Chapter 3

225 36 26
                                    

"എന്റെ പൊന്ന് സ്റ്റെഫി നീ ഇങ്ങനെ ഓടാതെ.. ഒന്ന് പതുക്കെ പോടീ 🤧"

സ്റ്റെഫി : Joonie ദേ നോക്കിയേ ice cream എനിക്ക് രണ്ടെണ്ണം വാങ്ങി തരുവോ 🥺

Joonie : വീട് നിറയെ ice cream ആണ്.. നീ ഒന്ന് പോയെ അവിടുന്ന്.. നീ എത്ര കെഞ്ചിയാലും ഞാൻ നിനക്ക് ice cream വാങ്ങി തരൂല 😑

സ്റ്റെഫി : നീ പോടാ മണ്ടൻ joonie 😤

അതും പറഞ്ഞു അവൾ തന്റെ ആറു മാസം പ്രായമുള്ള വയറും താങ്ങി അവിടെ നിന്നും തുള്ളി ചാടി പോയി...

Joonie : എന്റെ കർത്താവെ 🤯ദേ ഓടുന്നു.. എന്റെ പൊന്ന് സ്റ്റെഫി നീ ഒന്ന് പതുക്കെ പോടീ..

എന്താന്ന് അല്ലെ.. നമ്മുടെ മെനശ്ശേരിക്കാർ വൈകുന്നേരം അഞ്ച് മണിയോടെ സ്റ്റെഫിയുടെ നിർദ്ദേശ പ്രകാരം അടുത്തുള്ള ലുലു മാളിൽ എത്തി... ലുലു മാളിൽ വന്നപ്പോൾ മുതൽ സ്റ്റെഫി നിലത്തു ഒറച്ചു നിന്നിട്ടില്ല... അവൾ ഓടുന്ന ഓരോ ഓട്ടത്തിലും നെഞ്ച് ഇടിച്ചു ഇടിച്ചു പുറകെ നടക്കുകയാണ് നമ്മുടെ Joonie...

അവളുടെ ആ ഓട്ടം കണ്ടിട്ട് ഇതുവരെയും തന്റെ മകന് attack വന്നില്ലല്ലോ എന്നാണ് നമ്മുടെ ജിന്നേട്ടന്റെ സംശയം... സൂസമ്മ അവളുടെ കുഞ്ഞിപ്പിള്ളേരുടെ പോലെ ഉള്ള ഓട്ടവും കൊഞ്ചലും ഒക്കെ കണ്ട് ചിരിച്ചു പുറകെ നടക്കുവാണ്... പക്ഷെ തന്റെ മകന്റെ അവസ്ഥ കണ്ടതും സൂസമ്മ തന്റെ തല ഇടാൻ തീരുമാനിച്ചു.. ഇല്ലേൽ തന്റെ കൊച്ച് മകന് അപ്പൻ ഇല്ലാതായി പോകും എന്ന് അവർക്ക് അറിയാം...

സൂസമ്മ : സ്റ്റെഫി ~~

ആ ഒരറ്റ വിളിയിൽ സ്റ്റെഫി സ്വിച്ച് ഇട്ടത് പോലെ നിന്നു... തന്റെ ഭാര്യ ഒരിടത്തു ഒറച്ചു നിൽക്കുന്നത് കണ്ടതും ജോഷുവ ഇത്രെയും നേരം അടക്കി വെച്ച ശ്വാസം ഒന്ന് നേരെ എടുത്തു എന്നിട്ട് അവളുടെ അടുത്തേക്ക് പോയി...

ജൂൺ : എന്റെ പൊന്നു മോളെ ഞാൻ എന്റെ കൊച്ചിനെ കണ്ണ് നിറയെ കാണുന്നതിന് മുൻപ് തന്നെ നീ എനിക്ക് മുകളിലേക്കുള്ള ticket ready ആക്കി തരുവോ 🙂

സ്റ്റെഫി : Joonie ☹️🥺

ജൂൺ : Aish ഈ പെണ്ണ്.. നിനക്ക് ഇപ്പൊ എന്താ കഴിക്കാൻ വേണ്ടെന്നു വെച്ചാൽ പറ ഞാൻ വാങ്ങി തരാം...

You've reached the end of published parts.

⏰ Last updated: May 19 ⏰

Add this story to your Library to get notified about new parts!

HomeWhere stories live. Discover now