നിവി 8.45 ആയപ്പോഴേക്കും ഓഫീസിലെത്തി. സ്കൂട്ടർ പാർക്കിങ്ങിൽ വച്ചു ഓഫീസിനു അടുത്തേക്ക് നടന്നു. പാർക്കിംഗ് പ്ളേസും ഓഫീസും തമ്മിൽ കുറച്ചു ഡിസ്റ്റൻസ് ഉണ്ട്.. ഓഫീസിനു മുമ്പിലേക്ക് എത്തിയപ്പോൾ തന്നെ ജനറൽ മാനേജർ മൂർത്തി സാറും , സീനിയർ അക്കൗണ്ടന്റ് മേനോൻ സർ, ചീഫ് ഓഡിറ്റ് എക്സിക്യൂട്ടീവ് രഘു സാറും, അങ്ങനെ കമ്പനിയിലെ ഒട്ടുമിക്ക പ്രധാനികളും ഓഫീസിന്റെ മുമ്പിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരും വന്നിട്ടേയുള്ളുവെന്ന് കണ്ടപ്പോൾ തന്നെ മനസിലായി.. എല്ലാവരെയും നോക്കി വിഷ് ചെയ്ത് അവൾ ക്യാബിനിലേക്ക് പോയി.എല്ലാവരും പുതിയ ചുള്ളൻ മലയാളി സാറിനു വേണ്ടി വൈറ്റിംഗിലാണ്.... മീരയെ തിരഞ്ഞപ്പോഴാണ് കൈയിൽ ഫോണും പിടിച്ചു സിഇഒ യുടെ പേർസണൽ അസിസ്റ്റന്റ് ആയ ശ്വേതയെ എന്തോ കാണിച്ചു രണ്ടും കൂടി ഭയങ്കര ചിരി..
ബാഗ് വെച്ച് മീരയുടെ അടുത്തേക്ക് ചെന്നു
നോക്കി... രണ്ടും കൂടി പുതിയ സിഇഒ യുടെ അക്കൗണ്ടിൽ കയറി പറന്നു നടക്കുവാണ്...നിനക്ക് വേറെ ഒരു പണിയുമില്ലേ മീരേ??
നിവിയുടെ ചോദ്യം കേട്ട് മീരയും ശ്വേതയും ഞെട്ടി തിരിഞ്ഞു...ഓഹ് നീയാണോ.. ഞാൻ പേടിച്ചു പോയി.... കാർത്തി വന്നില്ലല്ലോടി...
മ്മ്. അവൻ ഇറങ്ങിയെന്ന് പറഞ്ഞു. ഇപ്പോൾ വരും. സർ വന്നില്ലേ ശ്വേതേ???
ഇല്ലെടാ..ഒൻപതു ആവുന്നതല്ലേയുള്ളു. ..
പറഞ്ഞു നിൽക്കുന്ന നേരം തന്നെ കാർത്തിയും
അനഘയും വിജയും വന്നു.. അവർ വന്നു കൃത്യം 9മണി എന്നടിച്ചപ്പോൾ ഓഫീസിന്റെ ഫ്രണ്ടിൽ ഒരു കറുത്ത ഡസ്റ്റർ വന്നു നിന്നു.അതിൽ നിന്ന് അഭിമന്യു ഇറങ്ങി.ഡാർക്ക് ബ്ലൂ ഫുൾ സ്ലീവ് ഷർട്ട്, ക്രീം കളർ പാന്റ്സ്, പക്കാ എക്സിക്യൂട്ടീവ് ലുക്ക്, വെളുത്ത നിറം, ആറടി ഉയരം, പ്രൗഢിയും ഗാംഭീര്യവും ഒരുപോലെ സ്ഫുരിക്കുന്ന മുഖഭാവം....
ഒറ്റനോട്ടത്തിൽ ആരും ഒന്ന് നോക്കി നിൽക്കുന്ന രൂപം... അഭിയെ കണ്ട് ഓഫീസിലെ
പെൺപടകളുടെയെല്ലാം തന്നെ ബോധം കെട്ടും കെട്ടി കാശിക്കു പോയ മട്ടാണ്... മീരയുടെ മുഖത്തു പൂത്തിരി കത്തിച്ച സന്തോഷം... ശ്വേതയ്ക്കും..

YOU ARE READING
നിയോഗം
Romanceഅതൊരു നനുത്ത പ്രഭാതമായിരുന്നു.. മഴപെയ്ത് തോർന്നൊരു പ്രഭാതം. എന്നത്തേയും പോലെ അഭിമന്യുവിനെ ഉറക്കത്തിൽ നിന്നും എതിരേറ്റത് ആ പതിവ് സ്വപ്നമായിരുന്നു.... നിറം മങ്ങി പോയ അവന്റെ ജീവിതത്തിലേക്ക് വർണങ്ങൾ തുന്നി ചേർക്കാൻ പറന്നു വരുന്ന ചിത്രശലഭത്തിന്റെ......