അതൊരു നനുത്ത പ്രഭാതമായിരുന്നു.. മഴപെയ്ത് തോർന്നൊരു പ്രഭാതം. എന്നത്തേയും പോലെ അഭിമന്യുവിനെ ഉറക്കത്തിൽ നിന്നും എതിരേറ്റത് ആ പതിവ് സ്വപ്നമായിരുന്നു.... നിറം മങ്ങി പോയ അവന്റെ ജീവിതത്തിലേക്ക് വർണങ്ങൾ തുന്നി ചേർക്കാൻ പറന്നു വരുന്ന ചിത്രശലഭത്തിന്റെ......
ഉറക്കം ഉണർന്ന അഭി റൂമിൽ വച്ചിട്ടുള്ള ആ പഴയ ഫോട്ടോയിലേക്ക് നോക്കി. അച്ഛനും അമ്മയും ഉണ്ണിയും അവനും കൂടിയുള്ള ഫോട്ടോ. അതിപ്പോൾ ഒരു പതിവായി തീർന്നിരിക്കുന്നു. എല്ലാം മറക്കാനും പൊറുക്കാനും മനസ് പറയുമ്പോഴും തലച്ചോർ പഴയ ഓർമകളെ മനസിലേക്ക് കൊണ്ടുവരുന്നു. എല്ലാവരും കൂടെ ഉണ്ടായിട്ടും ഒറ്റപ്പെട്ടു ആരുമില്ലാതെ എങ്ങോട്ടെന്നറിയാതെ നാല് വർഷങ്ങൾക്ക് മുൻപ് മുംബൈയിലേക്ക് പോവാൻ അമ്മയുടെ കൈപിടിച്ചിറങ്ങിയ ആ ഇരുപത്തിനാല് വയസുകാരന്റെ ഓർമയിലേക്ക്.... പിന്നീട് വാശിയായിരുന്നു... തോൽപ്പിച്ചു ഒറ്റപ്പെടുത്തിയവരുടെ മുമ്പിൽ ജയിച്ചു കാണിക്കാനുള്ള വാശി... നഷ്ടമായതെല്ലാം
തിരിച്ചു നേടിയതിനു ശേഷം മാത്രം നാട്ടിലേക്ക് തിരിച്ചു വരൂ എന്ന വാശി..... നാല് വർഷങ്ങൾക്ക് ശേഷം ഇത് കേരളത്തിലെ തന്റെ ആദ്യത്തെ പുലരിയാണ്..... ഇന്നെല്ലാം അവൻ നേടി... അച്ഛനും ഉണ്ണിയും പിന്നെ ആ ചെറിയ നീലാമ്പലിനെയും ഒഴിച്ചെല്ലാം.....**********************************************
ഇതേ സമയം ശ്രീ പൂർണത്രയേശന്റെ മുമ്പിൽ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു നിൽക്കുകയിയിരുന്നു നിവേദിത.
ഭാഗ്യസൂക്തത്തിന്റെയും അർച്ചനയുടെയും പ്രസാദം വാങ്ങി ഒന്നുകൂടി ഭഗവാനെ നോക്കി തൊഴുതു അവൾ പുറത്തേക്ക് ഇറങ്ങി.ആ ഇതാരാണ്??? നിവേദിത മോളോ???
ആഹ് ആന്റി. ഒറ്റക്കാണോ???
ഇല്ല മോളെ. സേതുവേട്ടൻ വണ്ടി പാർക്ക് ചെയ്യുവാ.. അല്ല മോൾ തനിച്ചാണോ വന്നേ?
നിവിയുടെ കവിളിൽ തലോടി ഹേമ ചോദിച്ചു...ഇല്ല നിത്യ ചേച്ചി ഉണ്ട്. ചേച്ചി ഫോൺ വന്നു പുറത്തേക്ക് പോയതാ. എനിക്ക് പ്രസാദം വാങ്ങണായിരുന്നു.
ആഹാ മണവാട്ടി ഉണ്ടായിരുന്നോ കൂടെ..
ഹേമ പുഞ്ചിരിയോടെ ചോദിച്ചു....
YOU ARE READING
നിയോഗം
Romanceഅതൊരു നനുത്ത പ്രഭാതമായിരുന്നു.. മഴപെയ്ത് തോർന്നൊരു പ്രഭാതം. എന്നത്തേയും പോലെ അഭിമന്യുവിനെ ഉറക്കത്തിൽ നിന്നും എതിരേറ്റത് ആ പതിവ് സ്വപ്നമായിരുന്നു.... നിറം മങ്ങി പോയ അവന്റെ ജീവിതത്തിലേക്ക് വർണങ്ങൾ തുന്നി ചേർക്കാൻ പറന്നു വരുന്ന ചിത്രശലഭത്തിന്റെ......