TEAPOT CAFE...
കൊച്ചി നഗരത്തിലെ വലിയൊരു കോഫി ഷോപ്പ്... ഏകദേശം ഉച്ചയോട് അടുത്തിട്ടുണ്ടാകും...കഫെയുടെ മുന്നിൽ തന്റെ ബൈക്ക് പാർക്ക് ചെയ്ത് കീ കയ്യിൽ എടുത്തു കൊണ്ടവൻ വണ്ടിയിൽ നിന്നിറങ്ങി....
ഉച്ച സമയത്തെ കൊടും ചൂടിൽ അവൻ നന്നായി വിയർത്തു കുളിച്ചിരുന്നു... കത്തി നിൽക്കുന്ന സൂര്യന്റെ വെളിച്ചം കണ്ണുകളിലേക്ക് അടിച്ചതും അവൻ നെറ്റിയിൽ കൈകൾ വെച്ച് കണ്ണിനെ മറച്ചു ഉള്ളിലേക്ക് നടന്നു.....
കാഫെയുടെ ഗ്ലാസ് ഡോർ തുറന്നു ഉള്ളിലേക്ക് കയറിയതും അകത്തെ AC യുടെ കുളിരിൽ അവന്റെ മുഖം ഒന്ന് വിടർന്നു... കമ്പനിയിൽ നിന്ന് ഒരു മണിക്കൂർ പൊരി വെയിലത്തു ട്രാഫിക് ബ്ലോക്കിലും പെട്ടിട്ടാണ് ഇവിടെ വരെ ഒന്നെത്തി പെട്ടത്... ഉച്ചി മുതൽ പാദം വരെ നിന്നുരുകയായിരുന്നു... വിയർപ്പിനാൽ കുതിർന്ന ഷർട്ട് ഒന്ന് വിടർത്തി കൊണ്ട് അവൻ ചുറ്റിനും നോക്കി....
അവന്റെ കണ്ണുകൾ ആരെയോ പരതുകയായിരുന്നു... ഒടുവിൽ കഫെയുടെ ഒരു ഒഴിഞ്ഞ മൂലയിലായി ഇരുപ്പുറപ്പിച്ചിരിക്കുന്നവളെ കാണെ അവന്റെ മുഖം ഒന്ന് വിടർന്നു..അവൾക്കരികിലേക്ക് ആവേശത്തോടെ കാലുകൾ ചലിപ്പിച്ചെങ്കിലും പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ അവനൊന്നു നിന്നു.....
ആകെ മുഷിഞ്ഞാണ് നിൽപ്പ്.. അവൻ വേഗം തന്നെ വാഷ് റൂം ഏരിയയിലേക്കാണ് ഓടിയത്.. മുഖം ഒന്ന് കഴുകി.. മിററിൽ നോക്കി തന്റെ ഹെയർ സെറ്റ് ചെയ്തു... പോക്കറ്റിൽ കിടന്നിരുന്ന എൻഗേജ് പോക്കറ്റ് പെർഫ്യൂം എടുത്തു കഴുത്തിനു ഇരു സൈഡിലും ഒന്ന് സ്പ്രേ ചെയ്തു കൊണ്ട് അവൻ വെളിയിലേക്കിറങ്ങി..
" അച്ചു..... "
വേഗത്തിൽ നടന്നു അവൾക്ക് മുന്നിലേക്കായി വന്നിരുന്നു കൊണ്ട് അവൻ മെല്ലെ അവളെ വിളിച്ചു.. അവന്റെ ശബ്ദം കേട്ട നേരമാണ് അത് വരെയും ഫോണിൽ ആയിരുന്നവൾ മുഖം ഉയർത്തി നോക്കിയതും... അവന്റെ ചുണ്ടിൽ നിറഞ്ഞ ചിരിയായിരുന്നു.... എന്നാൽ....
അവളിൽ അതുണ്ടായിരുന്നില്ലെന്ന് മാത്രം... ഏറെ നേരമായി കാത്തിരുന്നതിന്റെ മുഷിച്ചിലും മറ്റെന്തൊക്കെയോ ഇഷ്ടക്കേടുകളും നിറഞ്ഞൊരു മുഖമായിരുന്നു അവൾക്ക്... അവനെയൊന്ന് അടിമുടി നോക്കി നെറ്റി ചുളിച്ചു കൊണ്ട് അവൾ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു......
YOU ARE READING
Crazy love
Fanfictionഇതും ഒരു bl സ്റ്റോറി ആണ്.. taekook തന്നെയാണ് മെയിൻ couples.. സ്ട്രൈറ്റ് ആണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന രണ്ടു പേരുടെ അവിചാരിതമായ കണ്ടു മുട്ടലും ഒരു പ്രത്യേക സാഹചര്യത്തിൽ പരസ്പരം വിവാഹം കഴിക്കേണ്ടി വരുന്നതുമൊക്കെയാണ് കഥ.. ട്വിസ്റ്റ് ഇല്ല സസ്പെൻസ് ഇല...