ഇഷ്ട്ടമായാൽ സപ്പോർട്ട് ചെയ്യണേ..💜
Please vote and cmnt guyzz..🌕🌍🌕🌍🌕🌍🌕🌍🌕🌍🌕🌍🌕🌍🌕
"നക്ഷ് are you alright..? എന്ത് പറ്റി നിനക്ക്... ഇതുവരെ ഇത് മാറില്ലേ.. കുറച്ച് ദിവസമായില്ലെ ഇത് തുടങ്ങിട്ട്. ഹോസ്പിറ്റലിൽ പോകാൻ വിളിച്ചിട്ടാണെ നീ വന്നുല്ല.. പിന്നെ ഞാനും മടിച്ചത് പോകും മുൻപ് അത്ര പ്രശ്നം ഇല്ലാഞ്ഞകൊണ്ടാ.
ഇപ്പൊ നീ ആകെ മൊത്തത്തിൽ ക്ഷീണിച്ചല്ലോ...? പനിയുണ്ടോ നിനക്ക്.. മുഖമൊക്കെ വിളറി വെളുത്തല്ലോ..?
അങ്ങനെ ഓരോ സംശങ്ങൾ ചോദിച്ചുകൊണ്ട് നീരജ് സോഫയിൽ ചുരുണ്ട് കൂടി കിടക്കുന്ന നക്ഷിന്റെ കഴുത്തിലും നെറ്റിയിലുമൊക്കെ കൈ വച്ചുനോക്കി..
'അറിയില്ല നീരജേ... ഇന്നലെ ഒട്ടും മാറ്റുന്നില്ലാരുന്നു.. എന്ത് കഴിച്ചാലും വോമിറ്റ് ചെയ്യാൻ തോന്നാ. അതോണ്ട് ഇന്നലെ നൈറ്റ് തൊട്ട് ഒന്നും കഴിച്ചിട്ടില്ല..
എനിക്ക് ഒന്നിനും ഒരു താല്പര്യവും തോന്നുന്നില്ല.. ഓഫീസിലാണെ ഒന്നും മര്യാദക്ക് കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല. അതോണ്ട് ഇന്നലെ ഹാഫ് ഡേ ലീവ് എടുത്ത് പോന്നു.. ഇന്നും ലീവ് ആക്കി...അവൻ സോഫയിൽ നിന്നും പതിയെ എഴുന്നേറ്റിരുന്നു..
"ഏയ്യ് പനിയൊന്നും ഇല്ല.. പിന്നെ എന്താ.. നീ ഫുഡ് വല്ലതും ഉണ്ടാക്കിയോ.. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ കൊണ്ടുവന്നിട്ടുണ്ട്.. നിന്റെ ഫേവറേറ്റ് ബീഫ് വരട്ടിയതും വെള്ളയപ്പവും... ശ്രീയേട്ടൻ തന്നെ ഉണ്ടാക്കി പുന്നാര അനിയന് വേണ്ടി പ്രേത്യേകം തന്ന് വിട്ടതാ...
നീരജ് കയ്യിലിരുന്ന ചെറിയ ടിഫിൻ ബാഗ് ടേബിളിൽ കൊണ്ടുവച്ചു കൊണ്ട് നക്ഷിനോട് പറഞ്ഞു.. പക്ഷെ അവനിൽ നിന്നും താൻ പ്രതീക്ഷിച്ച പ്രതികരണമൊന്നും വരാത്തത് കണ്ട് നീരജ് നെറ്റി ചുളിച്ചവനെ നോക്കി..
അവൻ നോക്കുമ്പോൾ കാണുന്നത് മൂക്ക് പൊത്തിപ്പിടിച്ച് വാഷ് റൂമിലേക്കോടുന്ന നക്ഷിനെയാണ്...
ചെറിയ പരിഭ്രമത്തോടെ നീരജും അവന്റെ പിന്നാലെ ചെന്നു... അവൻ ചെല്ലുമ്പോൾ ശർദിച്ച് ആകെ അവശനായി തലക്ക് കൈയും കൊടുത്ത് നിലത്തിരിക്കുന്ന നക്ഷിനെയാണ് കാണുന്നത്..
YOU ARE READING
LUNA (The Moon's Earth)
Werewolfനയോനും അവന്റെ ലുബീനും ബാക്കി വച്ച പ്രണയത്തിന്റെ നാമ്പുകൾ തേടി 700 വർഷങ്ങൾക്കിപ്പുറം അവർതന്നെ വരികയാണെങ്കിൽ എങ്ങനെ ഉണ്ടാവും...?! അവരോടൊപ്പം നമുക്കും ചേരാം..! #taekook #werewolf #bl #boyxboy #male pregnancy #omegaverse #past present #re-birth ©️bhanu