വാതിൽ തുറന്നതും ജനാലയ്ക്ക് അപ്പുറത്ത് തൊടിയിൽ പൂത്തു നിക്കുന്ന ചെമ്പകത്തിന്റെ ഗന്ധം മുറി മുഴുവൻ നിറഞ്ഞു നിൽക്കുന്നതു ശ്വസിച്ചു കൊണ്ടാണ് നന്ദു അകത്തേക്ക് വന്നത്
ദേവാനന്ദ 💕
ദക്ഷയുടെ അനിയത്തി... (ഒരു കുഞ്ഞി കോഴിയാണ് കുട്ടി 😌)
ദക്ഷ ഒന്ന് ചിരിച്ചു പിന്നയും തിരിഞ്ഞു നിന്ന് പുറത്തെ ഇരുട്ടിൽ വീണ്ടും കണ്ണ് നാട്ടു.
നന്ദു : ചേച്ചി ആരെയ നോക്കുന്നെ.. വല്ല ഗന്ധർവ്വൻമാരയും ആണോ?" കട്ടിലിൽ വന്നു ഇരുന്നു കൊണ്ട് നന്ദു ചോദിച്ചു.
"അതിനു ചെമ്പകം പൂക്കുമ്പോ അല്ല പാലാ പൂക്കുമ്പോഴാ ഗന്ധർവ്വൻ വരുന്നേ.."
ദക്ഷ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു...
"ആഹ്ഹ്... എന്താണേലും...
ഈ ഗന്ധർവ്വൻമാർ സുന്ദരന്മാർ അണ് അല്ലെ ചേച്ചി..." നന്ദു ചോദിച്ചു.."മ്മ്മ്.. സുന്ദരമാര് മാത്രല്ല നല്ല ഗായകർ കൂടിയ.. "
"ഹോ.. എനിക്ക് വയ്യ...ഒരു ഗന്ധർവ്വന്നെ കെട്ടാൻ എന്താ വഴി... "? നന്ദു സ്വയം ആലോചിച്ചു കൊണ്ട് അങ്ങനെ ഇരുന്നു.. ആ ഇരുപു കണ്ടു ദക്ഷ ചിരിച്ചു പോയി.
"മമ്മ്.. എന്തിനാ ചിരിക്കുന്നെ "... നന്ദു കുറച്ചു ദേഷ്യത്തിൽ ചോദിച്ചു...
"നിന്റെ ഇരിപ്പ് കണ്ടു ചിരിച്ചു പോയതാ.. അല്ല ഗന്ധർവ്വനെ കെട്ടാൻ വല്ല ഉദ്ദേശം ഉണ്ടോ...?"
" ഓ പിന്നെ ഇവിടെ മനുഷൻമാർക് എന്നെ ഒരു മൈൻഡ് ഇല്ല.. പിന്നെയാ ഗന്ധർവ്വൻ... " ഇതും പറഞു അവൾ ഒരു നെടുവീർപ്പ് ഇട്ടു... " നാളെ എന്തായാലും ഉത്സവം തുടങ്ങുവല്ലേ.. ഈ ദേവനന്ദ ഒരു കലക്ക് കലക്കും... ശെരിക്കും ചെക്കന്മാര് ഉണ്ടാകും അല്ലെ ചേച്ചി... "