8 : തിരികെ വീട്ടിലേക്

662 133 109
                                    

Thank you for the 5k readsss..! And congratss to myself 😌❤️...



Have a nice read...!


തന്റെ ലാപ്ടോപ് അടച്ചു വച്ച് വരുൺ താഴേക്ക് വരുമ്പോ രേണു അമ്മയും രഖു അച്ഛനും അത്താഴം കഴിഞ്ഞ് എണീറ്റു.. അവര്ക് തൊട്ട് അടുത്തുള്ള കൗച്ചിലായി ഫോൺ നോക്കികൊണ്ട് ഇരിക്കുവായിരുന്നു മിത്തു..

രഖു : ആഹാ വരുൺ... കഴിഞ്ഞോ വർക്ക്‌ ഒക്കെ..

രേണു : നോക്കി ഇരുന്നു മടുത്തു വിശന്നപ്പോൾ ഞങ്ങൾ കഴിച്ചു.. മോൻ ഇനി മിതൂട്ടന്റെ ഒപ്പം കഴിക്കുട്ടോ..

വരുൺ : അങ്ങനെ ആവട്ടെ..

രഖു : നാളെ എങ്ങനെയാ പോകുന്നുണ്ടോ

വരുൺ : രാവിലെ എനിക്ക് ഇവിടെ അടുത്ത ഒരു ഫ്രണ്ടിനെ കാണാൻ പോകണം... നാളെ തന്നെ തിരിക്കണം ഇല്ലങ്കിൽ ശെരിയാവില്ല..

രേണു : ഹ്മ്മ്... ഞങ്ങൾ കിടക്കുവാ കേട്ടോ.. ഒരാഴ്ച ആയി ഒന്ന് മര്യാദക്ക് കിടന്നിട്ട്.. രണ്ടാളും കൂടെ കഴിചിട്ട് കിടക്കാൻ നോക്ക്..

അതും പറഞ്ഞത് രേണു കഴിച്ച പത്രങ്ങളും എടുത്ത് അടുക്കളയിലേക്ക് പോയി .. നിന്ന പാടെ വരുണിന്റെ ഫോൺ അടിച്ചതും അത് അറ്റന്റ് ചെയ്ത് അവനും പുറത്തേക്ക് നടന്നു..

രഖു : മിത്തു തിരിച്ചു പോകുന്ന കാര്യവോ..

മഹിക : നാളെ പോകണം..

സംഭാഷണം അവസാനിപ്പിച്ചു അവർ കിടക്കാനായി മുറിയിലേക്ക് പോയ പിന്നാലെ വരുൺ കാളിങ് എല്ലാം കഴിഞ്ഞ് കഴിക്കാനായി ഡായിനിംഗിലെക് വന്നിരുന്നു തനിക്ക് കഴിക്കാൻ എടുക്കാൻ തുടമ്പോളേക്കും മഹിക അവനെ തടഞ്ഞു..

മഹിക : ഇയ്യോ sir ഏതോ വാല്യ കൊമ്പത്തെ ആളല്ലേ.. തനിയെ എടുക്കണ്ട sir.. ഞാൻ വിളമ്പി തരാം..

വരുൺ സ്ഥിരം ഇരുണ്ട കണ്ണുകളോടെ അവളെ നോക്കിയതല്ലാതെ തിരിച്ചു ഒന്നും പറഞ്ഞില്ല..മിത്തു ഒരു പ്ലേറ്റലേക് അവൾക്കും മറ്റൊന്നിലേക് വരുണിനും ഫുഡ്‌ എടുത്ത് അവനു നേരെ അഭിമുഖമായി ഇരുന്നു കഴിക്കാൻ തുടങ്ങി..എന്തോ അവളോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അവനും കഴിച്ചു തുടങ്ങി.. എപ്പോളോ വരുണിന്റെ കണ്ണുകൾ അവളിൽ പതിച്ചു..സമയത്തെ കടന്നുപോകാൻ അനുവദിക്കാത്ത വിധം ഉള്ള അവന്റെ നോട്ടം...

𝐎𝐊 𝐊𝐀𝐍𝐌𝐀𝐍𝐈Where stories live. Discover now