3

199 10 0
                                    

വീട്ടിലേക് കേറിചെന്ന ഞാൻ ആദ്യം തന്നെ കാണുന്നത് വീട്ടുപോത്തിന്റെ ശൗര്യത്തോടെ നോക്കുന്ന എന്റെ അമ്മയുടെ കണ്ണുകളെയാണ്.

അനു എവിടെയായിരുന്നു നീ ഇത്രേംനനേരം?

അമ്മയുടെ ആ ചോദ്യത്തിന് മുൻപിൽ എന്ത് ഉത്തരം പറയണം എന്ന് അറിയാതെ ഞാൻ ഇടറിയെകിലും അത് മുഖത്തുകാണിക്കാതെ ഇതുവരെയില്ലാത്ത ഒരു special class എന്ന് ഉത്തരം നൽകി ഞാൻ മുറിയിലേക് തിരിച്ചു. എന്റെ ഭാഗ്യത്തിനെനോണം അമ്മ അത് വിശ്വസിച്ചു. അല്ലായിരുനെകിൽ ഉണ്ടാവുവാൻ പോകുന്ന പുകിലുകൾ ഓർത്തപ്പോഴേ തീരുമാനിച്ചു ഇനി ഇങ്ങനെ കാത്തുനിന്ന് നേരം വൈകിക്കരുതെന്നു.

ഇന്നലെ ആ മുഖം കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാണ് എന്റെ മനസ്സിൽ എന്തെന്നു ഇല്ലാത്ത ഒരു തിരയിളകം. എന്തുകൊണ്ടോ ആ ചിരി ഒന്നുടെ കാണുവാൻ എന്റെ കാണികൾ ഏറെ ആശിക്കുന്നു.

പിറ്റേന്ന് നേരുത്തേ എണിറ്റു എന്നിട്ട്‌
വീടിനു അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക് പോയി. ഇന്നത്തെ പൊക്കിനു പിറകിൽ ഒരേയൊരു ഉദ്ദേശം മാത്രമാണ്. ആ മുഖം.

അമ്പലത്തിൽ പോയി നേരം വൈകിയതിനാൽ അച്ഛനാണ് സ്കൂളിൽ ആക്കിയത്.

സ്കൂളിന്റെ ഗേറ്റ് കടന്ന പാടെ ഞാൻ എന്നെകാത്തു ഓഡിറ്റോറിയത്തിനു മുന്പിലെ cycle ഷെഡിൽനിക്കുന്ന ശരണ്യയുടെ അടുത്തേക് ഓടി.

അനു നീ എന്താ ഇന്നലെ ഞാൻ വിളിച്ചിട്ട് നിൽകാഞ്ഞതു

അത് പിന്നെ എനിക്ക് അത്യാവിഷയിട്ട് ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു. ആ അതാ.

എന്നിട്ടാണോ നീ അവിടെ ഇരിക്കുന്നത് ഞാൻ കണ്ടത്

അവളുടെ ആ ചോദ്യത്തിന് ഒരു അവിഞ്ഞ ചിരി നൽകി നടന്നതെല്ലാം ഞാൻ പറഞ്ഞു. ഇത് കേട്ടാതാമസം
ഒരു കല്ലചിരിയോടെ അവൾ എന്നെ നോക്കി. ഇതുവരെ ഇല്ലാതിരുന്ന നാണം എന്ന വികാരം എന്നിൽ പടരുന്നതായി ഞാൻ മനസിലാക്കി.

വൈകിട്ട് ആ മുഖം തേടുവാൻ അവളും ഉണ്ടായിരുന്നു എന്റെ ഒപ്പം.
ബസ്സ്റ്റോപ്പിൽ ചെന്നിരുന്നു ഞങ്ങൾ ആ മുഖം തിരയാൻ ആരംഭിക്കുന്നതിനു മുൻപുതന്നെ ഞങ്ങളുടെ കുറച്ചു മാറിയുള്ള ഒരുക്കടയിൽ നാരങ്ങവെള്ളം കുടിച് കൊട്ടുകാരോട് സൊറ പറയുന്ന അവനിൽ എന്റെ കാണികൾ ഉടക്കി. എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെയുള്ളിൽ അലയടിക്കുവാൻ തുടങ്ങി.

എന്റെ നീ Where stories live. Discover now