🕰️10

602 115 195
                                    

ഒരുപാട് നേരം കടലിലേക്ക്‌ നോക്കി ഇരുന്ന ശേഷം അല്ലി യദുവിനോട് കടലിലേക്ക്‌ ഇറങ്ങണം എന്ന് ആവശ്യപെട്ടു...

അവനും തടസ്സങ്ങൾ ഒന്നും പറഞ്ഞില്ല....

രണ്ടു പേരും കയ്കോർത്തു പിടിച്ചു കടലിലേക്ക്‌ ഇറങ്ങി....

തിരമാലകൾ കരയിലേക്ക് കയറി.. ഇപ്പോൾ അവരുടെ ആരെയോളം വെള്ളമുണ്ട്... പെട്ടെന്ന് യദുവിന്റെ കാലിൽ എന്തോ ചുറ്റി വിരിയുന്നത് അനുഭവപ്പെട്ടു അവൻ താഴേക്ക് നോക്കി... വെള്ളം കാരണം എന്താണ് എന്ന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല... തിരമാല തിരിച്ചറങ്ങിയിട്ട് നോക്കാം എന്ന് കരുതി നിൽക്കുമ്പോൾ കാലിലെ കുരുക്ക് അല്പം മുറുക്കിയത്..

അത്‌ കുരുക്ക് അല്ല... ഒരാളുടെ കയ്യാണെന്ന്സ്പർശം കൊണ്ട് അവന് ഇതിനോടകം മനസ്സിലായിരുന്നു... അല്ലി അടുത്തു നിൽക്കുന്നുണ്ട്.. ബാക്കി ഉള്ളവർ അല്പം മാറി നിൽക്കുന്നുണ്ട്... പിന്നെ ഇതാരുടെ കയ്യാണ്....

യദു ഭയം കൊണ്ട് കാല് പിന്നിലേക്ക് വലിച്ചു... പക്ഷെ ഇരട്ടി ശക്തിയിൽ ആാാ കൈയ് യദുവിനെ വലിച് വെള്ളത്തിലേക്ക് ഇട്ടു...

അവൻ നീന്തി മുകളിലേക്ക് ഉയരാൻ ശ്രമിച്ചെങ്കിലും എന്തോ ഒരു അദൃശ്യ ശക്തി അവനെ വെള്ളത്തിൽ മുക്കിതഴ്ത്തി കൊണ്ടിരുന്നു....

അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു..കണ്ണുകൾ തുറക്കുമ്പോൾ വെള്ളത്തിൽ കസവു മുണ്ട് ഒഴുകി നടക്കുന്നത് അവൻ കണ്ടിരുന്നു....

BHRAMAM🕰️Donde viven las historias. Descúbrelo ahora