ഓഫീസ് ടൈം കഴിഞ്ഞ് അഞ്ചു മണിയോടെ നിവിയും കാർത്തിയും പോവാനായി ഇറങ്ങി. ലക്ഷ്മിയുടെ വീട്ടിൽ പോവേണ്ടത് കൊണ്ടും സ്കൂട്ടി കംപ്ലയിന്റ് ആയതുകൊണ്ടും കൊണ്ടും അവൾ കാർത്തിയുടെ കൂടെ പോവാനായി ഇറങ്ങി... നേരിയ തോതിൽ പെയ്തുകൊണ്ടിരുന്നു ചാറ്റൽ മഴ അവർ ഇറങ്ങിയതോടെ കനത്തു...... അനഘയും മീരയും വിജയുടെ കാറിനു പോയി... കാർത്തിയും നിവിയും മഴ കുറയാനായി കാത്തുനിന്നു....
ഓഫീസിനു മുമ്പിൽ സജീകരിച്ചിട്ടുള്ള ആർട്ടിഫിഷ്യൽ പോണ്ടിൽ നിൽക്കുന്ന താമരയെ തൊട്ടു തലോടി പോവുന്ന മഴത്തുള്ളികളിൽ കണ്ണും നട്ട് അവൾ നിന്നു.. താമര സൂര്യനെ മാത്രം പ്രണയിക്കുന്നു.... അവന്റെ ചൂടിൽ വെന്തുരുകുമ്പോഴും അതെ തീവ്രതയിൽ തന്നെ പിന്നെയും പിന്നെയും അവനെ പ്രണയിക്കുന്നു... അവന്റെ ചൂടേറ്റ് സന്ധ്യ മയങ്ങുമ്പോൾ അവളും തളർന്നു മിഴികൾ കൂമ്പുന്നു.. എന്നാൽ മഴയോ??? നിശബ്ദമായി അവളെ പ്രണയിക്കുന്നു.... ചുട്ടുപൊള്ളുന്ന വെയിലിൽ തളർന്നു നിൽക്കുന്നവളെ ആർദ്രമായി തലോടുന്നു... ഓരോ തുള്ളികളിലും അവളെ കുളിർപ്പിക്കുന്നു....
തറവാട്ടിലെ കുളത്തിലെ കല്പടവുകളിലിരുന്നു മനുവേട്ടനോടൊപ്പം മഴ കണ്ടിരുന്ന ആ പത്തു വയസുകാരിയെ അവളോർത്തു...റൂഫിൽ നിന്നും വീഴുന്ന മഴ തുള്ളികൾ അവൾ കൈക്കുമ്പിളിൽ എടുത്തു... ഓർമകൾ ആ മഴ തുള്ളികളെ പോലെ ആയിരം തുള്ളികളായി ഹൃദയത്തിലേക്ക് പെയ്തിറങ്ങി.... മനുവിന്റെ കൂടെ ആദ്യമായി മഴനനന്നത്, അമ്പലകുളത്തിൽ നിന്ന് താമര പൂക്കൾ പറിച്ചു നൽകിയത്, അമ്പലത്തിൽ നിന്ന് പോറ്റി നൽകുന്ന പാല്പായസത്തിന്റെ രുചി, അപ്പുപ്പൻ കാവിൽ പോയി മുല്ലപ്പൂക്കൾ പെറുക്കിയെടുത്ത്, ചുറ്റും മണിയുള്ള വെള്ളികൊലുസ്.... അങ്ങനെ അങ്ങനെ...പ്രണയത്തിന്റെ അർത്ഥം പോലും മനസിലാവാത്ത പ്രായത്തിൽ ഉള്ളിലെവിടെയോ നാമ്പിട്ടത്... വലുതാവുന്തോറും അത് ഉള്ളിൽ വേരുറപ്പിച്ചുകൊണ്ടിരുന്നു.... ഒരിക്കലും കണ്ടെത്താൻ കഴിയില്ലെന്നറിയാമെങ്കിലും ഇന്നും പലരിലും തിരയുന്ന മുഖം.... അതാണ് മനുവേട്ടൻ... മനുവേട്ടന്റെ മാത്രം നന്ദൂട്ടിയാവാൻ ഇന്നും കൊതിക്കുന്നു....ഒരിക്കലും നടക്കാത്ത കാര്യമെന്നറിഞ്ഞിട്ടും മനസ് മാത്രം അത് ഉൾക്കൊള്ളുന്നില്ല...ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല...

YOU ARE READING
നിയോഗം
Romanceഅതൊരു നനുത്ത പ്രഭാതമായിരുന്നു.. മഴപെയ്ത് തോർന്നൊരു പ്രഭാതം. എന്നത്തേയും പോലെ അഭിമന്യുവിനെ ഉറക്കത്തിൽ നിന്നും എതിരേറ്റത് ആ പതിവ് സ്വപ്നമായിരുന്നു.... നിറം മങ്ങി പോയ അവന്റെ ജീവിതത്തിലേക്ക് വർണങ്ങൾ തുന്നി ചേർക്കാൻ പറന്നു വരുന്ന ചിത്രശലഭത്തിന്റെ......