ഓരോന്ന് ആലോചിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് കിരൺ താഴേക്കു ഇറങ്ങി വരുന്നത് നന്ദ കാണുന്നത്...കുറച്ചു മുമ്പ് വരെ മനസിൽ" കാല" എന്ന് വിളിച്ചവനെ ഇനി "അളിയാ "എന്ന് വിളിക്കേണ്ടി വരുവല്ലോ എന്റെ ഈശ്വരാ...
എന്തായാലും പെങ്ങളെ കെട്ടാൻ പോകുന്നവനല്ലേ കുറച്ചു ബഹുമാനിചെക്കാം എന്ന് കരതി..."ജിത്തൂവേട്ടാ"....
പിടിച്ചു നിർത്തിയ പോലെ കിരൺ നിന്ന് പോയി... വർഷങ്ങൾക്കു ശേഷം ആണ് ഇത്ര സ്നേഹത്തിൽ ഇങ്ങനെ ഒരു വിളി.. കുഞ്ഞിലേ തന്നെ എല്ലാരും കിരണേട്ടാ എന്ന് വിളിച്ചപ്പോ തന്റെ നന്ദു മാത്രാണ് ജിത്തുവേട്ടാ എന്ന് വിളിച്ചിരുന്നത് . അവൾ വളർന്നു വലിയ പെണ്ണ് ആയെപിന്നെ ആ വിളി കേട്ടിട്ടില്ല...തന്നോടുള്ള പണ്ടത്തെ ആ അടുപ്പവും ഇപ്പൊ ഇല്ല....
അവൻ തിരിഞ്ഞു നോക്കി... മുന്നിൽ ചിരിയോടെ നിൽക്കുന്ന നന്ദയെ കണ്ടു അവൻ ഒന്ന് അമ്പരന്ന്...🙄🙄
ഈശ്വരാ.. ഇവൾക്ക് ഇനി തലക്ക് വല്ല അടിയും കിട്ടിയോ.. എന്നെ നോക്കി തന്നെ അല്ലെ ഇവൾടെ ഈ ക്ലോസെ അപ്പ് പുഞ്ചിരി.. ഇനി പുറകിൽ ആരെങ്കിലും നിൽപ്പുണ്ടോ ... അവൻ പുറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ഉറപ്പ് വരുത്തി... ഇല്ല ആരും ഇല്ല എന്നെ തന്നെയാ നോക്കി ചിരിക്കൂന്നേ.. അല്ലെങ്കിൽ തന്നെ ഇവിടെ വേറെ ഏതു ജിത്തുവെട്ടാൻ ഇരിക്കുന്നു... എന്നെ തന്നെ... ദൈവമെ..🤩🤩☺️😇😇
"എന്താ നന്ദു...."😊😊🤗
"ജിത്തൂവേട്ടൻ ചായ വേണം എന്നു പറഞ്ഞില്ലേ..എന്നിട്ട് കുടിക്കതെ പോവണോ ..." അവൾ വിനയത്തോടെ ചോദിച്ചു....
ദേ പിന്നെയും...
അവൾ ജിത്തൂവേട്ടാ എന്ന് വിളിക്കുതോറും അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം മുളപൊട്ടി...
അതിപ്പോ ഇത്രയും രാത്രിയയിലെ നന്ദു.. ചായ കുടിക്കാൻ.. ഇനി ഇപ്പൊ വേണ്ട...
"അതിനു എന്താ..
ജിത്തുവേട്ടൻ വേണന്നു പറഞ്ഞതല്ലേ... കുടിച്ചിട്ട് പോയ മതി.. ഞാൻ ഇപ്പൊ എടുത്തോണ്ട് വരാം.." എന്നും പറഞ്ഞു അവൾ അടുക്കളയിലെക്ക് ഓടി. ഒരു ചായ കപ്പുമായി വന്നു..