A/N : ithu njaan instayil story aayi post cheythathaanu already, ivide koode ippo publish cheyyunnu ennu maathram.
--------------------------------------------------------------
തന്റെ രാജ്യത്തെ സേവിക്കുന്ന ഒരു ധീര ജവാനാണ് വിശ്വ. പക്ഷെ നിള അവരുടെ മിലിറ്ററി ക്യാമ്പിൽ നേഴ്സ് ആയി ജോയിൻ ചെയ്തത് മുതൽ.. അങ്ങേർക്ക് എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്. എന്തോ ശാപം കിട്ടിയത് പോലാണ് ഇടയ്ക്കിടെ ഓരോ പരിക്കുകളായി ആൾ മെഡിക്കൽ റൂമിലേക്ക് എത്തുക.
"I'm injured.."
മുഖത്തു യാതൊരു ഭാവഭേദവുമില്ലാതെ വളരെ ശാന്തമായ സ്വരത്തിൽ വിശ്വ പറഞ്ഞു. നിള അവനെ അടിമുടിയൊന്നു നോക്കി, വലതു കയ്യിൽ പറ്റിയിരിക്കുന്ന മുറിവ് അവളുടെ ശ്രദ്ധയിൽപ്പെട്ടു.
"അവൻ സ്വയം മുറിവേൽപ്പിച്ചതാണ്.." - വിശ്വയുടെ കൂടെ വന്ന soldier അടക്കം പറഞ്ഞത് കേട്ട് നിളയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
തന്റെ കയ്യിലെ മുറിവ് പരിശോധിച്ചു patchup ചെയ്യാനായി കാത്തു നിൽക്കുന്ന വിശ്വയുടെ മുഖത്തേക്ക് അവളൊന്നു നോക്കി. ഇപ്പോഴും ആ വദനത്തിൽ കാര്യമായ ഭാവങ്ങളൊന്നുമില്ല.
ആ മുറിവ് dress ചെയ്യുന്ന സമയം മുഴുവനും അവന്റെ തീക്ഷ്ണമായ നോട്ടം അവൾക്കനുഭവപ്പെടുന്നുണ്ടായിരുന്നു. പക്ഷെ ഓരോ തവണ അവളവനെ നോക്കിയപ്പോഴും അവനവളെ നോക്കുന്നേ ഇല്ല.. കണ്ണുകൾ ദൂരേക്ക് പായിച്ചു വേറെങ്ങോട്ടോ നോക്കിയിരിക്കുകയാണ് മഹാൻ.