യദുവും കൂട്ടുകാരും father Fernandez നെ തേടിയുള്ള യാത്രയിൽ ആയിരുന്നു...
ഫഹദിനോട് ഇന്ദുചൂടൻ മുൻപ് പറഞ്ഞിരുന്ന സ്ഥലത്തേക്ക് ആണ് അവർ പോയത്...
പക്ഷെ അതികം ആൾതാമസം ഇല്ലാത്ത ആ സ്ഥലത്ത് അവർക്ക് പള്ളിയോ അമ്പലമോ ഒന്നും കണ്ടെത്തായില്ല...
എങ്കിലും അവർ മുന്നോട്ട് തന്നെ പോയി...
ഒരുപാട് ദൂരം കഴിയുമ്പോഴേക്കും അവിടെ അവിടായി വീടുകൾ ഒക്കെ കണ്ട് തുടങ്ങി.....
കുറച്ചു അപ്പുറത്തേക്ക് ഒരു ചായക്കട കാണുന്നുണ്ട്...
അവർ അങ്ങോട്ടേക്ക് വണ്ടി ഒതുക്കി നിർത്തി....
ഉള്ളിൽ അതികം ആൾക്കാർ ഒന്നും ഇല്ല... നട്ടുച്ച സമയത്ത് ചായ കുടിക്കുന്നവർ അതികം ഉണ്ടാക്കില്ലലോ...
രണ്ട് ബെഞ്ചുകൾ മാത്രം ഇടാൻ പാകത്തിന് വലിപ്പം ഉള്ള ആ ചായക്കടയിലേക്ക് അവർ നാലുപേരും കേറി ഇരുന്നു...
കടഉടമ അവരെ കണ്ട ഉടൻ ചിരിച്ചു കൊണ്ട് എണീറ്റിരുന്നു
അലൻ : uncle നാല് ചായ
: ഇപ്പൊ തരാം മോനെ...
അവർ എല്ലാവരും അവിടുള്ള ബെഞ്ചുകളിലേക്ക് കേറി ഇരുന്നു...
ചായ ഉണ്ടാക്കുന്ന ആ മദ്യവയസ്കനെ അവർക്ക് കാണാം... വളരെ വേഗം ചായ ഉണ്ടാകുന്ന തിരക്കിൽ ആണ് അയാൾ...: മക്കളെ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ?