Luna - 2

134 8 3
                                    















രണ്ട് മാസങ്ങൾക്ക് മുൻപ് ഒരു പൗർണമി ദിവസം..!

"എടാ.. ഞാൻ രണ്ടാഴ്ച കഴിഞ്ഞേ ഫ്ലാറ്റിലേക്ക് വരൂ.. ഞാൻ അത്യാവശ്യായിട്ട് ശ്രീയേട്ടന്റെ കൂടെ ബിസിനസിന്റെ കാര്യത്തിന് ഒന്ന് ഡൽഹി വരെ പോവാ.. ഇപ്പൊ ട്രെയിനിലാ.. പെട്ടന്നാ ഏട്ടാൻ കൂടെ ചെല്ലാൻ പറഞ്ഞെ..
നീ ഫുഡ്‌ ഒക്കെ സമയത്ത് കഴിക്കണം.. വർക്ക്‌ സ്‌ട്രെസ് എന്ന് പറഞ്ഞിരുന്നാ വരുമ്പോ നിന്റെ മോന്ത ഞാൻ ചപ്പാത്തി പരത്തും പോലെ പരത്തും.. കേട്ടല്ലെ... ഡ്യൂട്ടിലല്ലെ അതാ ഞാൻ വിളിക്കാതെ വോയിസ്‌ ഇട്ടേ.."

നക്ഷ് തന്റെ ഷിഫ്റ്റ്‌ കഴിഞ്ഞ് രാത്രി എകദേശം ഒരു 2.30 മണിയായപ്പോൾ ഓഫീസിൽ നിന്നും ഇറങ്ങി... ഫോൺ എടുത്ത് നോക്കിയപ്പോ ആദ്യം കണ്ടത് നീരജിന്റെ മെസ്സേജ് ആയിരുന്നു...

'ശെരിടാ... പോയിട്ട് വാ... Take care..'

അവൻ അതിന് റിപ്ലൈ കൊടുത്തുകൊണ്ട് ഫോൺ എടുത്ത് പോക്കറ്റിലേക്ക് വച്ചുകൊണ്ട് ബൈക്കിൽ കയറി...

ബാംഗ്ലൂർ സിറ്റിയിലെ, രാത്രി ആണെങ്കിലും അത്യാവശ്യം ആളനക്കമുള്ള ഒരു റോഡിലൂടെ നക്ഷ് ബൈക്കിൽ തന്റെ ഫ്ലാറ്റ്
ലക്ഷ്യമാക്കി നീങ്ങി..

കമ്പനിയിൽ നിന്നും ഏതാണ്ട് 5 കിലോമീറ്റർ ദൂരമേ ഫ്ലാറ്റിലേക്കുള്ളു..
കുറച്ച് സമയത്തിന് ശേഷം മെയിൻ റോഡിൽ നിന്നും ഫ്ലാറ്റിലേക്ക് തിരിയുന്ന ഒറ്റ വരി മാത്രമുള്ള ഒരു പോക്കറ്റ് റോഡിലേക്ക് അവൻ വണ്ടി തിരിച്ചു... രണ്ട് സൈഡിലും മതിലുകളാണ്.. അവൻ അതിനിടയിലൂടെ സസൂഷ്മം വണ്ടി ഓടിച്ചു...

പെട്ടന്നാണ് അവന്റെ കണ്ണ് തുളച്ചുകൊണ്ട്, കൃഷ്ണമണികൾ പൊട്ടിച്ചിതറും പോലെ അത്രയും കഠിനമേറിയ പ്രകാശ രശ്മികൾ അവന്റെ കണ്ണിലേക്ക് തുളച്ചു കയറിയത്...
അവന്റെ നെഞ്ചിലൂടെ മൂർച്ചയുള്ള എന്തോ കടന്ന് പോകുന്ന പോലെ അവന് തോന്നി...

അവന്റെ നെഞ്ചിലൂടെ മൂർച്ചയുള്ള എന്തോ കടന്ന് പോകുന്ന പോലെ അവന് തോന്നി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
LUNA (The Moon's Earth) Where stories live. Discover now