🕰️3

663 106 131
                                    

രാവിലെ ഓഫീസിൽ പോകുന്ന വഴി ആണ് യദുവും... അലനും.. രണ്ടാളും ഒരു കാറിൽ ആണ് പോകുന്നത്.. മുന്നിൽ സിദ്ധാർഥ്ന്റെ കാർ പോകുന്നു.. പിന്നിൽ മറ്റൊരു കാർ ഒഴിഞ്ഞു വരുന്നു...
അത്‌ യദുവിന്റെ കാർ ആണ്...യദു അലന്റെ കാറിലേക്ക് കേറിക്കൂടിയിരുന്നു....

യദു കഴിഞ്ഞ ദിവസത്തെ ഉറക്കം ഇല്ലാത്ത രാത്രിയെ കുറിച്ച് അലനോട് പറഞ്ഞു.. അലൻ അത്‌ വളരെ ശ്രദ്ധയോടെ തന്നെ കേൾക്കുന്നുണ്ട്....

യദു പറഞ്ഞു അവസാനിപ്പിച്ചു... ഒരു നിശബ്ദത ആയിരുന്നു ഫലം... അലൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കുറയുന്നുണ്ടെന്ന് മനസ്സിലാക്കി വണ്ടി സൈഡിലേക്ക് ഒതുക്കി...

അലൻ : ഇത് യാമിയുടെ പണി ആണെങ്കിലോ?

യദു : അല്ല.. അത്‌ യാമി അല്ല... എനിക്ക് ഉറപ്പാണ്.. ഞാൻ നേരിട്ട് അനുഭവിച്ചത... യാമി ആണെങ്കിൽ തന്നെ അവൾ എന്തിനു നേരം വെള്കുന്നുന്നത് വരെ എന്റെ മുറിക്ക് മുന്നിൽ നിന്ന് അലറി കരയണം..?

അലൻ : അല്ലി?..

യദു : അവൾ ആണെകിൽ തന്നെ ഞാൻ വാതിൽ തുറക്കുമ്പോൾ അവിടെ കാണണ്ടേ

അലൻ : നീ സ്വപ്നം കണ്ടത് ആണെങ്കിലോ? അല്ലെങ്കിൽ നിന്റെ തോന്നൽ ആണെകിലോ?

യദു : ഇതുപോലെ ഇരുട്ടിൽ കേൾക്കുന്നതൊന്നും തോന്നലോ സ്വപ്നങ്ങളോ അല്ലെന്ന് നിനക്കും അറിയാം എനിക്കും അറിയാം... ഒരിക്കലും മറക്കാൻ കഴിയാത്ത മൂന്ന് രാത്രികൾ നമുക്ക് സമ്മാനിച്ച ആ യാത്ര നമ്മളെ ബോദിപ്പിച്ചതാ...

അലൻ ദൂരേക്ക് നോക്കി ഇരുന്നു അവൻ പറഞ്ഞതിന് തലകുലുക്കി സമ്മതിച്ചു....
അവന്റെ തോളിൽ ഒന്ന് തട്ടി യദുവിനെ സമാധാനിപ്പിച്ചു അലൻ വണ്ടി എടുത്തു
.
.
.
യദുവും അലനും ഇപ്പോൾ SM Groups ന്റെ ജനറൽ ബോഡി മീറ്റിംഗിൽ ആണ്....

ഒരു വല്യ ടേബിൾ.. അങ്ങേ അറ്റം നടുക്ക് ആയിട്ട് സിദ്ധർത്തൻ ഇരിക്കുന്നു...

BHRAMAM🕰️Where stories live. Discover now