രാവിലെ 4 മണിക്ക് തന്നെ എല്ലാവരും പെട്ടിയും എല്ലാം എടുത്ത് എയർപോർട്ടിലേക്ക് പോയി...
അപ്പു വിനും സെറക്കും ഡോക്ടറെ കാണിച്ചു ഫ്ലൈറ്റ് യാത്ര കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഈ പോക്ക്... ബിസിനസ് ക്ലാസ്സ് ആയിരുന്നു എല്ലാവർക്കും വേണ്ടി എടുത്തത്.... മുത്തശ്ശൻ മുത്തശ്ശി, മഹി, ഗൗരി, വേണി, സച്ചു, വിന്റെയും ആദ്യത്തെ ഫ്ലൈറ്റ് യാത്ര ആയിരുന്നു അത്... മറ്റുള്ളവരൊക്കെ ഏത് നേരും പ്ലെയിനിൽ യാത്ര ചെയ്യുന്നവർ ആയത് കൊണ്ട് അതിന്റെ പേടി അവർക്കില്ലായിരുന്നു.... സൗപർണിക വർഷങ്ങൾക്ക് ശേഷം കേറുകയാണ്...
അപ്പുവിന്റെ വോമിറ്റിംഗ് ഇന്നേക്ക് കുറഞ്ഞു.... അതെന്തായാലും നന്നായി... Direct ഫ്ലൈറ്റ് ആയത് കൊണ്ട് വല്ല്യ ബുദ്ധിമുട്ടും ഇല്ലായിരുന്നു...
3,4 മണിക്കൂർത്തെ യാത്രക്ക് ശേഷം ചതിസ്ഗരഹ് എന്നാ മനോഹരമായ ആ സ്ഥലത്തവർ എത്തി...
അപ്പു വിൻഡോയിലൂടെ താഴേക്ക് നോക്കി.... മരുഭൂമി ആണ് കൂടുതലും അവിടേഎവിടെയായി പച്ചപ്പും വീടുകളും കാണാം....
സിറ്റിയിലെ വലിയ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്ത്.... എല്ലാവരും എയർപോർട്ടിലെ എന്ടറസിലെത്തി അവിടെ എത്തിയതും കണ്ടു തങ്ങളെ നോക്കി കൈവീശുന്ന റുആ യെ....
റുആ യെ കണ്ടതും ഷൈൻ ന്റെ കണ്ണുകൾ തിളങ്ങി അവനെ കളിയാക്കിയെന്നപ്പോൽ അച്ഛനമ്മമാരുടെ കണ്ണുകൾ അവനിലേക്ക് പതിച്ചു.....
ഇങ്ങോട്ട് വരുന്നതിനു മുൻപ് അവൻ റുആ യോടുള്ള ഫീലിംഗ്സ് അവൻ തന്റെ കുടുംബത്തിന് മുൻപിൽ വെളിപ്പെടുത്തിയിരുന്നു... എല്ലാരേം ഞെട്ടിച്ചു കൊണ്ട് ആദ്യ സമ്മതം മൂളിയത് മുത്തശ്ശൻ തന്നെയായിരുന്നു.....
YOU ARE READING
SOUL 🦄 THEY BECAME ONE🤍
Fanficകണ്ണേട്ടാ..... എന്താ അപ്പു..... കണ്ണേട്ടാ അത് വളച്ചു കെട്ടില്ലാണ്ട് ഞാൻ കാര്യം പറയാം..... എന്റെ പൊന്നു കൊച്ചേ ഒന്ന് പറ.... അത് എനിക്ക് എനിക്ക് കണ്ണേട്ടനെ.... വേണ്ട നീ എന്താ പറയാൻ പോകുന്നേ എന്നെനിക്ക് മനസ്സിലായി... അപ്പു നീ ചെറിയ കുട്ടിയ...10 പരീക്ഷ...