വഴി തേടി

127 7 219
                                    

അക്കു ആ കുളം ചുറ്റിലും നടന്ന് കണ്ടു. ചെങ്കല്ലുകൊണ്ട് കെട്ടിയ പടവുകൾ... പലതും ചുറ്റും നിൽക്കുന്ന മരങ്ങളുടെ വേരുകൾ കേറി പൊളിഞ്ഞിട്ടുണ്ട്. പായൽ പിടിച്ചു കിടക്കുകയാണ് വെള്ളം.ഇടതൂർന്നു വളർന്നു നിൽക്കുന്ന മരങ്ങളും പടർപ്പുകളും ഭീതി ഉളവാക്കുന്നതായിരുന്നു. കാറ്റിൽ മത്തു പിടിപ്പിക്കുന്ന ഇലഞ്ഞി പൂവിന്റെ ഗന്ധം ഉണ്ടായിരുന്നു.

അൽപ്പം ഇരുട്ട് കലർന്ന അന്തരീക്ഷം ആണ് അവിടെ. എന്തിനെയും പേടിച്ചു മാത്രം നേരിടുന്ന അക്കു സൈഡിൽ കണ്ട പടവിലൂടെ താഴേക്ക് നടന്നിറങ്ങാൻ തുടങ്ങി.അവന്റെ മനസ്സ് അപ്പോൾ ശാന്തമായിരുന്നു.എന്നാൽ പെട്ടന്ന് ഒരു കാറ്റ് പാഞ്ഞടുത്തു... അത് കുളത്തിലെ വെള്ളത്തിൽ ഓളങ്ങൾ ഉണ്ടാക്കി. അക്കുവിന്റെ കണ്ണുകൾ അടഞ്ഞുപോകും വിധം പായൽ അകന്നു മാറിയ ഭാഗത്തെ വെള്ളത്തിൽ നിന്ന് സൂരപ്രകാശം പ്രതിഭലിച്ചു വന്നു.അവൻ കണ്ണുകൾ കൂട്ടിയടച്ചു പിന്നിലേക്ക് കഴുത്തു വെട്ടിച്ചു.

അവന്റെ മുന്നിൽ ആരോ നടത്തം അവസാനിപ്പിച്ച കാൽപെരുമാറ്റം കേട്ടു.

"കാര്യം ഒക്കെ ശരിയാണ്. കൊണ്ടിട്ടയാൾ തന്നെ വന്നു എടുത്തു കൊണ്ട് പോകണം... പക്ഷെ അതിന്റെ അവകാശി വരാതെ നീ കഷ്പ്പെട്ടിട്ട് കാര്യം ഇല്ല."

അക്കുവിന് അതാരാണെന്ന് കാണാൻ കഴിഞ്ഞില്ല. പറഞ്ഞത് ഒരു പെൺകുട്ടിയാണ്... ഒരു കാൽതള കിലുക്കം ഓടിയകലുന്നതു കേട്ട് കണ്ണുകൾ ബലം പിടിച്ചു തുറന്നു. ആരെയും കാണാൻ കഴിഞ്ഞില്ല...

'അത് അവൾ അല്ലെ? റിയു... അവളുടെ സ്വരം പോലെ തന്നെ ഉണ്ട്....'

അവൻ അവിടെ നിന്ന് വേഗത്തിൽ നടക്കാൻ തുടങ്ങി. കുറച്ചു ചെന്നപ്പോൾ റിയു നടന്ന് പോകുന്നത് കണ്ടു.എങ്ങനെയോ തിരികെ വീടെത്തി. റിയു വന്നവഴി സോഫയിൽ കേറി ഫാൻ ഓൺ ആക്കി കിടന്നു . അക്കു വന്നത് കണ്ടപ്പോൾ എല്ലാവർക്കും സമാധാനം ആയപോലെ ഒരു ഫീൽ കാണാൻ കഴിഞ്ഞു.

അക്കു റിയുവിന്റെ കാലുകളിലേക്ക് സൂക്ഷിച്ചു നോക്കി... പക്ഷെ കൊലുസ് ഒന്നും കണ്ടില്ല. എങ്കിലും അവൻ ഒന്നും ചോദിക്കാൻ പോകാതെ അടുത്ത് കണ്ട സോഫയിൽ കേറി കിടന്നു.അടി നടന്നോ എന്നറിയാൻ എല്ലാവർക്കും തിടുക്കം ആയിരുന്നു. പക്ഷെ രണ്ടുപേരും മിണ്ടുന്നില്ല.

ഏദൻ തോട്ടം Where stories live. Discover now