നിറ ദീപങ്ങളുടെ മുന്നിൽ കണ്ണുകൾ അടച്ചു ശ്രീകോവിലിനു നേരെ കൈ കൂപ്പി നിന്നക്കുമ്പോ അവളുടെ കവിൾ തടങ്ങൾ നനച്ചു കൊണ്ട് കണ്ണുനീർ ധാരായായി ഒഴുകി ഇറങ്ങുകയായിരുന്നു.
ദീപാരാധനക്കായി മണി മുഴങ്ങിയപ്പോഴാണ് അവൾ കണ്ണുകൾ തുറന്നത്. മുഴുക്കാപ്പ് ചാർത്തി ശിരസിൽ ചന്ദ്രകല ചൂടിയ മഹാദേവ വിഗഹത്തിൽ മിഴികൾ ഉറപ്പിച്ചു..
അനന്തമായ പ്രണയത്തിന്റെ പ്രതി രൂപം.തന്റെ പ്രേമത്തെ തൻ ഉടലിനോടെ ചേർത്ത് വച്ചവൻ .
അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.പ്രണയത്തിന്റെ പ്രതിരോപമായവനും തന്റെ ഉള്ളിലെ പ്രണയത്തിനും ഒരേ പേര്... വിശ്വനാഥ്🔥
ക്ഷേത്രത്തിന്റെ പടികൾ ഇറങ്ങുമ്പോഴും അവൾ ആലോചനയിൽ ആയിരുന്നു.. . അതുകൊണ്ടു തന്നെ തന്നെത്തന്നെ ഉറ്റു നോക്കികൊണ്ട് ആൽത്തറയിൽ ഇരിക്കുന്ന അവനെ അവൾ കണ്ടില്ല...അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവനെ ചുട്ടു പൊള്ളികുംപോലെ അവനു തോന്നി.ആ മിഴികളിലെ നീര് തിളക്കം കാണ്ണേ കാണ്ണേ അവന്റെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപെട്ടു..
മനസ്സറിയാതെ വാവിട്ടു പോയൊരു വാക്കിന്റെ പേരിൽ അവൾ ഇപ്പൊ തന്നെ വെറുക്കുന്നുണ്ടാകും... കനകം അണെന്ന് കരുതി നെഞ്ചോട് ചേർത്തത് കരിക്കട്ടയാണെന്നു തോന്നി കാണുമോ അവൾക്ക്...
വച്ചു നീട്ടിയ സ്നേഹം തട്ടി തെറുപിച്ച വിഡ്ഢിയാണ് തന്നെന്നോർക്കുതോറും അവനു അമർശവും സങ്കടവും ഒരു പോലെ നുരപൊന്തി....
എന്തോ ഓർത്താ പോലെ ഒരു ഉള്ള് പ്രേരണനയിൽ അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.തന്നെ തന്നെ ഇമ വെട്ടാതെ നോക്കി ഇരിക്കുന്ന അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. പിന്നെ പെട്ടന് ഏന്തോ ഓർത്ത പോലെ ആ മിഴികൾ മങ്ങി . പിന്നെ മുഖത്തു ഒരു ചിരി വരുത്തി അവൾ തിരിച്ചു നടന്നു.
അവൾ ഒരുപാട് മാറിപോയത് പോലെ അവനു തോന്നി.. എപ്പോ കണ്ടാലും "വിശ്വേട്ട " എന്നും വിളിച്ചു ഓടി വരുന്ന പെണ്ണ് ഇന്ന് തനിക്കൊരു നനുത്ത ചിരിയും സമ്മാനിച്ചു തിരിഞ്ഞു നടന്നകന്ന അവളെ കണ്ടു അവൻ അമ്പരന്ന് പോയി.അവൾ വളരെ അധികം മാറിയിരിക്കുന്നു.അതിനു കാരണവും താൻ ആണ് എന്ന ചിന്തയും അവനെ വല്ലാതെ ആസ്വസ്ഥാനക്കി.
പലതും ആലോചിച്ചു കൊണ്ട് അവൻ ആ ആൽതറയിൽ തന്നെ ഇരുന്നു..
"വിശ്വ.. എപ്പോ എത്തി നാട്ടില്.."
ആ ചോദ്യമാണ് അവനെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ട് വന്നത്..
തുടരും..... 💘