കുഴിച്ചുമൂടിയൊരെൻ പ്രണയം.
നിന്നോട് പറയാതൊളിച്ചൊരെൻ പ്രണയം .
ആരാരുമറിയാതെ ഞാൻ സൂക്ഷിച്ചൊരെൻ പ്രണയം .
പഴയ പുസ്തകത്താളിലെ മാഞ്ഞൊരാ-
അക്ഷരങ്ങളിൽ ഒതുങ്ങിയൊരെൻ പ്രണയം .
ആരുമറിയാതെ നോട്ടങ്ങളെയ്ത എൻ-
കൺകോണിലലിഞ്ഞൊരെൻ പ്രണയം .
നിന്നിമ്പ സ്വരത്തിനായി കാതോർത്ത എൻ -
ചെവി തടത്തിൽ വീണില്ലാതായൊരെൻ പ്രണയം .മങ്ങിയ കാഴ്ച്ചകൾ കവർന്നെടുത്തൊരെൻ ആയുസും,
മറവിയായി വന്നൊരാ തുരുമ്പെടുത്തൊരെൻ ജീവിതവും,
എൻ ദേഹം ദേഹി ആത്മാവിനൊപ്പം -
ഞാനിന്നു കുഴിച്ചുമൂടുകയാണ് -
ഇന്നീ മണ്ണിലെന്നോടൊപ്പം ചേർന്നില്ലാതായി തീരുവാൻ .
- Its_Me_ReZz꧁꧂
YOU ARE READING
എന്റെ കവിതകൾ (My Poetry).
Poetryഞാൻ എഴുതിയ എന്റെ ചില മലയാള കവിതകളാണിത്. വായിക്കുക, ആസ്വദിക്കുക. ദയവായി സപ്പോർട്ട് ചെയ്യുക. Vote, follow, comment, share and support please - Its_Me_ReZz ꧁꧂