രാഹുൽ :എനിക്ക് ഇത് ഇപ്പോൾ കഥയല്ല... അതുപോലെ നടന്നതൊന്നും വെറുതെയുമല്ല...
അക്കു :ഇനി എന്റെ സ്വപ്‌നങ്ങൾ സത്യം ആണ് പറഞ്ഞിരുന്നത് എന്ന് വിശ്വസിക്കാമല്ലോ...
രാഹുൽ :എടാ... അതിനു നിന്നെ വിശ്വാസം ഇല്ലെന്ന് ഞാൻ പറഞ്ഞോ? ഒരാൾ കാണുന്ന സ്വപ്നത്തെ മൊത്തം വിശ്വസിക്കാൻ പാടല്ലേ...
അക്കു :ആഹ്... അത് ശെരിയാ...
റിയു :അല്ലേലും ഇവൾ എന്റെ ഇരട്ട ആണെന്ന് പറയാറുള്ളത് ഏകദേശം കറക്റ്റ് ആയില്ലേ...
കുട്ടൂസ് :അതേ 😌
ചിഞ്ചു :എന്റെ കൊച്ചു എന്റെ അടുത്ത് തന്നെ വന്നു...
അമ്മാളു :എന്റെ കാര്യം മാത്രം എന്താ ഇങ്ങനെ... ഞാൻ അന്നും ഇന്നും ഒറ്റയ്ക്കാണ്...
രാഹുൽ :ആരുപറഞ്ഞു... ഞങ്ങൾ എല്ലാവരും ഇല്ലേ?
അക്കു :അതേയ്... നിങ്ങൾ ഇങ്ങനെ പഴയ കഥ ഓർത്ത് ഇരിക്കാതെ കിടന്നു ഉറങ്ങാൻ നോക്ക്. നാളെ പോകണം...
അമ്മാളു :എനിക്ക് പോകണ്ട. നിങ്ങൾ എല്ലാവരും വേണം എനിക്ക്. നമുക്ക് പഴയ കാലത്ത് ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ...
അക്കു :പോ അവിടെന്ന്... ഞാൻ അന്ന് വടിയായി. എനിക്ക് ജീവിക്കണം.
ദേവു :അപ്പൊ ഞാനോ... എന്റെ ഒന്നാം പിറന്നാൾ പോലും ആഘോഷിക്കാതെ എല്ലാം പോയില്ലേ?
അക്കു :നിന്റെ ഒന്നാം പിറന്നാൾ നമുക്ക് എന്നാ ആഘോഷിക്കാം ഇന്ന്.
ദേവു :ദേ ചേട്ടായി...
അക്കു :ഞാൻ കാര്യായിട്ട് പറഞ്ഞതാണ്...
കുട്ടൂസ് :അതിനു ഇപ്പോൾ എങ്ങനെ ആഘോഷിക്കാനാ. നൈറ്റ് ആണ്. ഇവിടെ ഒരു മെഴുകുതിരി പോലും ഇല്ല.
അക്കു :അവളുടെ പിറന്നാൾ ആഘോഷിക്കാൻ അതൊന്നും അല്ല വേണ്ടത്.പരദേവതയുടെ നാളിൽ ജനിച്ച ഇവൾക്ക് ആ രത്നം ആണ് കൊടുക്കേണ്ടത്. അന്നത് നടന്നില്ല. ഇന്നിവൾ ഒന്നും കഴിഞ്ഞു പത്തും കഴിഞ്ഞു... കുടുംബത്തിന്റെ ഐശ്വര്യം ആയി പിറന്ന ഇവളെ അത് കാണിക്കാതെ പ്രശ്നങ്ങൾ തീരില്ല ഇലഞ്ഞിക്കാവിൽ...
YOU ARE READING
ഏദൻ തോട്ടം
Teen Fictionനമ്മളിൽ പലർക്കും ഇതുവരെ നേരിൽ കാണാത്ത സുഹൃത്തുക്കളും സഹോദരങ്ങളും അധ്യാപകരും വരെ ഉണ്ടാകും. അവരെ പക്ഷെ റിയൽ ആയി കാണാനോ ഇടപഴകാനോ കഴിയാറില്ല. ഒരേ ചിന്തകൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ ഉള്ള നമ്മുടെ ഓൺലൈൻ പരിചയക്കാരെ കാണാനും കുറച്ചു നാൾ അവരുടെ കൂടെ ചില...