2

252 8 0
                                    

വീട്ടിൽ ചെന്നതിനു ശേഷം ഇന്നത്തെ സംഭവത്തിന്റെ ഓർമകൾ മാത്രമായിരുന്നു മനസുമുഴുവൻ.
അവന്റെ ആ ചിരി മനസ്സിൽ നിന്നും മായുന്നുണ്ടായിരുന്നില്ല.
നാളെ അവനെ കാണണം എന്നാ വല്ലാതെ ഒരു ആഗ്രഹം മനസ്സിൽ ഉദിച്ചു.
അങ്ങനെ അവനെ കുറിച്ചുള്ള ചിന്തകളിൽ തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.

സ്കൂളിലെ ഓരോ പീരിയഡ് കഴിയുന്തോറും എന്റെ മനസ്സിൽ ആകാംഷയും പേടിയും കുടികൊണ്ടിരുന്നു. അവനെ ഇന്ന് കണ്ടാൽ എന്താവും ഉണ്ടാവുക എന്ന് ചിന്തിച്ച് ചിന്തിച്ച് ഇരുന്ന് അങ്ങനെ അവസാനം ബെൽ അടിച്ചു.
എന്ന് അവിടെയും ഇവിടെയും തുങ്ങി എന്റെ ഉറ്റ കൂട്ടുകാരിയായ humanitiesലെ ശരണ്യയെയും കാത്തു നിക്കാറുള്ള ഞാൻ അന്ന് അവളുടെ വിളിക്കു നില്കാതെ ബസ് സ്റ്റോപ്പിലേക്ക് ഓടി.

ഓടി കിടച്ചു ബസ്സ്റ്റോപ്പിൽ എത്തി എല്ലായിടത്തേക്കും ഞാൻ കണ്ണോടിച്ചു എന്നാൽ ഞാൻ കാണാൻ ആഗ്രഹിച്ച  ആ കടുംകാപ്പി കണ്ണുകൾ അവിടെയെങ്ങും കണ്ടിരുന്നില്ല.
എന്നാലും വരും എന്ന പ്രതീക്ഷയിൽ അവിടെ ഞാൻ ഇരുന്നു.
ഏറെ വൈകിയിട്ടും ആ കണ്ണുകൾ എനിക്ക് കാണുവാൻ സാധിച്ചില്ല.
അതിയായ നിരാശയിൽ ഞാൻ വീട്ലേക്കുള്ള വണ്ടി കേറി.

എന്റെ നീ Where stories live. Discover now