" ലൂക്കാ...... Nooooo......😧😨😨
ആ സെക്കന്റിൽ ഹാൽ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് അലറി വിളിച്ചു....
കണ്ണ് തുറന്ന് നോക്കിയ ഹാൽ മുന്നിൽ കണ്ട കാഴ്ച...
റോഡിന്റെ ഒത്ത നടുക്കായി വെട്ടിയിട്ട വാഴ പോലെ നിലത്ത് കിടക്കുന്ന ലൂക്ക. അവന്റെ മുന്നിൽ ഒരു അന്തവും കുന്തവും ഇല്ലാതെ വണ്ടി സഡ്ഡെൻ ബ്രേക്ക് ഇട്ട് നിർത്തി പേടിയോടെ തുറിച്ചു നോക്കുന്ന കോൺഡേയ്നർ ഡ്രൈവർ...!
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അവൻ കിടക്കുന്ന ഇടത്ത് രക്തം പടരാൻ തുടങ്ങി..
ഒരു നിമിഷം ഹാലിന് അവന്റെ ഹൃദയമിടിപ്പ് നിലച്ചത് പോലെ തോന്നി... പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ അവൻ ലൂക്കയുടെ അടുത്തേക്കൊടി...
🌍🌕🌍🌕🌍🌕🌍🌕🌍🌕🌍🌕🌍
"ആആആആ......😰😰😰
നക്ഷ് പെട്ടന്ന് ഞെട്ടിയുണർന്നു... അവൻ ചുറ്റും നോക്കി... നേരം വെളുത്തു തുടങ്ങിയെന്ന് കർട്ടന്റെ ഉള്ളിലൂടെ മുറിയിലേക്ക് അരിച്ചു കയറുന്ന ചുവന്ന വെളിച്ചത്തിൽ നിന്നു തന്നെ അറിയാൻ കഴിയും.
താനിപ്പോ തന്റെ സ്വന്തം മുറിയിൽ തന്നെയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസിലായി..
' പക്ഷെ എങ്ങനെ..? അപ്പൊ ഞാൻ.. ഞാനിത്രേം സമയം കണ്ടതൊക്കെ..? അതൊക്കെ സ്വപ്നമായിരുന്നോ.. ഇന്നലെ എപ്പോഴാ ഞാൻ ഇവിടെ വന്നെ...?
അപ്പൊ ആ കൊട്ടാരം..! അവിടെ ഞാൻ കണ്ടവർ..!ആ വൃദ്ധൻ...! എല്ലാം... എല്ലാം എന്റെ സ്വപ്നം ആയിരുന്നോ...?
പക്ഷെ ആ വണ്ടി... ആരോ എന്നെ.. ശേ ഒന്നും മനസ്സിലാവുന്നില്ലല്ലോ...
അതൊക്കെ അപ്പൊ എന്റെ വെറും തോന്നലായിരുന്നോ... ഇതിപ്പോ കുറെ ആയല്ലോ.. ഇങ്ങനെ ഓരോ സ്വപ്നങ്ങൾ പരസ്പരബന്ധം ഇല്ലാതെ..!നീരജിനോട് പറയാന്നു വെച്ചാ.. ഓ വേണ്ട അന്ന് പറഞ്ഞപ്പോ എന്നെ സൈക്കാർട്ടിസ്റ്റിന്റടുത്ത് കൊണ്ടോവാൻ പോയാ മൊതലാ... ഇതുടെ കേട്ടാ അടുത് അവൻ എനിക്ക് പ്രാന്താന്ന് പറഞ്ഞ് കൊണ്ടോയി മെന്റൽ ഹോസ്പിറ്റലിൽ ഇടും...
YOU ARE READING
LUNA (The Moon's Earth)
Werewolfനയോനും അവന്റെ ലുബീനും ബാക്കി വച്ച പ്രണയത്തിന്റെ നാമ്പുകൾ തേടി 700 വർഷങ്ങൾക്കിപ്പുറം അവർതന്നെ വരികയാണെങ്കിൽ എങ്ങനെ ഉണ്ടാവും...?! അവരോടൊപ്പം നമുക്കും ചേരാം..! #taekook #werewolf #bl #boyxboy #male pregnancy #omegaverse #past present #re-birth ©️bhanu