18 : ഇവൾ എന്റെ കൺട്രോൾ കളയുവോ

701 133 147
                                    


നോക്കി നിക്കാണ്ട് ആ vote ചെയ്തേ..!




































































ഇരുവർടെയും കാലുകൾ കഴുകി നെറ്റിയിൽ ചന്ദനം. തൊട്ടു.. ഒരു തളികയിൽ കുങ്കുമം കലക്കിയ വെള്ളത്തിലേക് മുത്തുവിനെ കാല് പാതം മുങ്ങുന്ന രീതിയിൽ നിർത്തി അവളുടെ കാൽ വിരലിലേക് മിഞ്ചി ഇട്ടു അകത്തേക്കു കൊണ്ടുപോയി..

രണ്ടു പേരെയും അകത്തേക്കു ഇരുത്തി ഒരു ബൗളിൽ മധുരം ഉള്ള പാലിൽ പഴങ്ങൾ ഇട്ട് കൊണ്ടുവന്ന് രണ്ട് പേർക്കും എല്ലാവരും മധുരം കൊടുത്തു..
ജിതിനും ഋഷിയും വൃന്ദയും ചേർന്ന് അസൂയത്രണം ചെയ്ത എന്തോ ഗെയിം ഒക്കെ എല്ലാവരും കളിച്ചപ്പോൾ വരുൺ ഒന്നിലും പെടാതെ മാറി ഇരുന്നു..

സമയം കടന്ന് പോയപ്പോൾ മിത്തുവിനെയും കൊണ്ട് അഹല്യയും വൃന്ദയും വരുണിന്റെ റൂമിലേക്കു നടന്നു.കേറി ചെന്ന പാടെ മുറി കണ്ടതും മിത്തുവിന്റെ കണ്ണുകൾ വിടർന്നു..മുറി ആകെ റോസാ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട് അത് കണ്ടപ്പോൾ ആണ് സത്യത്തിൽ അവൾക് ഒരു കാര്യം ഓർമ വന്നത് "ആദ്യരാത്രി".. കല്യാണത്തിന്റെ തിരക്കിലും ബഹളിത്തിന്റെയും ഇടയിൽ ഈ ഒരു കാര്യത്തെ പറ്റി ചിന്തിച്ചതെ ഇല്ലായിരുന്നു..
ഇനി എന്തൊക്കെ നടക്കും എന്ന് അവൾക് അറിയില്ല. ഓരോന്ന് ചിന്തിച്ചു ആ മുറിയുടെ മുന്നിൽ തന്നെ നിൽക്കുന്ന വൃന്ദ ഒന്ന് വിളിച്ചു..

വൃന്ദ : ദേ ഇതാണ് വരുണിന്റെ room.. ഇനി മുതൽ മിത്തൂന്റെയും..

അഹല്യ : നീ നല്ല tired അല്ലെ.. പോയി ഫ്രഷ് ആവ്..

വൃന്ധ : അതെ.. എല്ലാ ഐറ്റംസും അവിടെ കബോർഡിൽ set ചെയ്തിട്ടുണ്ട്..

അഹല്യ : വരുണെട്ടനും അവിടെ ഉണ്ടെന്ന് തോന്നുന്നു..

വൃന്ദ : അപ്പൊ.. Ok.. ഞങ്ങൾ താഴെ കാണും

മഹിക : അല്ല ചേച്ചി.. ഞാൻ.. ഡി.. എന്നെ..

മിത്തു പറഞ്ഞു തീരുന്നതിനു മുൻപ് വൃന്ദ അഹല്യയുടെ കയ്യിൽ പിടിച്ചു അവിടെ നിന്ന് പോയി..
അവൾ ആ മുറിയിലേക് നോക്കി ഒന്ന് ദീർഘശ്വാസം എടുത്ത് വിട്ടു..



𝐎𝐊 𝐊𝐀𝐍𝐌𝐀𝐍𝐈Where stories live. Discover now