🕰️6

751 122 133
                                    

യദു വെള്ള കസവിന്റെ ഷർട്ട്‌ എടുത്തിട്ടു... അലൻ അവന്റെ കയ്യിൽ ഒരു luxury brand ന്റെ വാച്ചു കൊടുത്തു... അവൻ അത് കയ്യിൽ കേട്ടി...

ഫഹദ് യദു ഉടുത്തിരുന്ന മുണ്ട് ഒന്നു നേരെ ആക്കുന്ന തിരക്കിൽ ആണ്...

അർജുൻ ഒരു tissue എടുത്തു യദുവിന്റെ വിയർപ്പ് ഒപ്പിക്കൊടുത്തു...

അർജുൻ : ഒരു കല്യാണം കഴിക്കാൻ ഇത്ര tension നോ?

അലൻ : നീ ഒന്ന് മിണ്ടാതിരിക്ക്.. അവന്റെ tension അവനെ അറിയൂ

ഫഹദ് : അതെ.. ഇവിടെ പ്രേമിച്ചു കെട്ടീട്ട് നിക്കാഹിന്റെ അന്ന് എന്റെ കാലു കൂട്ടിയിടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു...

യദു എല്ലാം കെട്ട് മിണ്ടാതെ നിന്നു...

" എല്ലാം എന്റെ ഭാഗത്തു നിന്നും ഉണ്ടായ mistake ആണെല്ലോ... എന്താന്ന് വെച്ചാൽ വരുന്നിടത്തു വെച്ചു കാണാം... "

അവൻ ഓർത്തുകൊണ്ട് നിന്നതും വാതിൽ തുറന്ന് രേഖ അകത്തേക്ക് വന്നു...

രേഖ : മുഹൂർത്തം ആകാറായി... പെണ്ണ് ready ആയി.. നീ ഇതുവരെ ready ആയില്ലേ കുഞ്ഞേ?

യദു : കഴിഞ്ഞു

അവൻ മുഖത്ത് അൽപ്പവും തെളിച്ചം ഇല്ലാതെ അത് പറഞ്ഞു...

രേഖ കയ്യിൽ ഇരുന്ന പ്രസാദം അവന്റെ നെറ്റിയിൽ അണിയിച്ചു.. ചന്ദനത്തിന്റെ തണുപ്പ് അവന്റെ നെറുകയിൽ പടർന്നു....

BHRAMAM🕰️Où les histoires vivent. Découvrez maintenant