Chapter 9

147 24 8
                                    

"എന്തിനാ ഇവുടെ നിർത്തിയെ" വീട്ടിൽ പോകാതെ വഴിയോരത്തെ മരച്ചോട്ടിൽ കാത്തു വണ്ടി ഒതുക്കിയതും ദക്ഷ ചോദിച്ചു

നീ ഇറങ്ങു പറയാം... കാത്തു പറഞ്ഞിട്ടു വണ്ടിയിൽ നിന്നും ഇറങ്ങി..

ദക്ഷ : എന്താ ഡി..

കാത്തു : അതാണ് എനിക്കും ചോദിക്കാനുള്ളത്...? 😬

ദക്ഷ : ങേ... കാര്യം പറ പെണ്ണെ എന്താ ഉദ്ദേശം..?

കാത്തു : ആഹ്ഹ്ഹ്.. അതാ എനിക്ക് ചോദിക്കാനുള്ളത്... എന്താ നിന്റെ ഉദ്ദേശം..?

ദക്ഷ : 🙄🙄

കാത്തു : ദേ പെണ്ണെ.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്... ഞാൻ ഒന്നും കാണുന്നില്ല ഇന്ന് നീ കരുതരുത്.. നീ എന്തിനാ വിശ്വേട്ടനിൽനിന്നും ഒഴിഞ്ഞു മാറി നടക്കുന്നെ..?

ദക്ഷ : അത്.. അത് നിനക്ക് അറിയാല്ലോ പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നെ...😒

കാത്തു : ഡി.. നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം കൊറേ ആയ്യി... അങ്ങേരെ ഫേസ് ചെയ്യാനുള്ള ചമ്മല് മാത്രം കൊണ്ടല്ല നീ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത് എന്ന് എനിക്ക് അറിയാം...

കള്ളം പിടിക്കപ്പെട്ട കുഞ്ഞിനെ പോലെ ദക്ഷ കാത്തുനെ ദയനീയമായി നോക്കി..🥺🥺

കാത്തു : പറ ദേവൂ എന്താ ശെരിക്കും നിന്റെ പ്രശ്നം...

ദക്ഷ : അത് ഡി.. വിശ്വേട്ടൻ എന്താ പറയാൻ പോകുന്നെ എന്ന് എനിക്ക് അറിയാം. അന്നു അങ്ങനൊക്കെ പറഞ്ഞതിൽ sorry ചോദിക്കും... പിന്നെ....

കാത്തു : ഇതൊക്കെ നിന്റെ മനസിലെ തോന്നലാണ് മറന്നേക്കാൻ പറയും.. ഇനിയും പണ്ടത്തെ പോലെ ചിരിക്കെയും സംസാരിക്കെയൊക്കെ വേണം എന്ന് പറയും... ഇതൊക്കെ അല്ലെ... എനിക്കും അറിയിടായി...ഇതൊക്ക കേൾക്കുന്നത് നിനക്ക് വിഷമം ആണെന്നു... പക്ഷെ....

ദക്ഷ : എന്നെ വിശ്വേട്ടൻ അങ്ങനെ ഒന്നും കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ... ഓക്കെ എന്റെ മനസിലെ തോന്നലായിരുന്നു എന്ന് പറയുമ്പോ അത് വീണ്ടും കേട്ടു നിൽക്കാനുള്ള കേൽപ്പ് ഒരിക്കൽ കൂടി എനിക്ക് ഇല്ല ഡി... 😭😭😭

എത്ര നാൾ തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ള സ്നേഹത്തിനു വേണ്ടി നീ കാത്തിരിക്കും... ദക്ഷേ..എത്ര നാൾ നീ ഇങ്ങനെ ഈ പ്രേശ്നത്തെ face ചെയ്യാതെ മുന്നിട്ടു പോകും.. ഇങ്ങനെ നടന്ന അങ്ങേരെക്ക്‌ നിന്നോട് ഇല്ലാത്ത ഇഷ്ടം ഉണ്ടാകുവോ...

Oru Pranayakalam 🍂🦋Where stories live. Discover now