'ഒരു പുതിയതുടക്കം, അല്ലെങ്കില്‍ സ്ഥിരം യാത്രയില്‍ എന്നപോലുള്ള എങ്ങുമെത്താതെയുള്ള ഒരു ഒടുക്കം.അതാകാം എന്റെ ഈ കുത്തിക്കുറിപ്പുകള്‍.ശരിയെന്ന് തോന്നുന്ന പലതും തെറ്റ്.തെറ്റെന്ന് നൂറ് ശതമാനം ഉറപ്പിച്ച പലതും ശരിയായി മാറി.വടിവുള്ള അക്ഷരങ്ങളില്‍ നിന്ന്,ജീവനും ആത്മാവും നഷടപ്പെട്ട അക്ഷരങ്ങളായി മാറിയത് വെറും ചുരുങ്ങിയ കാലഘട്ടത്തിലാണ്.തല ചായ്ക്കാന്‍, തണലേക്കാന്‍ ഒരു കൈത്തണ്ട കിട്ടിയപ്പോളതിനെ ഒളിച്ചോടാനുള്ള കുറുക്ക്‌വഴിയായി കണ്ടത്ത് ജീവതത്തില്‍ നടന്ന ചിലനഷ്ടസ്വപ്നങ്ങള്‍ കാരണമാകാം.പൊട്ടിയൊഴുക്കാന്‍ കൊതിക്കുന്ന ജലപ്രവാഹമായി മനസ്സിന്റെ ഒരറ്റത്ത് കയറിക്കൂടിയ 'കുറ്റബോധം' എന്ന പ്രതിഭാസത്തെ മറിക്കടക്കാനാണീയോട്ടം.അതിനുള്ള ഇന്ധനം, ചുരുങ്ങിയ കാലഘട്ടംകൊണ്ടുണ്ടാക്കിയ ഈ വൃത്തിക്കെട്ടസ്വഭാവവും.
അശോക്, നീയിതു വായിക്കുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ ചലനമറ്റ് നിന്റടുത്ത് കിടപ്പുണ്ടായിരിക്കും,അല്ലെങ്കില്‍ കണക്ക് കൂട്ടലുകലുടെ പിഴവ്വ് മൂലം നീ നേരത്തെ എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു കാണും,ഒന്നും എന്റെ കണക്കുകൂട്ടലിനനുസരിച്ച് ഇത് വരെയും നടന്നിട്ടില്ലലോ.ജീവതത്തില്‍ നിന്റെ കണക്കുകൂട്ടലുകളും ഞാന്‍ തെറ്റിച്ചു.വയ്യടോ എനിയ്ക്ക്, മടുത്തു!അത് തന്റെ തെറ്റ് കാരണമല്ല!എന്നേ മരിക്കേണ്ട എന്നെ ഈ ആറുകൊല്ലം കൊണ്ട് സ്വര്‍ഗജീവിതം കാണിച്ച സൂഫിയാണ് താന്‍!ഹാ കുറച്ച് ക്ലീഷേ ആണല്ലെ!അറിയാമടോ എനിയ്ക്കത്!ഇനിയും വയ്യടോ,എന്നെകൊണ്ട് ഒന്നും സാധിക്കില്ല.താന്‍ ഉദ്ദേശിക്കുന്നപോലത്തെയാളെ അല്ല ഞാന്‍!പലമുഖമൂടികളും തനിയ്ക്ക് മുന്നില്‍ അഴിക്കണമെന്നുണ്ടെനിയ്ക്ക്.പക്ഷെ താനും കൂടെ വിട്ടിട്ട് പോകുമോ എന്ന് എനിയ്ക്കറിയില്ല.തന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല എനിയ്ക്ക് എന്നെ തന്നെ വിശ്വാസമില്ല!അതാ..
പലപ്പോഴും നമ്മള്‍ തമ്മില്‍ വഴക്കിടുമ്പോള്‍ ഞാന്‍ ആലോച്ചിക്കാറുണ്ട് എന്നെക്കാളും നല്ല പെണ്‍ക്കുട്ടിയെ തനിയ്ക്ക് കിട്ടുമായിരുന്നു എന്ന്!സാമ്പത്തികപരമായി താന്‍ ബുദ്ധിമുട്ടുന്നത് കാണുമ്പോള്‍ ഞാന്‍ ആഗ്രഹിക്കും ആ റ്റൈം മെഷീന്‍ കിട്ടിയിരുന്നെങ്കിലെന്ന്!
ഭര്‍ത്താവിന്റെ ചെലവില്‍ കഴിയുന്ന ഭാര്യയായി ഒതുങ്ങിപോയടോ ഞാന്‍.അചഛനും അമ്മയും പകുതി വഴിയില്‍ ഉപേഷിച്ചപ്പോള്‍ വാശിയായിരുന്നു എനിയ്ക്ക് ജീവിക്കണമെന്ന്, ആ വാശിയുടെ പുറത്താണ് ഞാന്‍ പഠിച്ചതും എല്ലാം നേടിയെടുത്തതും,മറ്റ് കുട്ടികള്‍ അവരുടെ കോളേജ് പഠനം ആസ്വദിച്ചപ്പോള്‍ ഞാന്‍ ജോലിയ്ക്ക് പോയി.ആ അഞ്ച് കൊല്ലം നിര്‍ത്താതെ ഓടുവായിരുന്നു ഞാന്‍!അതിനിടയിലുണ്ടായ പ്രേമങ്ങളെല്ലാം ഞാന്‍ ബാധ്യതയാകുമെന്ന് കരുതി പകുതിയില്‍ വച്ച് ഉപേക്ഷിച്ചു പോയി.എന്റെ അമ്മ ചെയ്തത്ത് പോലെ!ഇഷ്ടം പറഞ്ഞു താന്‍ വന്നപ്പോഴും എനിയ്യ്ക്ക് അറിയില്ലായിരുന്നു ഇത് എത്രനാളെന്ന്!ഇപ്പോഴും ഞാന്‍ അത്ഭുതപ്പെടുന്നുണ്ട്,എങ്ങനെ ഇത്രനാള്‍ താനെന്നെ സഹിച്ചുവെന്ന്!പലശാപങ്ങളുമുണ്ടടോ എന്റെ തലയില്‍!ഒരിക്കലും സന്തോഷിക്കില്ല എന്ന് ശപിച്ചത് സ്വന്തം അമ്മ തന്നെയാ!അത് എന്തിനെന്നോ?അമ്മ കുറച്ച് നേരമടുത്തിരിക്കണമെന്ന് തര്‍ക്കിച്ചതിന്!ജീവത്തില്‍ ഒരു മുന്നേറ്റവുമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു!അത് എന്തിനാണെന്നോ, അമ്മടെ മാമന്‍ മര്യാദപഠിപ്പിക്കാന്‍ വന്നപ്പോള്‍ അയാളെ ചോദ്യം ചെയ്തതിന്!ആരുമെന്നെ നല്ലതെന്ന് ഇതുവരെയും പറഞ്ഞിട്ടില്ല!എന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ചതും കൂടെ നിന്നതുമെല്ലാം നീ മാത്രമാണ്.പക്ഷെ നീ എന്നില്‍ വച്ച പ്രതീക്ഷ എന്ന് തൊട്ടാണെന്നെ വേട്ടയാടാന്‍ തുടങ്ങിയെതെന്ന് എനിയ്യ്ക്ക് അറിയില്ല.എനിയ്ക്ക് വേണ്ടി നിന്റെ കൂട്ടുക്കാരെ മുന്നില്‍ തലതാഴ്ത്തുമ്പോള്‍ തൊട്ടാണോ?അതോ എനിയ്ക്ക് വേണ്ടി ബന്ധുക്കളെ മുഴുവന്‍ ശത്രുകളാക്കിയത് മുതലോ!ഒരോആളുക്കളുമെന്നെ നോക്കി ചിരിക്കുന്നതില്‍ നിന്ന് ഞാന്‍ വായിച്ചത് എന്റെ തോല്‍വികളുടെ കഥകളാണ്,ഞാനെന്ത് ചെയ്യുന്നുവെന്ന് ഓരോരുത്തരും മാറിയും തിരിഞ്ഞും തന്നോട് ചോദിക്കുന്നത് കാണുമ്പോഴുള്ള വീര്‍പ്പുമുട്ടല്‍ പറഞ്ഞറിയ്ക്കാന്‍ പറ്റുന്നില്ല!ആദ്യമൊക്ക താന്‍ വിയര്‍ക്കാതെ മറുപടി നല്‍ക്കി!പിന്നെ പിന്നെ ആളുക്കളുടെ കോളുകള്‍ ഞാന്‍ എടുക്കാതിരിക്കുമ്പോള്‍ അവര്‍ തന്നെ വിളിക്കുകയും,ഞാനെന്ത് ചെയ്യുന്നുവെന്ന് ചോദിക്കുമ്പോള്‍, വര്‍ക്ക്‌ചെയ്യുവാണെന്ന് പറ എന്ന എന്റെ ആഗ്യത്തെപാടെ കണ്ടില്ലെന്ന് നടിച്ച് ഞാനുറങ്ങുകയാണെന്ന് പറഞ്ഞപ്പോളെന്തൊ എന്റെ മനസ്സ്‌നൊന്തു!ആ നോവിനെ പറ്റി പറഞ്ഞപ്പോള്‍, സത്യം പറയുമ്പോളെന്തിനാ വേദനിക്കുന്നെ എന്ന് ചോദിച്ചു കളിയാക്കി!അപ്പോഴും താനോര്‍ത്തില്ല,തന്റെ ഒപ്പം നില്‍ക്കാനാണ് നാട്ടിലെ ജോലിയുപേക്ഷിച്ച് ഈ അന്യനാട്ടില്‍ ഞാന്‍ വന്നെതെന്ന്!ഈ നാട്ടിലും വേണമെങ്കില്‍ ജോലിയ്ക്ക് പോകാമല്ലോ എന്ന തന്റെ ചോദ്യമെന്നെ തളര്‍ത്തിയെന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ?സ്വന്തം സൗകര്യം നോക്കി എന്തിനാ ജീവിക്കുന്നേ എന്ന് ഞാനന്ന് ചോദിച്ചിരുന്നെങ്കില്‍ നമ്മള്‍ തമ്മിലുള്ള ബന്ധം നശിക്കുമെന്ന് ഞാന്‍ പേടിച്ചു!അതിന് ശേഷം ഞാന്‍ പലജോലികളും നോക്കി,എനിയ്ക്കറിയാം താന്‍ വിശ്വസിക്കില്ലെന്ന്!പക്ഷെ ഞാന്‍ നോക്കി! എന്റെ അഞ്ചുകൊല്ലത്തെ ഗ്യാപ്പെല്ലാവരും ചൂണ്ടിക്കാട്ടിയാരും ജോലി തന്നില്ലടോ എനിയ്ക്ക്!അവസാനം തന്റെ ഭാഷയിലെ കുത്തിക്കുറിക്കലില്‍ ഞാന്‍ അഭയം നേടി.അത് വായിച്ച് നല്ലത്തിനേക്കാള്‍ തെറ്റുക്കള്‍ ചൂണ്ടിക്കാട്ടി!തെറ്റ് പറയുന്നത് നല്ലതാണ്.പക്ഷെ മുങ്ങിതുടങ്ങിയ കപ്പലിനാക്കം കൂട്ടുകയായിരുന്നു ആ വാക്കുകള്‍!പകലിരുന്നു എഴുത്തുമ്പോഴുള്ള തന്റെ കളിയാക്കലുകള്‍ അവഗണിക്കാന്‍ രാത്രിക്കാലങ്ങളില്‍ ഞാന്‍ എഴുതി തുടങ്ങി!പതുക്കെ എന്നിലെ എന്നെ ഞാന്‍ കണ്ടെത്തി തുടങ്ങിയപ്പോ, എനിയ്ക്ക് തന്നെ നഷ്ടപ്പെട്ടു തുടങ്ങിയെന്ന് മനസ്സിലാക്കാന്‍ താമസിച്ചു!എന്നോടുള്ള അടുപ്പമില്ലായ്മ എന്റെ എഴുത്ത്കാരണമാണെന്ന് ഞാന്‍ ചിന്തിച്ചു!അത് കൊണ്ട് ഞാനെന്റെ എഴുത്ത് നിര്‍ത്തി!പക്ഷെയെന്നിട്ടും എനിയ്ക്ക് തന്നെ കിട്ടിയില്ല!സാമ്പത്തികബാധ്യത ഒറ്റയ്ക്ക് ചുമ്മന്ന് മടുത്തുവെന്ന് പറഞ്ഞപ്പോ, എന്ത് ചെയണമെന്നറിയാതെ ഉഴറി.അവസാന്‍ പ്രതീക്ഷയായിരുന്ന ഇന്റെര്‍വ്യൂവും പരാജയപ്പെട്ടപ്പോള്‍ എനിയ്ക്ക് മനസ്സിലായി എന്നെ കൊണ്ട് ഇനി ഒന്നും നടക്കില്ലെന്ന്!ആകുന്ന പണി ചെയ്യ് എന്നുകൂടി തന്റെ വായില്‍ നിന്ന് കേട്ടപ്പോള്‍.........
ആകെ മടുത്തുടോ...തന്നെ ഉപേക്ഷിച്ച് വേറെ ജീവിതം തുടങ്ങാനുള്ള ശക്തിയെനിയ്ക്കില്ല! എല്ലാതരത്തിലുള്ള സപ്പോര്‍ട്ട് തരാനും എന്നെ കൊണ്ട് പറ്റില്ല! ഞാന്‍ ജീവനോടെയിരിക്കുന്നിടത്തോളം താന്‍ എന്നെ ബാധ്യതയുടെ പേരില്‍ കളയില്ല! എത്രയോ നാളത്തെ ചിന്തകള്‍ക്ക് ശേഷം ഞാനെത്തിപ്പെട്ടത് ഈ മറുപടിയിലാണ്!
എന്നെയോര്‍ത്ത് കരയരുത്ത്,എന്നെ തെരഞ്ഞെടുത്തപ്പോള്‍ പറ്റിയ തെറ്റ് പുതിയ പങ്കാളിയെ തെരെഞ്ഞെടുക്കുമ്പോള്‍ പറ്റരുത്!കൂട്ടുക്കാരുടെ അഭിപ്രായം കേള്‍ക്കണം. ഈ കത്തെങ്കിലും നിന്നിലൂടെ പ്രകാശം കാണുമെന്ന് വിശ്വസിക്കുന്നു.
എന്ന് പ്രിയ''
അശോകിന് വിങ്ങലടക്കാന്‍ കഴിഞ്ഞില്ല!ആശുപത്രി വരാന്തയിലിരുന്നവന്‍ പൊട്ടി പൊട്ടി കരഞ്ഞു!
'അശോക്,പ്രിയ അപകടനിലതരണം ചെയ്തിരിക്കുന്നു! പക്ഷെ അവളെപ്പോള്‍ കണ്ണ് തുറക്കുമെന്ന് പറയാന്‍ പറ്റില്ലെനിയ്ക്ക്.ഡിപ്രെഷന്‍ ഒരു മാരഗരോഗമല്ലെങ്കിലും ഒരാളുടെ ജീവനെടുക്കാന്‍ അതിന് സാധിക്കും!പ്രിയയെ പറ്റി നീ അന്ന് പറഞ്ഞപ്പോള്‍ അവളെ ആശുപത്രിയില്‍ കൊണ്ട് വരാന്‍ ഞാന്‍ പറഞ്ഞതാണ്.അന്ന് ഞാന്‍ പ്രേത്യകം നിന്നോട് പറഞ്ഞിരുന്നു ഡിപ്രെഷന്‍ നീ വിചാരിക്കുന്നത് പോലെയല്ല എന്ന്!ഒരാള്‍ സന്തോഷത്തോടെ നമ്മളോട് സംസാരിക്കുമ്പോള്‍ അവര്‍ കംപ്ലീറ്റ്‌ലീ ഹാപ്പിയാണെന്ന് തെറ്റിദ്ധരിക്കരുത്, അവള്‍ നിന്നോട് ഹാപ്പിയായിരിക്കാം, പക്ഷെ അവളുടെ മാനസികനിലയെന്തെന്ന് നിനക്കും പ്രവച്ചിക്കാന്‍ പറ്റില്ല!അവളുടെ ചൈല്‍ഡ്ഹുഡെ എങ്ങനെയായിരുന്നുവെന്ന് നിനക്കറിയാം.!ഒരു നിമിഷം നീ വൈകീരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു അവിടെ!''
അലന്‍,കരയുന്ന അശോകിനെ താങ്ങിയെണ്ണീപ്പിച്ചു കൊണ്ട് പറഞ്ഞു!
'ഇനിയും സമയം വൈക്കീട്ടില്ല!നിന്റെ പ്രിയയെ സ്‌നേഹിക്കാന്‍ ദൈവം ഒരു അവസരം കൂടി തന്നിട്ടുണ്ട്!ഇത്തവണയതില്‍ പാളിച്ച പറ്റരുത്ത്!അവളെന്താണൊ ആഗ്രഹിക്കുന്നതവൾ ചെയ്യട്ടെ!കുടുംബജീവിതത്തിലൊരു ഹാര്‍മണിയുണ്ടാകുന്നത് ഭര്‍ത്താവിന്റെ ഇഷ്ടത്തിന് ഭാര്യ ജീവിക്കുമ്പോഴല്ല! പകരം അവളുടെ ഇഷ്ടത്തിന് അവള്‍ ജീവിയ്ക്കുകയും അതിന് ഭര്‍ത്താവിൻ്റെ സപ്പോര്‍ട്ട് കിട്ടുമ്പോഴുമാണ്. പുതിയൊരു തുടക്കം നിങ്ങള്‍ക്ക് ഉണ്ടാക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നടാ!കാരണം അവള്‍ നിന്നെ സ്‌നേഹിക്കുന്നത്‌പോലയോ നീ അവളെ സ്‌നേഹിക്കുന്നത് പോലെയോ വേറെ ആര്‍ക്കും നിങ്ങളെ സ്‌നേഹിക്കാന്‍ പറ്റില്ല.അപ്പൊ മോന്‍ കണ്ണോക്കെ തുടച്ച് കുട്ടപ്പനായിരുന്നേ!അവള്‍ കണ്ണ് തുറക്കുമ്പോളവളുടെ അരികത്ത് നീയുണ്ടാകണം!''അലന്‍ അശോകിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..
ആ തുണ്ട്കടലാസ്സിലപ്പോള്‍ ഉദയസൂര്യന്റെ കിരണങ്ങള്‍ മുത്തമിടുന്നുണ്ടായിരുന്നു!
.....