അക്കു വളരെ നന്നായി ആണ് ആ പ്ലാൻ തയ്യാറാക്കിയത്... തിരുവനന്തപുരത്ത് നിന്ന് ദേവൂവും കൊല്ലത്തു നിന്ന് കുട്ടൂസും കൂടെ രാവിലെ തന്നെ ട്രെയിൻ കേറിയാൽ ആ ട്രെയിൻ ആലപ്പുഴ എത്തുന്നത് നോക്കി മാളുവിനും അവരുടെ കൂടെ കൂടാം. ഉച്ച കഴിയുമ്പോൾ തൃശൂർ എത്തുമ്പോൾ അവിടെ ചിഞ്ചുവും അമ്മാളുവും ഉണ്ടാകാൻ പാകത്തിന് അവർ എത്തണം.അവിടെ നിന്ന് എല്ലാവരും ഒന്നിച്ചു പാലക്കാട് എത്താൻ ഉള്ള ബസ് കേറണം. റിയു ഒരാൾ മാത്രം അങ്ങ് കോഴിക്കോട് ആണ്. അവിടെ നിന്ന് ഇവർ പാലക്കാട് എത്തുന്ന സമയം നോക്കി എത്തിയാൽ പിന്നെ നേരെ ഒന്നിച്ചു ഷൊർണുർ എത്തുക. ബസ് ഉണ്ടാകും. അവിടെ അവരെ കാത്ത് അക്കുവും രാഹുലും ഉണ്ടാകും. എന്നാൽ 5 മണിക്ക് പാലക്കാട് എത്തിയപ്പോൾ റിയു മാത്രം ഹാജർ ഇല്ല. ഒടുവിൽ അവൾ വന്നു ഷൊർണുർ എത്തിയപ്പോൾ സമയം 6.30 ആയിരുന്നു.
എല്ലാവരും നേരിട്ട് കണ്ടതിന്റെ സന്തോഷത്തിൽ ആയതുകൊണ്ട് സമയം വൈകിയതിൽ പ്രശ്നം ഒന്നും ഉണ്ടായില്ല. 2 ഓട്ടോയിൽ എല്ലാവരും കേറി. പക്ഷെ ബാഗുകൾ കൊണ്ടുപോകാൻ ഒരു ഓട്ടോ വേറെ വരേണ്ടി വന്നു. എല്ലാം ചുമന്നു കേറ്റാൻ അക്കുവും രാഹുലും വിഷമിച്ചു.
അങ്ങനെ അവർ വീടെത്തി. ഒരു സായാഹ്നം ആയിരുന്നു അവരെ വരവേൽക്കാൻ നിന്നത്. പക്ഷെ അവരെ കാത്ത് നിന്നത് ഒരു തണുത്ത രാത്രി ആയിരുന്നു. വീട് ലൈറ്റ് ഒക്കെ ഇട്ടു ആ ഇരുട്ടിൽ കാണാൻ നല്ല രസം ആയിരുന്നു. ആദ്യമേ പ്രേതകഥയെ പറ്റി പറഞ്ഞതുകൊണ്ട് എല്ലാവരും ഓരോരോ കമന്റ് പറയാൻ തുടങ്ങി കേറാൻ പോകുമ്പോൾ തന്നെ. എന്നാൽ വീടിന്റെ മുറ്റവും ഗാർഡനും എല്ലാവർക്കും ഇഷ്ട്ടമായി. രാഹുൽ വാതിലിന്റെ ലോക്ക് തുറന്ന് എല്ലാവരേയും അകത്തേക്ക് സ്വാഗതം ചെയ്തു.
"നിങ്ങൾ യാത്ര ചെയ്തു ക്ഷീണിച്ചു വന്നതല്ലേ... ആദ്യം എല്ലാവരും പോയി ഫ്രഷ് ആയിട്ട് വാ. താഴത്തെ നിലയിൽ 2 ബെഡ്‌റൂം ഉണ്ട്. നിങ്ങൾക്ക് ആണ് അത് രണ്ടും. ഞാനും അക്കുവും മുകളിലെ റൂമിൽ കിടന്നോളാം. അവന് ഇടയ്ക്ക് വർക്ക് ഉണ്ട്. എനിക്കും ചില്ലറ പരിപാടികൾ ഉണ്ട്. നൈറ്റ് അതുകൊണ്ട് എപ്പോളും ഞങ്ങളെ കിട്ടില്ല.അപ്പൊ ആദ്യം പോയി ഫ്രഷ് ആവൂ. വന്നിട്ട് ഫുഡ് കഴിക്കാം."
VOCÊ ESTÁ LENDO
ഏദൻ തോട്ടം
Ficção Adolescenteനമ്മളിൽ പലർക്കും ഇതുവരെ നേരിൽ കാണാത്ത സുഹൃത്തുക്കളും സഹോദരങ്ങളും അധ്യാപകരും വരെ ഉണ്ടാകും. അവരെ പക്ഷെ റിയൽ ആയി കാണാനോ ഇടപഴകാനോ കഴിയാറില്ല. ഒരേ ചിന്തകൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ ഉള്ള നമ്മുടെ ഓൺലൈൻ പരിചയക്കാരെ കാണാനും കുറച്ചു നാൾ അവരുടെ കൂടെ ചില...