ഒരാഴ്ചത്തേക്കാണ് അഭി പോയതെന്നറിഞ്ഞപ്പോൾ അവൾക്കും പേരറിയാത്ത എന്തോ ഒരു വിങ്ങൽ ഉള്ളിലുണ്ടായി....
നോ നിവി.. നീ ഇത്ര പൈങ്കിളി ആവരുത്... ഒന്നുമില്ലെങ്കിൽ നിത്യ ചേച്ചിയേയും ലച്ചുവിനെയുമൊക്കെ എത്ര കളിയാക്കിയിട്ടുള്ളതാണ്... ബി സ്ട്രോങ്ങ്... ഒരാഴ്ചത്തെ കാര്യമല്ലേയുള്ളു... അത് കഴിയുമ്പോൾ മനുവേട്ടൻ തിരിച്ചു വരൂല്ലേ...
അവൾ മനസ്സിൽ പറഞ്ഞു....🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഹലോ മാഡം പോവണ്ടേ???
കാർത്തി നിവിയുടെ ടേബിളിൽ രണ്ടു കയ്യും കുത്തി നിന്ന് അവളോടായി ചോദിച്ചു...അതിനു അഞ്ചു മണിയായോ???
നിവി സിസ്റ്റത്തിൽ നിന്ന് കണ്ണുകളുയർത്തി
കാർത്തിയോടായി ചോദിച്ചുമോൾ കയ്യിൽ ഈ ഘടികാരം വെറുതെ ഭംഗിക്ക് കെട്ടിക്കൊണ്ട് നടക്കുവല്ലല്ലോ?? ഭവതി അതിലേക്ക് നോക്കിയാലും സമയം അഞ്ചു മണികഴിഞ്ഞു അഞ്ചു മിനിറ്റായി....
കാർത്തിക് ആകാശവാണിയിൽ സമയം പറയുന്നത് പോലെ പറഞ്ഞു...നിവി കാർത്തിയെ നോക്കി ഒന്ന് ചിരിച്ചു....
അധികമിരുന്ന് ഇളിക്കല്ലേ... മുൻപ് അഞ്ചേന്നടിക്കുമ്പോൾ സിസ്റ്റവും ഓഫ് ചെയ്തു ബാഗുമെടുത്ത് ഓടിയിരുന്ന പെങ്കൊച്ചാണ്..
കാർത്തി ടേബിളിലിരുന്ന് തലക്കും കൈകൊടുത്തു ആരോടെന്നില്ലാതെ പറഞ്ഞു...അതെ വെറുപ്പിക്കൽ കഴിഞ്ഞെങ്കിൽ നമ്മുക്ക് ചലിച്ചാലോ????
നിവി സിസ്റ്റവും ഓഫ് ചെയ്തു ഫയലുകൾ ഡ്രോയറിൽ വച്ചു അവനോട് ചോദിച്ചു....പിന്നെന്താ... ചലോ ലക്ഷ്മീടെ വീട്ടിലേക്ക്...
നിവി ചിരിച്ചു കൊണ്ട് കാർത്തിയുടെ പുറകെ പോയി.. അവർ ലക്ഷ്മിയുടെ വീട്ടിൽ പോയി കുറച്ചുനേരം സംസാരിച്ചു... ലക്ഷ്മിയെ പ്രവീൺ കൊടുത്ത സാരി ഏൽപ്പിച്ചു.. നിത്യയുടെ കല്യാണം
കഴിഞ്ഞു ഒരാഴ്ചക്ക് ശേഷമുള്ള വ്യാഴാഴ്ച രജിസ്റ്റർ മാരിയേജിന്റെ ഡേറ്റ് കിട്ടിയ കാര്യം പ്രവീൺ വിളിച്ചു ലക്ഷ്മിയോടു പറഞ്ഞു....അങ്ങനെ ഒരു മാസം കൂടി കഴിഞ്ഞാൽ ലക്ഷ്മി അയ്യർ ടു ലക്ഷ്‌മി പ്രവീൺ പണിക്കർ.... സന്തോഷായില്ലേ ലച്ചുസേ????
നിവി സന്തോഷത്താൽ പൂത്തുലഞ്ഞു നിൽക്കുന്ന ലച്ചനോട് ചോദിച്ചു....
ESTÁS LEYENDO
നിയോഗം
Romanceഅതൊരു നനുത്ത പ്രഭാതമായിരുന്നു.. മഴപെയ്ത് തോർന്നൊരു പ്രഭാതം. എന്നത്തേയും പോലെ അഭിമന്യുവിനെ ഉറക്കത്തിൽ നിന്നും എതിരേറ്റത് ആ പതിവ് സ്വപ്നമായിരുന്നു.... നിറം മങ്ങി പോയ അവന്റെ ജീവിതത്തിലേക്ക് വർണങ്ങൾ തുന്നി ചേർക്കാൻ പറന്നു വരുന്ന ചിത്രശലഭത്തിന്റെ......