നേഹ മുത്തശ്ശിയും ജിലിപ്സിനെയും കാത്ത് അവിടെ തന്നെ ഇരുന്നു. അങ്ങനെ കുറച്ച് സമയം കഴിഞ്ഞപ്പോൾ ജിലിപ്സും മുത്തശ്ശിയും വന്നു. നേഹ വെപ്രാളപ്പെട്ട് മുത്തശ്ശിയോടും ജിലിപ്സിനോടും കാര്യമന്വേഷിച്ചു😶. മുത്തശ്ശി പറഞ്ഞു:" നീ സമാധാനപെടൂ... ആദ്യം സമാധാനത്തോടെ ഭക്ഷണം കഴിക്ക്, ഞാൻ എല്ലാം നിനക്കു പറഞ്ഞുതരാം😄 ". അങ്ങനെ നേഹ മനസ്സില്ലാമനസ്സോടെ😶 ഭക്ഷണം കഴിച്ച് കാര്യം അവരോട് തിരക്കി. അപ്പോൾ മുത്തശ്ശി അവളെയും കൂട്ടി അവിടെയുള്ള ഏറ്റവും വലിയ മലയിലേക്ക് പോയി. കൂടെ ജിലിപ്സും.
അങ്ങനെ അവർ മൂന്നു പേരും കയറി മലയുടെ മുകളിൽ എത്തി ⛰️. അവിടെ നിന്നും കുറച്ചു ദൂരെയായി ഒരു കൊട്ടാരം കാണാമായിരുന്നു🏰. അങ്ങനെ മുത്തശ്ശി പറയാൻ തുടങ്ങി:" മോളേ നേഹാ... ആ കാണുന്ന കൊട്ടാരം🏰 ഇല്ലേ! അത് ഏതാനും വർഷങ്ങൾക്ക് മുൻപ് സമാധാനം നിറഞ്ഞ ഒരു കൊട്ടാരമായിരുന്നു 🏰. ഒരു നല്ല മനസ്സും കരുണയും ഉള്ള രാജാവും 🤴 അതുപോലെതന്നെ നല്ല മനസ്സുള്ള രാഞ്ജിയും 👸 സ്നേഹമുള്ള കുറഞ്ഞ ഭടന്മാരും💂🏻♀️💂🏻♀️💂🏻♀️⚔️ പിന്നെ ജനങ്ങളും ഉണ്ടായിരുന്നു ഇവിടെ!! സമാധാനത്തോടെ കുട്ടികൾക്ക് ഒന്നും അന്ന് ഒരു ജോലിയും ചെയ്യണമെന്ന് ഇല്ലായിരുന്നു. കുട്ടികളും വലിയവരും ആയ എല്ലാ ജനങ്ങളും സന്തോഷത്തോടെ ജീവിക്കുന്ന ഒരു കാലം. അങ്ങനെ ജീവിക്കുന്ന ഞങ്ങൾക്കിടയിലേക്ക് അപ്രതീക്ഷിതമായി ഒരു രാജാവും
🤴👺 വരുന്നത്. അയാൾ ഞങ്ങളുടെ രാജാവിനെ പിടിച്ച ഒരു തുറങ്കിൽ അടയ്ക്കാൻ അദ്ദേഹത്തിന്റെ സൈന്യത്തോട് ആവശ്യപ്പെട്ടു. അയാളുടെ അടുത്ത് വളരെ വലിയ സൈന്യവും💂 3 തീ തുപ്പുന്ന ഡ്രാഗനും 🦖🦖🦖 കുറേ കുരങ്ങന്മാരും 🦍🐒 ഉണ്ടായിരുന്നു. അത് കാരണം ഞങ്ങളുടെ സൈന്യത്തിന് അവരെ ഒന്നും ചെയ്യാൻ പോലും കഴിഞ്ഞില്ല.
അവർ അങ്ങനെ ഞങ്ങളുടെ രാജാവിനെയും രാജ്ഞിയും 🤴👸🧱 തടവറയിൽ ഇട്ടു. അങ്ങനെ അവർ ഇവിടെ കീഴടക്കി. ഈ രാജാവ് വളരെ ക്രൂരനാണ്. അവർ പറയുന്നത് ചെയ്തില്ലെങ്കിൽ ആ നിമിഷം തന്നെ അവിടെ കൊല്ലുന്നതാണ്🗡️⚰️. അവർ ഞങ്ങളോട് എല്ലാം ഞങ്ങൾ ജോലി എടുത്തു കിട്ടുന്നതിനേക്കാൾ പണം ആവശ്യപ്പെട്ടു💲💵. അപ്പോഴാണ് ഞങ്ങൾക്ക് ഞങ്ങളുടെ മക്കളെയും ഞങ്ങളോടൊപ്പം ഉള്ള ജോലിയിലേക്ക് ഏർപ്പെടുത്തേണ്ടി വന്നത്. ഓരോ ആഴ്ചയിലും അവർ ചോദിക്കുന്ന പണം ഞങ്ങൾ കൊടുക്കേണ്ടതായിരുന്നു. ജിലിപ്‌സിന്റെ അച്ഛൻ 👨കൊട്ടാരത്തിലെ🏰 ആദ്യത്തെ ഭടന്മാരിൽ💂🏻♀️പെട്ട ഒരാളായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചപ്പോൾ അദ്ദേഹം ഇതിനെ തുടർന്ന് പ്രതികരിക്കാൻ പോയി. അപ്പോൾ അദ്ദേഹത്തെ ഡ്രാഗന്റെ കൂട്ടിലേക്ക് വലിച്ചിട്ടു 😞😭 വീട്ടിൽ എല്ലാവർക്കും കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു : "പിന്നെ എതിർക്കാൻ വരുന്നവർക്കുള്ള ശിക്ഷയാണിത്,"എന്ന്. എങ്കിലും വേറെ കുറച്ചുപേർ കൂടി പോയിരുന്നു. അവർക്കും തടുക്കാൻ കഴിഞ്ഞില്ല. അവർ വർഷത്തിലൊരിക്കൽ അവർക്ക് തോന്നുന്നവരെ പിടിച്ച് ഡ്രാഗന്റെ ഭക്ഷണമായി നൽകുമായിരുന്നു. പറഞ്ഞ പണം നൽകിയിട്ടില്ല എങ്കിൽ ചിലപ്പോൾ അവർ കുരങ്ങന്മാരെ കൊണ്ട് അവരെ ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു.""ഹാഹ്!😓. ഏതു നേരവും ആരും മരിക്കാം എന്നുള്ള വിചാരത്തിൽ ആണ് ഞങ്ങൾ ഇവിടെ കഴിയുന്നത്🙃.വരൂ... നമ്മൾക്ക് വീട്ടിലേക്ക് തന്നെ പോകാം. അങ്ങനെ അന്ന് രാത്രിയായി അവരെല്ലാം കിടന്നു. നേഹ അപ്പോഴൊന്നും ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല. അവൾ അവിടെത്തെ അവസ്ഥ ആലോചിച്ച് ദുഃഖത്തിലായി. അപ്പോൾ അവൾ കിടന്ന് ഇടത്തു നിന്ന് എഴുന്നേറ്റ് വീടിന് പുറത്തേക്കിറങ്ങി. അപ്പോൾ ഒരു മനുഷ്യൻ അവിടെ തിരിഞ്ഞു നിൽക്കുന്നത് കണ്ടു!!ആരാണെന്ന് അറിയാൻ വേണ്ടി അവൾ അയാളുടെ അടുത്തേക്ക് മെല്ലെ കാൽ വെച്ച് നീങ്ങി. അയാൾ........
🍂.........to be continue........ 🍂
ESTÁS LEYENDO
NANO MIRROR
Ficción históricaനടിയുടെ പേരാണ് Neha. അവൾ താമസിക്കുന്നത് എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഹോസ്റ്റലിലാണ്. നേഹ സ്കൂൾ പഠനം പഠിച്ചു കഴിഞ്ഞ് ഒരു കുട്ടിയാണ്. അവളുടെ പ്രായം 19 ആണ്. അവൾക്ക് ഒരു പോലീസ് ആവാൻ ആണ് ആഗ്രഹം. അതിനെ തുടർന്നാണ് അവൾ ഹോസ്റ്റലിൽ താമസിക്കുന്നത്.