Luna - 5

88 7 2
                                    



















"ഭൂപതീ..  ഇതിൽ ഒന്നും കാണുന്നില്ലല്ലോ...  താൻ എന്നെ പറ്റിക്കുവാണോ..? മ്മ്...?

'അല്ല... ഇന്ന് ഈ മാസത്തിലെ രണ്ടാമത്തെ പൂർണ്ണ ചന്ദ്രൻ ഉദിക്കുന്ന സമയമാണ്... (Bluemoon). മൂന്നോ നാലോ  വർഷങ്ങൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്ന പ്രതിഭാസം.. ഒന്യസിന് തന്റെ പൂർണ്ണ ശക്തി കൈവരുന്ന സമയം..

അതുകൊണ്ട്
ഇന്ന് ഒരു ബാലകനെ ബലി നൽകുന്നതിലൂടെ ഒന്യസ് സന്തുഷ്ടനാവുകയും പ്രതിഭലമായി നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതിലൂടെ നൽകുകയും ചെയ്യും... നീ ധൈര്യമായി ചോദിച്ചോളൂ...!

അയാൾ ആ ഉരുളിയിലെ തെളിഞ്ഞ വെള്ളത്തിൽ തന്റെ പൂർണ്ണതയിൽ മിഴിവോടെ  നിൽക്കുന്ന ചന്ദ്രന്റെ പ്രതിരൂപത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു..

"എങ്കിൽ പറയൂ.. എന്ത് കൊണ്ടാണ് എന്റെ കൈക്ക് ഇങ്ങനെ ഒരു പ്രേത്യേകത... അല്ല പ്രേത്യേകതയല്ല ശാപം..! കുഞ്ഞ് നാൾ മുതലേ ഇതിന്റെ പേരിൽ ഞാൻ അനുഭവിക്കാത്തവേദനകൾ ഇല്ലാ.. കുത്തു വാക്കുകൾ ഇല്ലാ.. കളിയാക്കലുകൾ ഇല്ലാ...
അതിന്റെ ഒപ്പം ഇടയ്ക്കിടെ ഉണ്ടാവുന്ന അസഹ്യമായ വേദനയും ദുർഗന്ധവും...

അങ്ങനെ സ്വന്തം വീട്ടുകാർ തന്നെ ഞാൻ ശപിക്കപെട്ടവനെന്ന് മുദ്ര കുത്തി...
അതൊക്കെ സഹിക്കാൻ വയ്യാതെ വന്നപ്പോൾ കൊന്നു എന്നെ എതിർക്കുന്ന എല്ലാത്തിനെയും.. അങ്ങനെയാണ് ഇന്ന് കാണുന്ന കഷിഷിലേക്ക് ഞാൻ മാറിയത്... എന്താ..?എന്താ എനിക്ക് ഇങ്ങനെ ഒരു വിധി വന്നതിന്റെ കാരണം..? എനിക്കറിയേണ്ടതും അതാണ്.?

'പെട്ടന്ന് ആ ഉരുളിയിലെ വെള്ളത്തിൽ ചെറിയൊരു പ്രകമ്പനം ഉടലെടുത്തു.. തെളിഞ്ഞ വെള്ളം കറുപ്പ് നിറം കൈവരിച്ചു പതിയെ അത് കടും ചുവപ്പിലേക്ക് വഴി മാറി.. നിമിഷങ്ങൾക്കകം അതിൽ പല തരത്തിലുള്ള ചിത്രങ്ങൾ തെളിയാൻ തുടങ്ങി.. കഷിഷ് ഒന്നും മനസിലാവാതെ ഭൂപതിയെ നോക്കി...

"നിന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിക്കഴിഞ്ഞു..

അയാൾ പറഞ്ഞതും കഷിഷിന്റെ കണ്ണുകൾ ചെറുതായി തിളങ്ങി..

'എന്താണത്... വേഗം പറയൂ ഭൂപതി..!
അവന് ഒട്ടും തന്നെ ക്ഷമയില്ലായിരുന്നു..

LUNA (The Moon's Earth) Where stories live. Discover now