ദുർഗ്ഗ

594 70 46
                                    

തന്റെ മുൻപിൽ കിടക്കുന്ന ജീവനറ്റ ശരീരത്തിലേക്ക് അവൾ കയ്യിലുള്ള കത്തി ആഴ്ത്തിയിറക്കി. പേടിപ്പിക്കും വിധം വിളറി വെളുത്ത അവളുടെ ചർമത്തിൽ ചുടുചോരതുള്ളികൾ സിന്ദൂരപൊട്ടുപോലെ കാണപ്പെട്ടു. അവൾ ധരിച്ചിരുന്ന തൂവെള്ള നിറമാർന്ന കുർത്തി ഇതിനകം ചുവന്നിരുന്നു.

"ദുർഗ്ഗ ??"

ഒരു ആൺ ശബ്ദം ഇരുളടഞ്ഞ ആ നിലവറയിൽ മുഴങ്ങി കേട്ടു...

അവളുടെ നാമം കേട്ട മാത്രയിൽ കയ്യിലിരുന്ന കത്തി അറിയാതെ തന്നെ അവളുടെ പിടി വിട്ടു താഴെ പതിച്ചു. ഒരു കാൾപെരുമാറ്റം കേൾക്കാം..അവൻ വരുന്നു...

അവൻ ഈ കാഴ്ച കണ്ടാൽ..? തന്റെ പ്രിയസഖി ഒരു രക്തോന്മാദിയായ ക്രൂര പിശാചാണെന്ന് അവൻ മനസ്സിലാക്കിയാൽ?
ഇല്ല.. ജീവൻ പോയാലും ഞാൻ അതിനനുവദിക്കില്ല.

"ദുർഗ്ഗ..?

"ദുർഗ്ഗാ ....?"


അവൾ ഞെട്ടി കണ്ണുകൾ തുറന്നു. ഉറക്കത്തിന്റെ ആലസ്യം കണ്ണിൽ നിന്ന് വിട്ടു മാറും മുൻപേ തന്റെ മുൻപിലുള്ള പരിചിതമായ രൂപത്തെ അവൾ സർവ ശക്തിയുമെടുത്ത് മാറോടണച്ചു.

"ആദി...!!"

അവളുടെ ശബ്ദം വല്ലാതെ പതുറുന്നുണ്ടായിരുന്നു. ശരീരമാകെ വിയർത്തൊട്ടിയിരിക്കുന്നു..

"ദുർഗ? എന്ത് പറ്റി? വല്ല... പേടിസ്വപ്നവും കണ്ടോ നീ?"

ആദി അവളുടെ പുറം മെല്ലെ തടവിക്കൊണ്ട് മൃദുവായ സ്വരത്തിൽ ചോദിച്ചു.

അവൾ മെല്ലെ തലയാട്ടി. ആദി ചിരിച്ചുകൊണ്ട് അവളുടെ മുടിയിൽ തലോടി.

"സാരമില്ല... നിന്റെ കൂടെ ഞാൻ ഉണ്ട് ദുർഗാ... പേടിക്കണ്ട, കേട്ടോ?"

അവൾ ഒന്ന് മന്ദഹസിച്ചു.
എനിക്ക് പേടിയാണ് ആദി.. നീ എന്നെ വിട്ടു പോകുന്ന ആ ദിനം വരും.. അതടുത്തെത്തി, എന്നെന്റെ മനസ് പറയുന്നു..
എനിക്ക് നിന്നെ പിരിയാൻ വയ്യ... പക്ഷെ ഞാൻ ആരാണെന്നറിഞ്ഞാൽ, എന്താണെന്നറിഞ്ഞാൽ നീ എന്നെ വെറുക്കും..

"ദുർഗ്ഗാ?"

അവന്റെ വിളി അവളുടെ ചിന്തകളെ പാതി വഴിയിൽ തടഞ്ഞു.

"മമ്മ്?"

അവൻ പതിയെ അവളുടെ ആലിംഗനത്തിൽ നിന്നും മുക്തനായി അവളെ നോക്കി. അവളുടെ കണ്ണുകൾ, ചിരിക്കുമ്പോൾ പാതി ചന്ദ്രനെ അനുസ്മരിപ്പിക്കും വിധമുള്ള അവന്റെ കുഞ്ഞു കണ്ണുകളിലുടക്കി നിന്നു.

"നീ എന്ത് സ്വപ്നമാണ് കണ്ടത്?"





-------


Manassil eppolo vanna oru thread aanu.. phoneile notes clear cheyyunnathinte bhaagamaayi post cheythennu maathram..

SHADES OF LOVEWhere stories live. Discover now