പെൺപിറന്നവളിവളൊരു യോദ്ധാവ്.
ഇതിവളുടെ കഥ-
നാൽപ്പത്തിനാലാം ദിവസം തൻ,
നരകയാതനക്കന്ത്യം കുറിച്ചൊരു
പെൺപിറന്നവളുടെ കഥ-
യൊരു കവിതയായി ഞാനിവിടെ കുറിക്കട്ടെ.അടാച്ചിയിലായി ജനിച്ചൊരു നല്ലാൾ,
കൗമാരച്ചൂടിൽ നിന്ന-വൾക്ക് -
വന്നൊരു പ്രണയാഭ്യർത്ഥന നിരസിച്ചതിനോ ...
സ്നേഹംകൊണ്ടു വന്നവൻ കൊടുത്ത പ്രതികരണം !പിടിച്ചു കെട്ടിയിട്ടിട്ടാ വലിയൊരു വീട്ടിൻ -
കൂട്ടിലായി കിടന്നാവതിലുമധികം,
വേദനതിന്നിട്ടാ ചെകുത്താന്മാർക്കൊ-
രാനന്തമായിതീർന്ന പെൺകിടാവ് !മുടിയിഴകൾ പിഴുതെറിഞ്ഞിട്ടും,
മുലഞെട്ടുകൾ പിരിച്ചുകളഞ്ഞിട്ടും,
നൂറാളുകൾ ദിവസംപ്രതി
ദേഹാസകലം മേഞ്ഞു നടന്നിട്ടും,
ദാഹമകറ്റാൻ
കുത്തി കീറലുകളിലൂടെ
താനൊഴിച്ച തൻ മൂത്രം കുടിച്ചും
അടി-ഇടി-തൊഴി-തുപ്പലുകളേറ്റുവാങ്ങി
ഒന്നല്ല രണ്ടല്ല മൂന്നാം തവണയും
ക്രൂരതയും അഗ്നിയിൽ വെന്തുരുകി
ഒടുവിൽ -
ഉള്ളെല്ലാം പൊള്ളയായി
ദേഹി വിട്ടകന്നൊരു -
പാട്ടയ്ക്കുള്ളിൽ കോൺക്രീറ്റിനിടയിൽ
തൻ അന്ത്യശ്വാസം വലിച്ചവൾ .മധുരപതിനേഴിൻ സന്തോഷത്തിനുപകരം
നാൽപത്തിനാലു രാവും പകലും
വേദനതിന്നവൾ പോരടിച്ചത്
പിച്ചിച്ചിന്താൻ കാത്തിരുന്ന
കഴുകൻ തൻ സമ്മാനമാം
മരണമെന്ന തോൽവിയാ!
മുഖാമുഖം കണ്ടിട്ടും,
യുദ്ധമുഖത്തെ പടയാളി കണക്കെ
ഒരടിയും പതറാതവൾ നിന്നതോ
തീയും പുകയും പുഴുവും നിറഞ്ഞൊരു
വെല്ലുവിളിയായെത്തിയ -
നരകത്തേയാണ് !അന്നുമിന്നും ലോകം മുഴുവൻ
കണ്ണീരൊഴുക്കിയതിവൾക്ക് വേണ്ടി -
Junko Furuta -
പെൺപിന്നവളിവളൊരു യോദ്ധാവ് !- Its_Me_ReZz
(Case of Junko Furuta - 44days of Hell)
ESTÁS LEYENDO
എന്റെ കവിതകൾ (My Poetry).
Poesíaഞാൻ എഴുതിയ എന്റെ ചില മലയാള കവിതകളാണിത്. വായിക്കുക, ആസ്വദിക്കുക. ദയവായി സപ്പോർട്ട് ചെയ്യുക. Vote, follow, comment, share and support please - Its_Me_ReZz ꧁꧂