ബുക്കും ബാധയും

74 9 139
                                    

അക്കു ഒടുവിൽ പുസ്തകങ്ങൾ വാരി നിലത്തേക്കിടാൻ തുടങ്ങി... അവനത് കണ്ടേ മതിയാകു എന്നായിരുന്നു. എന്നാൽ ബുക്കുകൾ നിലത്തു വീണപ്പോൾ രാഹുൽ ഇടപെട്ടു.

"ഡാ... നീ അത് സമയം പോലെ പിന്നെ എപ്പോളെങ്കിലും നോക്ക്... ഇങ്ങനെ പുസ്തകം നിലത്തിട്ട് കളയല്ലേ."

'Bro... അതെനിക്ക് കാണണം...'

"ഈ ചിഞ്ചു വല്ല ഉറക്കപ്പിച്ചിലും കണ്ടതാവും. പോയി സദ്യക്ക് ഉള്ളത് റെഡി ആക്കടാ "

"ഉണ്ണിയേട്ടാ... ചേട്ടൻ അത് നോക്കട്ടെ, ഞാൻ കണ്ടത് തന്നെയാണ് ചേട്ടായി സ്വപ്നത്തിൽ കണ്ടത്.ചുവന്ന മഷിയിൽ എന്തോ ബ്രഷ് വച്ചു എഴുതിപോലെ..."ചിഞ്ചു കൂട്ടിച്ചേർത്തു

അത് കേട്ടതും അക്കു തിരച്ചിൽ അവസാനിപ്പിച്ചു അവളെ നോക്കി. പിന്നെ രാഹുലിനെ നോക്കി. എല്ലാവരും അത് കേട്ട് അല്പം ഞെട്ടലോടെയാണ് നിൽക്കുന്നത്.പെട്ടന്ന് അക്കു  പൊട്ടിച്ചിരിച്ചു.

"അയ്യേ പറ്റിച്ചേ... അത് ഞാൻ സ്വപ്നത്തിൽ കണ്ടതല്ല... ഒരുതവണ ചുമ്മാ ബുക്സ് നോക്കിയപ്പോൾ കണ്ടതാണ്... നിങ്ങടെ ഒക്കെ മോന്ത കണ്ടിട്ട് ചിരി വരുന്നു."

അല്പംനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

'ആരും ഒന്നും ചെയ്യണ്ട... ഇന്നിനി ആരേലും ഇവനെ കൈ വച്ചാൽ കൊലക്കുറ്റത്തിന് അകത്തു പോകും...'രാഹുൽ ദേഷ്യം കടിച്ചമർത്തി മുകളിലേക്ക് പോയി.

കുട്ടൂസും റിയുവും അക്കുവിന്റെ അടുത്തേക്ക് വന്നു.

"അവരുടെ വീതം ആണ് കഴിഞ്ഞിട്ടുള്ളു... ഞങ്ങളുടെ ബാക്കിയുണ്ട്. അത് നീ താങ്ങില്ല.പിരിക്കാൻ മീശ ഇല്ലാണ്ടായി പോയി. അല്ലേൽ മാസ്സ് ആയേനെ..."റിയു അതുപറഞ്ഞു അടുക്കളയിലേക്ക് വിട്ടു.

ബാക്കി ഉള്ളവരും സാധനങ്ങൾ ഒരുക്കാൻ നേരെ അടുക്കളയിൽ കേറി. അക്കു മിണ്ടാതെ സോഫയിൽ പോയി ഇരുന്നു.  ഉള്ളിൽ എന്തൊക്കെയോ അവനെ അലട്ടുന്നുണ്ട്. അത് പക്ഷെ അവരുടെ വാക്കുകൾ അല്ലായിരുന്നു.

അൽപ്പം കഴിഞ്ഞു ദേവു ഉള്ളി അരിയുമ്പോൾ ഉണ്ടാകുന്ന കണ്ണ് നീറ്റൽ ഒഴിവാക്കാൻ ഹാളിലേക്ക് വന്നു. അവൾ അവിടെ ഉള്ള മറ്റൊരു സോഫയിൽ ഇരുന്നു. അവൾക്ക് സൈഡിൽ ഉള്ള സോഫയിലെ അക്കുവിന്റ സാന്നിധ്യം മനസ്സിലായി. അവൾ ഇരിക്കുന്നതിനു പിന്നിൽ ആയാണ് അവന്റെ ഇരിപ്പ്. ആൾക്ക് വിഷമം ആയെന്ന് കണ്ടു അവൾ മുഖം തിരിക്കാതെ ഫോൺ നോക്കി സംസാരിച്ചു.

ഏദൻ തോട്ടം Where stories live. Discover now