Part 10

27 1 0
                                    

അങ്ങനെ ആമിയുടെ വെക്കേഷൻ തുടങ്ങി, ആമിക്ക് മൂക്കിൽ ചെറിയ ഒരു പ്രോബ്ലം ഉണ്ടായിരുന്നു, അത് കാരണം ഇടയ്ക്കു ഇടയ്ക്കു മൂക്കിൽ നിന്നും ബ്ലഡ്‌ വന്നിരുന്നു, 18 വയസ്സ് ആകുമ്പോളേക്കും മൂക്കിൽ ഒരു സർജറി ചെയ്യണം എന്നു ആമിയെ കാണിച്ച ഡോക്ടർ പറഞ്ഞിരുന്നു, അങ്ങനെ വെക്കേഷൻ ആയപ്പോ വീണ്ടും ആമിയെയും കൊണ്ട് അവളുടെ ഉമ്മ ഡോക്ടർ ന്റെ അടുത്ത് പോയി സർജറി ചെയ്യാൻ ഉള്ള ഡേറ്റ് ഒക്കെ എടുത്തു, ആമിക്ക് ആണെങ്കിൽ പേടികൊണ്ട് വയ്യ ഓപ്പറേഷൻ എന്നു കേട്ടപ്പോ തൊട്ട്,  ഓപ്പറേഷൻ നു മുമ്പ് ഒന്നു രണ്ടു പള്ളികളിൽ പോയി നേർച്ച  നടത്തണം എന്നു ആമിയുടെ ഉമ്മ അവളോട്‌ പറഞ്ഞു, അങ്ങനെ ഒരു ദിവസം ആമിയും ഉമ്മയും കൂടി പള്ളികളിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങി, ബസ് സ്റ്റാൻഡിൽ എത്തി അവർ, ആമി നോക്കുമ്പോ ഷെമീർ അവിടെ നിൽക്കുന്നു, അവൾക്കു അയാളെ കണ്ടപ്പോളേ ദേഷ്യം വന്നു, ഇയാൾ എന്താ ഇവിടെ, ആമി ഷെമീറിനെ കാണാത്ത പോലെ നിന്നു, പക്ഷെ ഷെമീർ ആമിയെയും ഉമ്മയെയും അവിടെ  കാത്തു നിൽക്കുക ആയിരുന്നു എന്നു ആമിക്ക് പിന്നീട് മനസിലായി, ഷെമീർ അവർക്കു അരികിലേക്ക് വന്നു, അവളുടെ ഉമ്മ ഷെമീറിനോട് എന്തൊക്കെയോ സംസാരിച്ചു, ആമി അതൊന്നും mind ചെയ്തില്ല, അവരുടെ സംസാരത്തിൽ നിന്നും ആമിക്ക് മനസിലായി ഉമ്മയും ഷെമീറും പ്ലാൻ ചെയ്താതാണ് ഈ യാത്ര എന്നു, ആമിക്ക് വല്ലാത്ത ദേഷ്യം വന്നു പക്ഷെ ഉമ്മയെ പേടിച്ചു അവൾ ഒന്നും മിണ്ടിയില്ല, അവൾക്കു ഷെമീർ തങ്ങളുടെ കൂടെ വരുന്നത് ഒട്ടും താല്പര്യം തോന്നിയില്ല, അങ്ങനെ അവർ ബസിൽ കയറി, ആമി അറിയാതെ പോലും ഷെമീറിനെ നോക്കാതെ ഇരിയ്ക്കാൻ ശ്രദിച്ചു, അങ്ങനെ ഒന്നു രണ്ടു പള്ളികളിൽ ഒക്കെ പോയി ഷെമീറിന്റ കുടുമ്പവീടിനു അടുത്ത് ഉള്ള ഒരു പള്ളിയിൽ കൂടി അവർ പോയി,  അതുകഴിഞ്ഞു അവർ കാപ്പി കുടിക്കാൻ ആയി ഒരു ഹോട്ടലിൽ കയറി, ഷെമീർ ആമിയോട് എന്തൊക്കെയോ ചോദിച്ചു പക്ഷെ ആമി വലിയ താല്പര്യം കാണിക്കാതെ ഒഴിഞ്ഞു മാറി, അങ്ങനെ കാപ്പി കുടി ഒക്കെ കഴിഞ്ഞു ഹോട്ടലിൽ നിന്നും ഇറങ്ങി, തിരിച്ചു വരാൻ ആയി അവർ ബസിൽ കയറി,  അങ്ങനെ തിരിച്ചു ബസ്സ്റ്റാൻഡിൽ ബസ് ഇറങ്ങി, ഷെമീർ അവരോട് യാത്ര ചോദിച്ചു തിരികെ പോയി, ആമിയും ഉമ്മയും അവരുടെ വീട്ടിലേക്കുo പോയി,. പിറ്റേന്ന് ആമിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കുക ആണ്, ആമിക്ക് ആകെ ടെൻഷൻ, ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നില്ല, എന്തോ ആഷിക്കിനെ കുറിച്ചൊക്കെ ഓർത്തു ആമിയുടെ കണ്ണ് നിറഞ്ഞു, എപ്പോളോ അവൾ ഉറങ്ങി, നേരം വെളുത്തു, ഹോസ്പിറ്റലിലേക്ക് പോകാൻ ആയി ഒക്കെ റെഡി ആക്കി, ഉച്ചയോടെ കൂടി അവർ ഹോസ്പിറ്റലിലേക്ക് പോയി, അവിടെ ആമിയെ അഡ്മിറ്റ് ആക്കി, ആമിക്ക് ഒപ്പം സർജറി ചെയ്യാൻ 2, 3 ആൺകുട്ടികൾ കൂടി ഉണ്ടാരുന്നു അവരൊക്കെ ആമിയെക്കൾ മൂത്തത് ആയിരുന്നു, പെൺകുട്ടി ആയി ആമി മാത്രം, ഒരു ബിൽഡിങ്ങിൽ തന്നെ രണ്ടു വാർഡിൽ ആയിട്ടാരുന്നു അവരെ അഡ്മിറ്റ് ആക്കിയേ സ്ത്രീകളുടെ വാർഡിൽ ആമിയും പുരുഷൻമാരുടെ വാർഡിൽ മറ്റുള്ളവരും, അവരും ആമിയുമായി പെട്ടന്ന് കൂട്ടായി, സർജറിയുടെ ടെൻഷൻ ഒക്കെ ഒന്നു kuranju ആമിക്ക് അവരോട് സംസാരിച്ചു ഇരുന്നപ്പോൾ, പിറ്റേന്ന് ആണ് സർജറി ഡേറ്റ്, അങ്ങനെ ആ ദിവസം കടന്ന് പോയി,പിറ്റേന്ന്  നേരം വെളുത്തു ഓപ്പറേഷനു വേണ്ടി എല്ലാരും റെഡി ആയി, വെള്ള ഷർട്ടും വെള്ള മുണ്ടും ആണ് ആമിയുടെ വേഷം, മുടി രണ്ടായി പിന്നികെട്ടി വെച്ചു, ആൺകുട്ടികൾ വെള്ളമുണ്ടും തോർത്തുo, സമയം അടുത്ത് വന്നപ്പോൾ എല്ലാര്ക്കും ടെൻഷൻ, അങ്ങനെ ഓരോരുത്തരെ ആയി ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ട് പോയി, ആമി പ്രാർത്ഥനയോടെ ഇരുന്നു അവളുടെ ഊഴം കാത്തു, ആമിയുടെ ഊഴം എത്തി, അവൾ പേടിയോടെ തിയറ്ററിലേക്ക് കയറി, അവിടെ ബെഡിൽ കിടന്നു, അപ്പോൾ അനസ്തേഷ്യ ഡോക്ടർ വന്നു ആമിയുടെ മൂക്കിൽ ഇൻജെക്ഷൻ വെച്ചു ആമി ഒന്നു പിടഞ്ഞു, കണ്ണൊക്കെ മൂടി കെട്ടി, ഇൻജെക്ഷൻ എടുത്തതോടു കൂടി ആമിയുടെ മൂക്കിന്റെ ഭാഗം ഒക്കെ മരവിച്ചു, അങ്ങനെ കുറെ സമയങ്ങൾക്കു ശേഷം ആമിയുടെ ഓപ്പറേഷൻ കഴിഞ്ഞു, സ്ട്രെക്ച്ചറിൽ കിടത്തി അവളെ പുറത്തു ഇറക്കി വാർഡിൽ കൊണ്ട് വന്നു കിടത്തി, കുറെ സമയം അവൾ മയക്കം ആരുന്നു, അനസ്തേഷ്യടെ മരവിപ്പ് മാറിയപ്പോ വേദന തുടങ്ങി, സഹിക്കാൻ പറ്റാത്ത വേദന കൊണ്ട് അവൾ കരഞ്ഞു, അവളുടെ അടുത്ത് അവളുടെ ബ്രദർ ഇരുപ്പുണ്ടാരുന്നു, ബ്രദർ എന്നു വെച്ചാൽ ആമിക്ക് ജീവൻ ആണ്, അവൾ വേദന കൂടുമ്പോ ഒക്കെ അവളുടെ ഇക്കാക്കന്റെ കയ്യിൽ അമർത്തി പിടിച്ചു, അവളുടെ അവസ്ഥ കണ്ടു ഇക്കാക്കാടെ കണ്ണും നിറഞ്ഞു, ഒരിറ്റ് വെള്ളത്തിനു വേണ്ടി ആമി കരഞ്ഞു പക്ഷെ വെള്ളം കുടിക്കാൻ കഴിയില്ലാരുന്നു, പിറ്റേ ദിവസം മാത്രേ വെള്ളം ഒക്കെ കുടിക്കാൻ പറ്റുക ഉള്ളു, വേദനയോടെ ആ ദിവസം കഴിഞ്ഞു പോയി, പിറ്റേന്ന് വേദനക്കു ചെറിയ ആശ്വാസം തോന്നി, അപ്പോൾ ആണ് ആമി ബാക്കിയുള്ളോരുടെ കാര്യം ഓർത്തത്, അവരടെ ഒക്കെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഉണ്ടാവുമല്ലോ എന്നു, അന്ന് ഉച്ച ആയപ്പോ ആമി ബെഡിൽ ഇരിക്കുക ആയിരുന്നു, അവൾ നോക്കിയപ്പോ ദാ വരുന്നു അവളുടെ കൂടെ സർജറി കഴിഞ്ഞവർ ആമിയെ കാണാൻ, ആമി നോക്കുമ്പോ ആമിയുടെ മൂക്ക് പൊതിഞ്ഞു വെച്ചപോലെ അവരുടെ മൂക്കും പൊതിഞ്ഞു വെച്ചിട്ടുണ്ട്, അങ്ങനെ അവർ വന്നു ആമിയുടെ തൊട്ട് അടുത്ത ബെഡിൽ ഇരുന്നു, കുറച്ചു നേരം ഇരുന്നു അവർ അവരുടെ വാർഡിലേക്ക് പോയി, ആമി ഒന്നു കിടന്നു, കണ്ണ് മയങ്ങി ആരുടെയോ സംസാരം കേട്ടു അവൾ പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോ ഷെമീർ നിൽക്കുന്നു, ആമി പെട്ടന്ന് കണ്ണടച്ച് കിടന്നു, ഇയാൾ എന്തിനാ ഇവിടേം വന്നത് ഈ ഉമ്മ എന്തിനാ ഇയാളെ ഇവിടേക്ക് വിളിച്ചത്, ഷെമീർ പോകുന്നത് വരെ ആമി ഉറക്കം നടിച്ചു കിടന്നു, അയാൾ പോയെന്നു അറിഞ്ഞപ്പോ അവൾ കണ്ണ് തുറന്നു, ദിവസങ്ങൾ അങ്ങനെ പൊയ്ക്കൊണ്ടിരുന്നു, അപ്പോളേക്കും ആമിയും ഒപ്പം സർജറി കഴിഞ്ഞവരും ആയി ഒരുപാട് കൂട്ടായി, ആമിയെ കാണാൻ ആയി അവര് 3 പേരും ആമിടെ വാർഡിൽ വരും അങ്ങനെ കഥകൾ ഒക്കെ പറഞ്ഞു ഇരിക്കും, അവരടെ കുഞ്ഞു അനിയത്തി ആയി ആമി അങ്ങനെ, അതിനിടയിൽ ചിപ്പിയും റിയയും ആമിയെ കാണാൻ ഹോസ്പിറ്റലിൽ വന്നു, കുറെ സംസാരിച്ചു പ്ലസ് 2 റിസൾട്ട്‌ വന്നിട്ട് ഇനി മുന്നോട്ട് എന്താ പഠിക്കുക എന്നു അവർ ചർച്ച ചെയ്തു, എന്തായാലും റിസൾട്ട്‌ വരട്ടെ എന്നു വെച്ചു, അവർ തിരികെ പോയി പെട്ടന്ന് ആണ് 7 ദിവസങ്ങൾ പോയത് ആമി ഇന്നു ഡിസ്ചാർജ് ആകും, അങ്ങനെ ഹോസ്പിറ്റലിൽ വെച്ചു കിട്ടിയ ഫ്രണ്ട്സിനോട് ഇനി എവിടെ എങ്കിലും വെച്ചു കാണാം എന്നു പറഞ്ഞു യാത്ര പറഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി, ആമിക്ക് മനസ്സിൽ ഒരു വേദന തോന്നി കാരണം ഈ 7 ദിവസം ഒരു കുടുംബം പോലെ ആയിരുന്നു അവർ എല്ലാം,  ആഹ് അങ്ങനെ വീട്ടിൽ എത്തി, വിശ്രമം ഒക്കെ ആയി കുറച്ചു ദിവസങ്ങൾ പോയി, ഇടക്ക് ഷെമീർ വീട്ടിൽ വന്നു, ആമിക്ക് അത് ഒട്ടും ഇഷ്ടം ആയില്ല, പക്ഷെ അവൾ ഒന്നും മിണ്ടിയില്ല, ദിവസങ്ങൾ ഓരോന്ന് പൊയ്ക്കൊണ്ടിരുന്നു, ആമിക്ക് ഡിഗ്രിക്കു പോകാൻ താല്പര്യം ഉണ്ടാരുന്നു, പ്ലസ് 2 റിസൾട്ട്‌ വരാൻ ആയി, ആമിക്ക് വീണ്ടും ടെൻഷൻ ആയി എന്താകുമോ എന്തോ, അങ്ങനെ റിസൾട്ട്‌ വന്നു ആമിയും ചിപ്പിയും റിയയും ഫസ്റ്റ് ക്ലാസോടെ വിജയിച്ചു, അവർക്കു സമാധാനം ആയി, ഇനി എന്താണ് മുന്നോട്ട് അവർ ആലോചിച്ചു, ഡിഗ്രിക്കു പോകാം എന്നവർ തീരുമാനിച്ചു, പക്ഷെ ആമിയുടെ ഉമ്മയുടെ മനസ്സിൽ പ്ലാനിങ് വേറെ നടന്നു കൊണ്ടിരുന്നു അപ്പോൾ ആമി ഇതൊന്നും അറിഞ്ഞില്ല, അവൾ ഉമ്മയോടും വാപ്പയോടും ഡിഗ്രിക്കു പോകുന്ന കാര്യം അറിയിച്ചു, അപ്പോൾ ഉമ്മയുടെ മറുപടി ഇതാരുന്നു ഷെമീറും നീയും ആയിട്ടുള്ള കല്യാണം നമുക്ക് ഉറപ്പിക്കാം, കല്യാണം കഴിഞ്ഞു അവൻ പഠിപ്പിക്കും നിന്നെ എന്നു, അത് കേട്ടപ്പോ ആമിക്ക്‌ ദേഷ്യം സങ്കടം ഒക്കെ വന്നു അവൾ പറഞ്ഞു എനിക്ക് ഇഷ്ടം അല്ല ഈ കല്യാണത്തിന് എനിക്ക് പഠിക്കണം എന്നു, അത് കേട്ടപ്പോ ഉമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവർ പറഞ്ഞു നിയല്ല അത് തീരുമാനിക്കുന്നത് ഞങ്ങൾ ആണ്, ഞങ്ങൾ പറയുന്നത് നീ കേട്ടാൽ മതിയെന്ന്, ആമി ഓടി വാപ്പയുടെ അടുത്ത് ചെന്ന് എന്നിട്ട് പറഞ്ഞു വാപ്പ എനിക്ക് ഇപ്പോ കല്യാണം വേണ്ട എനിക്ക് പഠിക്കണം എനിക്ക് ഷെമീറിനെ ഇഷ്ടം അല്ല എന്നു, അത് കേട്ട് വാപ്പ ഉമ്മയോട് പറഞ്ഞു അവൾക്കു ഇഷ്ടം അല്ലെങ്കിൽ ഇത് വേണ്ട അവൾ ഇപ്പോൾ പഠിക്കട്ടെ എന്നു, പക്ഷെ ആമിയുടെ ഉമ്മ അത് നിഷേധിച്ചു,  അതുവരെ ഒന്നിലും വാപ്പ ഉമ്മയെ എതിർത്തു നിന്നിട്ടില്ല പക്ഷെ ഷെമീറിന്റെ കാര്യത്തിൽ വാപ്പ ഉമ്മയെ എതിർത്തു, അതിന്റെ ദേഷ്യം ഉമ്മ തീർത്തത് ആമിയോട് ആരുന്നു, ആമിയുടെ സഹോദരനെ കൂടി ഉമ്മ കള്ള കണ്ണുനീര് കാണിച്ചു  തന്റെ പക്ഷത്തു ആക്കി, ഒരു പക്ഷത്തു  ഉമ്മയും ഇക്കാക്കയും  മറുവശത്തു ആമിയും വാപ്പയും, ആമിയുടെ വീട് ഒരു യുദ്ധക്കളം ആയി മാറുക ആയിരുന്നു പിന്നീട് അങ്ങോട്ട്, എങ്ങനെ എങ്കിലും ഈ കല്യാണത്തിന് ആമിയെ കൊണ്ട് സമ്മതിപ്പിക്കാൻ ആമിയുടെ ഉമ്മയും ഷെമീറും കിണഞ്ഞു പരിശ്രെമിച്ചു, ആമി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു, ഒപ്പം വാപ്പയും,  പക്ഷെ വിധി മറ്റൊന്നു ആയിരുന്നു,,,,,,,,,,, തുടരും,

ചതിക്കുഴിയിലെ ജീവിതം Tempat cerita menjadi hidup. Temukan sekarang