ഞിരുന്നില്ല, ആമി ആഷിക്കിനോട് പറഞ്ഞു ഞാൻ ഇതൊന്നും അറിഞ്ഞില്ല, ആഷിക്ക് വിളിക്കുന്നതും എന്റെ ഉമ്മ അങ്ങനെ പറഞ്ഞതും ഒന്നും, ഞാൻ കരുതി ആഷിക്കിന് എന്നോട് ഉള്ള സ്നേഹം കുറഞ്ഞത് ആകും എന്നും ഇനി മറ്റാരെയെങ്കിലും ഇഷ്ടമായി കാണും എന്നും ആണ് ഞാൻ കരുതിയത്, ഇത് കേട്ട ആഷിക്ക് പറഞ്ഞു കൊള്ളാം ആമി ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് ഇതുവരെ അപ്പോൾ നിനക്ക് മനസിലായില്ല അല്ലെ, അതുകേട്ടു ആമിയുടെ കണ്ണ് നിറഞ്ഞു, അവൾ ആഷിക്കിനോട് മാപ്പ് പറഞ്ഞു അപ്പോളത്തെ ദേഷ്യത്തിലും വിഷമത്തിലും ഞാൻ പറഞ്ഞു പോയതാ അങ്ങനെ, നമ്മൾ തമ്മിൽ ചേരില്ല എന്നു, എന്നോട് ക്ഷമിക്കണം, പക്ഷെ ആമിയുടെ വാക്കുകൾക്കു ഒന്നും ആഷിക്കിന്റെ തളർന്ന മനസിനെ നേരെ ആക്കാൻ കഴിഞ്ഞില്ല, ആഷിക്ക് പറഞ്ഞു വേണ്ട ആമി നീ പറഞത് പോലെ ഇനി നമ്മൾ തമ്മിൽ ശെരിയാവില്ല, അതുമല്ല ഇവിടെ എന്റെ നാട്ടിൽ എന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയുണ്ട് ഇപ്പോൾ ഞാൻ പോലും അറിയാതെ എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു കുട്ടി, നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്‌നേഹിക്കേണ്ടതു, അവളുടെ പേര് സൽമ എന്നാണ്, ഇതെല്ലാം കേട്ടു ആമി വല്ലാത്ത ഷോക്ക് ഇൽ ആയിപോയി, അവൾക്കു സങ്കടം വന്നു, പക്ഷെ ആഷിക്ക് പറഞ്ഞത് ആമിക്ക് വിശ്വാസം ആയില്ല, അവൾ വീണ്ടും ചോതിച്ചു സൽമയുടെ കാര്യം സത്യമാണോ എന്നു ആഷിക്ക് പറഞ്ഞു അതെ ആമി സത്യം ആണ്, സൽമ ആഷിക്കിനെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്നും ഇനി ആഷിക്ക് സൽമയുടെ ആയിരിക്കും എന്നും ആഷിക്ക് പറഞ്ഞു, ആമി കരഞ്ഞു പോയി, ഇനി താൻ ഷെമീറിന്റെ കാര്യം ആഷിക്കിനോട് പറഞ്ഞിട്ടും കാര്യമില്ലല്ലോ, തന്നെ ഷെമീറിൽ നിന്നും രക്ഷപെടുത്താൻ ആഷിക്കിന് മാത്രമേ കഴിയുമായിരുന്നുള്ളൂ, പക്ഷെ ആഷിക്ക്, അവൾ ഒരു നെടുവീർപ്പോടെ ആഷിക്കിനോട് ബൈ പറഞ്ഞു ഫോൺ വെച്ചു, ഫോൺ വെച്ചിട്ട് ആമി റിയയെയും ചിപ്പിയെയും കെട്ടിപിടിച്ചു കരഞ്ഞു, അവര് കാര്യം തിരക്കുന്നുണ്ടെങ്കിലും ആമിക്ക് ഒന്നും പറയാൻ ഉള്ള മാനസിക അവസ്ഥ അല്ലായിരുന്നു, കുറച്ചു നേരം അങ്ങനെ നിന്നു കരഞ്ഞു തീർത്തു, എന്നിട്ടു സാവധാനം ആഷിക്ക് പറഞ്ഞ കാര്യം ആമി റിയയോടും ചിപിയോടും പറഞ്ഞു, എല്ലാം കേട്ടു കഴിഞ്ഞപ്പോ അവർക്കും ഒരുപാട് സങ്കടം ആയി, പക്ഷെ അപ്പോൾ ആണ് മൂവരും ഒരു കാര്യം ചിന്തിക്കുന്നത് ആഷിക്ക് വിളിക്കുമ്പോ ഒക്കെ എന്തിനു വേണ്ടിയിട്ടാണ് ആമിയുടെ ഉമ്മ കള്ളം പറഞ്ഞത്, ആമി പഠിക്കുവാണെന്നും പറഞ്ഞു എന്തുകൊണ്ട് ആഷിക്കിന്റെ കാൾ ആമിയുടെ കയ്യിൽ കൊടുക്കാഞ്ഞത്, ആ ഒരു ചോദ്യതിന് ഉത്തരം എങ്ങനെ കണ്ടുപിടിക്കും, ആമിയുടെ ഉമ്മയോട് ചോയ്ക്കാൻ പറ്റില്ല, ആഷികിനെ വിളിച്ചു എന്നറിഞ്ഞാൽ ഒരുപക്ഷെ തന്നെ ഉമ്മ   തല്ലികൊല്ലും എന്നു ആമിക് പേടിയുണ്ടാരുന്നു, mm വരട്ടെ നോക്കാം എന്നു അവർ മൂവരും കരുതി, അങ്ങനെ പിന്നീട് ഉള്ള ദിവസങ്ങൾ പഠിത്തം മാത്രം ആയി അവർക്കു മുന്നിൽ, ഒരു നോവായി ആഷിക്ക് ആമിയുടെ ഉള്ളിൽ നിന്നു, ഫൈനൽ എക്സാം തുടങ്ങി ആമിക്കും ഫ്രണ്ട്സ്നും, ആമി കോമേഴ്‌സ് ആയിരുന്നു പ്ലസ് 2 വിൽ എടുത്തിരുന്നത്, ടോട്ടൽ 6 എക്സാം ആയിരുന്നു അവർക്കു, അങ്ങനെ എക്സാം തീരാറായി, ആമിയും ഫ്രണ്ട്സും ആ സ്കൂളിനോട് വിട പറയാൻ സമയം ആയിരിക്കുന്നു, ആമിക്കും ചിപ്പിക്കും റിയക്കും ആ സ്കൂൾ അവരുടെ സ്വർഗം ആയിരുന്നു, ആ സ്വർഗം വിട്ടു പോകുന്നതിൽ അവർ ഒരുപാട് വേദനിച്ചിരുന്നു, എങ്കിലും മുന്നോട്ടുള്ള പഠനം ഒരുമിച്ചു തന്നെ ആകണം എന്നു അവര് 3 പേരും ഉറപ്പിച്ചിരുന്നു, അങ്ങനെ എക്സാംന്റെ ലാസ്റ്റ് ഡേ ഓട്ടോഗ്രാഫ് എഴുതിക്കുന്ന തിരക്കിലും ഒക്കെ ആയി എല്ലാരും, ഫ്രണ്ട്സ് നോടും എല്ലാം യാത്ര പറഞ്ഞു ഒരു തുള്ളി കണ്ണുനീരിന്റെ നനവോടെ ആമിയും റിയയും ചിപ്പിയും ആ സ്കൂളിന്റെ പടിയിറങ്ങി 😥😥,  ഒരുപാട് പ്രതീക്ഷകളുമായി സ്വപ്നങ്ങളുമായി വീണ്ടും ഒരുമിച്ചു ചേർന്ന് പഠിക്കാം എന്നുള്ള ഉറപ്പിൻമേൽ ആമിയും ഫ്രണ്ട്സ്ഉം വീട്ടിലേയ്ക്കു പോയി, വലിയൊരു ദുരന്തം തന്നെ കാത്തിരിക്കുന്നുണ്ട് എന്നറിയാതെ പാവം ആമി അവളുടെ വീട്ടിലേക്കു പോയി, ആമിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവങ്ങളിലൂടെ ആണ് ഇനി പോകുന്നത്, എന്താണോ തന്റെ ജീവിതത്തിൽ സംഭവിക്കരുത് എന്നു ആമി ആഗ്രഹിച്ച കാര്യം തന്നെ ആമിയുടെ ലൈഫിൽ സംഭവിക്കുന്നു,,,,,,,,,,, തുടരും,

ചതിക്കുഴിയിലെ ജീവിതം Where stories live. Discover now