3🦄SOUL - MESSAGE TO KANNETTAN💌7

752 107 103
                                    

ഉണ്ണി കണ്ണാടിക്ക് മുൻപിൽ തന്റെ ശരീരത്തിൽ ഇടത് സൈഡിൽ ഉള്ള വലിയ stich ന്റെ mark ലേക്ക് നോക്കി…..

ആർക്ക് വേണ്ടിയും താൻ അവളെ ഒഴിവാക്കില്ല, മരണം വരെ അവളുടെ നിഴലായി കൂടെ ഉണ്ടാകും ഞാൻ…. കാരണം തനിക്ക് അവൾ നൽകിയ രണ്ടാം ജന്മം ആണിതെന്ന് അവൻ ഓർത്തു…. ശേഷം ഒരു പുഞ്ചിരിയോടെ   ടീഷർട് എടുത്ത് ഇട്ടു…..ശേഷം താഴേക്ക് ഭക്ഷണം കഴിക്കാനായി പോയി….

താഴെ എത്തിയ അപ്പു ഒന്ന് ഞെട്ടി അവൾക്ക് ഇഷ്ട്ടമുള്ള എല്ലാം ടേബിളിൽ നിരന്നിരുന്നു….

അവൾ ടേബിളിൽ ചെന്ന് ഇരുന്നു…. അവളുടെ ഒപോസിറ്റ് ആയി ഹൃദയ് യും ഷിയായും ഇരുന്നു…. അപ്പു ഫുഡ്‌ കണ്ട് ആകെ കൊതി ഇട്ടു ഇരിക്കുക ആണ്….. അവളിലേക്ക് തന്നെ ആണ് ഹൃദയ് ന്റെ നോട്ടവും…. ഉണ്ണി അപ്പുവിന് അടുത്തായി വന്നിരുന്നു…അങ്ങനെ പിള്ളേർ set ഫുഡ്‌ കഴിക്കാനായി ഇരുന്നു…അപ്പു ഓരോന്നും കഴിക്കാൻ തുടങ്ങി….

എന്നാൽ ഉണ്ണി ഓരോന്ന് ചോദിക്കുക ആയിരുന്നു…

ഉണ്ണി : അമ്മേ പറഞ്ഞ  പോലെ പച്ചക്കറികൾ ഒക്കെ ചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകി തന്നെയല്ലേ ഉണ്ടാക്കിയെ. വെള്ളം നന്നായി തിളപ്പിച്ചിട്ടില്ലേ…

വേണി :  മോനെ നീ പറഞ്ഞ പോലെ തന്നെയാ ഉണ്ടാക്കിയത്…നീ എന്തിനാ ഇങ്ങനൊക്കെ പറയുന്നേ ഇവിടുത്തെ പച്ചക്കറികളിൽ മരുന്ന് ഒന്നുല്ല എല്ലാം ഇവിടെ ഉണ്ടായ പച്ചക്കറികള…

ഉണ്ണി :  എത്ര ഇവിടെ ഉണ്ടാക്കിയത  എന്ന് പറഞ്ഞാലും ഇൻഫെക്ഷൻ വന്നു കഴിഞ്ഞാ പിന്നെ പറഞ്ഞിട്ട് കാര്യമില്ല…. അവൻ ഫുഡ്‌ കഴിക്കുന്നതിനു ഇടയിൽ പറഞ്ഞു ഹൃദയ് യും വേണിയും എല്ലാം അവനെ ഒന്ന് സംശയത്തോടെ നോക്കി….

അപ്പു, സെറ, അഭി, സാഗർ ഒന്ന് അവനെ ചൂഴ്ന്ന് നോക്കി…ചെക്കനാണേൽ ഒരു പുഞ്ചിരിയോടെ ബാക്കി കഴിച്ചു….

സൗപാർണിക:  എന്ത് ഇൻഫെക്ഷൻ ഞങ്ങളൊക്കെ ഇതെന്ന കഴിക്കുന്നേ…

ഉണ്ണി :  ഒന്നുല്ല എന്റെ അപ്പച്ചി ഞാൻ ചുമ്മാ പറഞ്ഞത….

അങ്ങനെ എല്ലാവരും ആഹാര കഴിക്കാൻ തുടങ്ങി…..

SOUL 🦄 THEY BECAME ONE🤍Where stories live. Discover now