14 : ശെരിക്കും???

549 140 134
                                    








ഇരുവരും തമ്മിൽ ഒന്നും പറയാതെ താഴേക്ക് എത്തി.. വീട്ടുകാർ എന്തൊക്കെയോ പറഞ്ഞു ഉറപ്പിച്ച മട്ടിലായിരുന്നു.. പക്ഷേ അവരോട് ഒരു അഭിപ്രായവും ചോദിക്കാനായി നിന്നില്ല..

മാധവൻ : മോളോട് സംസാരിച്ചിട്ട് ഞങ്ങൾ വിളിച്ചോളാം അമ്മേ

ദേവകി : അങ്ങനെ ആവട്ടെ മോനെ..

അവിടെ നിന്ന് ഇറങ്ങുമ്പോൾ ഹരിണി  മഹികയുടെ നെറ്റിയിൽ ആയി ചുംബിച്ചു... വരുണിന് അത് ഒട്ടും ഇഷ്ടമായില്ല  എങ്കിലും അവരെ നോക്കാതെ നിൽക്കാൻ അവൻ ശ്രമിച്ചു..

പക്ഷേ മിത്തുവിന് നേരെ തിരിച്ചായിരുന്നു.. അവൾക്ക് ഹരിണിയോട് വളരെ ഇഷ്ടം തോന്നി.. കുറച്ചു മിനിറ്റുകൾ മാത്രമേ അവർ തമ്മിൽ സംസാരിച്ചുള്ളൂ എങ്കിലും അതിലൂടെ തന്നെ ഹരിണി ഒരു നല്ല സ്ത്രീയാണെന്ന് അവൾ മനസ്സിലാക്കി.. രേണു അമ്മയെപ്പോലെ തന്നെ ഒരു നല്ല അമ്മ..എങ്ങനെ വരുൺ ഇവരുടെ മകനായി ജനിച്ചു എന്നുള്ളതായിരുന്നു അവളുടെ സംശയം..

അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞു രണ്ടു കൂട്ടരുടെയും ഉത്തരം നാളെ അറിയിക്കാമെന്ന് ഉറപ്പുനൽകിക്കൊണ്ട് അവർ അവിടെനിന്നും വീട്ടിലേക്ക് യാത്ര തിരിച്ചു.


പെണ്ണ് കാണൽ കഴിഞ്ഞ് വരുണും വീട്ടുകാരും തിരികെ എത്തി.. ഇപ്പൊ നേരം സന്ധ്യ ആയി തുടങ്ങി.. പതിവ് പോലെ ചെന്നൈ നഗരം ശാന്തതയിലേക്...വീടിനു തൊട്ട് അടുത്തായുള്ള വിശാലമായ കടൽ തീരം ഇരുട്ടിനെ പുൽകാൻ തുടങ്ങി...ദേവകി വരുണിനെ അവരടെ മുറിയിലേക് വിളിച്ച ശേഷം അവന് വേണ്ടി കാത്തിരുക്കുകായിരുന്നു..

വരുൺ : എന്താ പാട്ടി??

ദേവകി : ഞാനെന്തിനാ വിളിച്ചതെന്ന് നിനക്കറിയാമല്ലോ? നിനക്ക് മിക്കയെ ഇഷ്ടമായോ??

എന്തുകൊണ്ട് അവളുടെ പേര് കേട്ടതും അവന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.. 

വരുൺ : എനിക്ക്... എനിക്ക് അറിയില്ല..

സത്യത്തിൽ പാട്ടിയോട് എന്താണ് പറയേണ്ടത് എന്ന് അവൻ അറിയില്ലായിരുന്നു.. അവൻ അവളെ വെറുക്കുന്നുണ്ടെന്നൊ?? അതോ അവളെ അവന് ഇഷ്ടമാണെന്നൊ??

𝐎𝐊 𝐊𝐀𝐍𝐌𝐀𝐍𝐈Where stories live. Discover now