എന്റെ കവിത.

16 5 3
                                    

എൻ്റെ കവിത.

കവിതാമത്സരത്തിനുള്ള വിഷയം
അതിരാവിലെതന്നെ കിട്ടി -
"മാതൃസ്നേഹം"
ആലോചനയുടെ അടിത്തട്ടിലേക്ക്,
ഊളിയിട്ടുപോയ ഞാൻ,
ഏറെ നേരം കഴിയവേ
വഴിതെറ്റിയ കുട്ടിയെപ്പോലെ അലഞ്ഞു.
എന്തെഴുതണം? എങ്ങനെ എഴുതണം?
വാക്കുകൾ തേടിയുള്ള യാത്ര...

അമ്മ എന്ന ആ മഹാസമുദ്രത്തിനെപറ്റി
ഞാൻ എന്താണ് എഴുതേണ്ടത്?
നീണ്ട പത്തൊമ്പത് വർഷക്കാലത്തെ
സംഭവങ്ങളും , സ്മരണകളും ,
ഒരു പേജിൽ ഒതുങ്ങില്ലല്ലോ..!!
ഓരോതവണ അറിയുംതോറും പുതുമ നൽകുന്ന
ഒരുപാട് വിസ്‌മയങ്ങൾകൊണ്ട് തീർത്തതാണല്ലോ,
ആ സമുദ്രം....
അതുകൊണ്ട് എനിക്കെഴുതാൻ ഒന്നും തന്നെയില്ല..
പക്ഷേ, ഒരു കാര്യം -
സമുദ്രം പോലെ ഒരുപാട് ,
നിധികളും നന്മകളും
ഒളിഞ്ഞുകിടപ്പുണ്ട് നിങ്ങളുടെ അമ്മയിൽ...
സമുദ്രം പോലെ,
അറ്റമില്ലാത്ത, അളവില്ലാത്ത
സ്നേഹമാണ് നിങ്ങളുടെ അമ്മയുടേത്...
അതുകൊണ്ട്,
"മാതാവിനെ അറിയുക,
മാതൃസ്നേഹം അനുഭവിക്കുക"
N.B - കണ്ണില്ലാണ്ടാവുമ്പോഴേ, കണ്ണിൻ്റെ വിലയറിയൂ..

ഇത്രേം എഴുതികഴിഞ്ഞപ്പോൾ,
ഇത് ധാരാളം എന്ന് തോന്നി,
അപ്പൊൾ ഞാൻ , എന്നിലെ കവിയത്രിയെ
ഏകാന്തതയുടേയും നിശബ്ദതയുടേയും
ലോകത്തേയ്ക്ക് തിരികെ അയക്കാനൊരുങ്ങി.
"ഇനി അടുത്ത മത്സരത്തിന് വരാമെന്നേറ്റ്
അവള് യാത്രപറഞ്ഞിറങ്ങി....
അമ്മയെ കൂടുതലറിയാൻ ഞാനും..! "

- Its_Me_ReZz

꧁꧂

എന്റെ കവിതകൾ (My Poetry). Where stories live. Discover now