Luna - 3

111 6 3
                                    
















"എടാ പ്രാന്താ.. എത്ര നേരായി ഞാൻ ചോദിക്കുന്നു..? ഇതെങ്ങോട്ടാ നീ എന്നെ കൊണ്ട് പോണേ..?! അതും ഈ നട്ട പാതിരാക്ക്..! നമ്മൾ എപ്പോ ഇറങ്ങിയതാ.. ഇരുന്നിരുന്നെന്റെ നടു കഴച്ചു..? എനിക്ക് തണുക്കുന്നു.. ഇപ്പൊ സമയം വെളുപ്പാങ്കാലായി..! എനിക്ക് വിശക്കുന്നു.. 🥴ഇതിപ്പോ എവിടാ..?!
എന്തെങ്ങിലും ഒന്ന് പറയെടാ..

പുറകിൽ ഇരിക്കുന്നവൻ വാ തോരാതെ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും മുന്നിൽ ഇരിക്കുന്നവന് ഒരു കുലുക്കവുമില്ല.. അവൻ ബൈക്കിന്റെ അക്സലറേറ്റർ ഒന്നുകൂടി തിരിച്ച് വണ്ടി മുന്നോട്ടെടുത്തു...

"ഓ.... എടാ ഹാലെ...! നിന്നോടാ ഞാൻ ഈ ചോദിക്കുന്നെ... നമ്മൾ എവിടെക്കാ പോണേ..?

അപ്പോഴും അവൻ ഒന്നും മിണ്ടിയില്ല.. അപ്പോഴാണ് മുന്നിൽ കണ്ട ഹൈവേ മൈൽസ്റ്റോണിൽ കൊത്തിവെച്ച പേര് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ കണ്ടത്.

0KM
BENGALURU.

പിന്നെ ലൂക്ക ഒന്നും ചോദിക്കാൻ മുതിരാതെ അവന്റെ പുറത്ത് ചാരിക്കിടന്ന് കണ്ണുകൾ അടച്ചു...

കുറച്ച് സമയത്തെ യാത്രക്കൊടുവിൽ വണ്ടി
നിന്നതറിഞ്ഞാണ് പിന്നെ ലൂക്ക കണ്ണ് തുറക്കുന്നത്...

അവൻ ചുറ്റും നോക്കി.. ഒരു തട്ട് കടയുടെ മുന്നിലാണ് നിർത്തിയിരിക്കുന്നതെന്ന് മൂക്കിലേക്ക് അടിച്ച് കയറുന്ന ചട്ണിയുടെയും, ഓംലെറ്റിന്റെയും എണ്ണയിൽ വരണ്ട് മൊരിയുന്ന വടയുടെയും ചിക്കന്റെയും ഒക്കെ മണം അടിച്ചപ്പോ ലൂക്കക്ക് മനസിലായി...

അപ്പൊ തന്നെ അവന്റെ വയറിൽ നിന്നും സയറനും കേട്ടു.. ശുഭം..😂

'അതേ എന്തോ നോക്കി ഇരിക്കുവാ.. സാർ ഒന്ന് ഇറങ്ങിരുന്നേ പോയി വല്ലോം കഴിക്കാരുന്നു.. ഇത്രേം നേരം വെശക്കുന്നെന്ന് പറഞ്ഞ് കാറിട്ട് ഇപ്പൊ ഒന്നും വേണ്ടേ..?

ഹാൽ തന്റെ തലയിൽ വച്ചിരുന്ന ഹെൽമെറ്റൂരി അലസമായിക്കിടന്ന തന്റെ മുടി ഒരു കൈ കൊണ്ട് കോതി മിനുക്കിക്കൊണ്ട് വായും പൊളിച്ച് ചുറ്റും നോക്കുന്ന ലൂക്കയെ നോക്കി....

LUNA (The Moon's Earth) Where stories live. Discover now