ഭാഗം 4

24 3 0
                                    

അഭി  പതിമൂന്നു വർഷങ്ങൾക്ക് മുമ്പുള്ള ആ വേനലവധി കാലത്തേക്ക് സഞ്ചരിച്ചു....

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അഭിയും ഉണ്ണിയും കൊല്ലപരീക്ഷ കഴിഞ്ഞ് വേനലവധി കാലം  രണ്ടു മാസം അച്ചാച്ചന്റെയും അച്ഛമ്മയുടെയുമൊപ്പം ചിലവഴിക്കാൻ നാട്ടിലെത്തി... കുട്ടനാട്..... കായലും, കുളവും, തോടും, വയലും, അമ്പലവും, അമ്പലകുളവും ഒക്കെയുള്ള അവന്റെ അച്ഛന്റെ നാട്...അഭിയുടേയും ഉണ്ണിയുടെയും എല്ലാ വേനലവധി കാലങ്ങൾക്ക് മാറ്റ് കൂട്ടിയിരുന്നത്  ആ ഗ്രാമത്തിന്റെ തനിമയിൽ ആഘോഷിച്ചിരുന്ന വിഷുവും കാവിലെ ഉത്സവവും ഒക്കെയായിരുന്നു...

ദേവകി.... ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ...
അഭിയുടെ മുത്തശ്ശൻ രാഘവൻ പിള്ള  ഉമ്മറത്തു ചാരുകസേരയിൽ നിന്നെഴുന്നേറ്റ് അകത്തേക്ക് നോക്കി പറഞ്ഞു.....

ദേവകി നേര്യതിന്റെ തലപ്പിൽ കൈ തുടച്ചു
ഉമ്മറത്തേക്ക് വന്നു...

ആഹ് ഇതാരാണ്??? നന്ദു മോളല്ലേ??? കുട്ടി എപ്പോഴാ വന്നേ???

അച്ഛമ്മ ആരോടോ ഉറക്കെ സംസാരിക്കുന്ന ശബ്ദം കേട്ടാണ് കുളപ്പടവിൽ നിന്നും തലയും തോർത്തി ഉണ്ണിയുമായി അഭി വന്നത്....
അവന്റെ കണ്ണുകൾ  അച്ഛമ്മയുടെ അടുത്ത് നിൽക്കുന്ന വെളുത്തു കൊലുന്നനേയുള്ള ആ പാവാടക്കാരിയിലെത്തി....

പടി കയറി മുകളിലെത്തിയപ്പോൾ അച്ചാച്ചനോട് സംസാരിച്ചിരിക്കുന്ന  മാഷ്അപ്പുപ്പനെയും  അവൻ കണ്ടു....

ആഹ്... ഇതാരാ... മനു മോൻ എന്നു വന്നു???
മനുവിനെയും (അഭി ) ഉണ്ണിയേയും അടുത്ത് വിളിച്ചു മാഷ് അപ്പുപ്പൻ ചോദിച്ചു....

അവർ ഇന്നലെ വന്നതേയുള്ളെടോ....
രാഘവൻ പിള്ള പറഞ്ഞു...

മനു മോൻ ഈ കൊല്ലം പത്താം തരത്തിൽ ആയിരുന്നില്ലേ?? പരീക്ഷയൊക്കെ എങ്ങനെ എഴുതി കുട്ടി??

നന്നായിട്ടെഴുതി മാഷ് അപ്പുപ്പാ....
അഭിയുടെ കണ്ണുകൾ അപ്പോഴും അച്ഛമ്മയോടൊപ്പം അകത്തേക്കു പോയ ആ പാവടക്കാരിയെ  തന്നെ പരതി കൊണ്ടിരുന്നു..

ഞാൻ നന്ദുമോളെ പോയി എറണാകുളത്തു നിന്ന് വിളിച്ചു വരുന്ന വഴിയാണെടോ.. ഒന്നും പറയണ്ട  മാധവന് മോളെ വിടാൻ ഒട്ടുo ഇഷ്ടമുണ്ടായിരുന്നില്ല... അവളെ കാണാതെ നിൽക്കാൻ പറ്റില്ലെന്നേ.... പിന്നെ മോൾ കൂടി വരാൻ വാശി പിടിച്ചപ്പോൾ വിട്ടതാണ്...
മാഷ് അപ്പുപ്പൻ പറഞ്ഞു നിർത്തി.... പോട്ടെടോ... താൻ ഉമ്മറത്തിരിക്കുന്നത് കണ്ടപ്പോൾ കയറിയതാണ്.. പാർവതി അവിടെ മോളെയും കാത്തു ഇരിക്കയാവും....

നിയോഗംHikayelerin yaşadığı yer. Şimdi keşfedin