പ്രണയത്തെ അറിഞ്ഞിട്ടുണ്ടോ?
പ്രണയമെന്ന കാരമുള്ളിൽ മൂർച്ചയുള്ള സുഖത്തെ ഒരിക്കലെങ്കിലും അനുഭവിക്കണം..
പറിച്ചെറിയാൻ നോക്കുംതോറും വീണ്ടും എന്റെ തുടിക്കുന്ന ഹൃദയത്തിലേക് വേരുകൾ ആഴ്ത്തുന്ന ആ പ്രണയം എനിക്ക് നോവാണ്..
കാരണം അത് എനിക്ക് എന്നിൽ നിന്ന് വേർപെടുത്താൻ ആവതില്ല.. 💔
അതെനിക്ക് മരണ വേദനയാണ്..
എല്ലാവരും രുചിച്ച ആ പ്രണയത്തിന്
ശർക്കരയുടെ മധുരമാണത്രെ..
പക്ഷെ എന്റെ പ്രണയത്തിന് കാളകൂട വിഷത്തിന്റെ ചവർപ്പാണ്..
എന്റെ ഓരോ അണുവും നീലിപ്പിക്കുന്ന വീണ്ടും എന്നിലേക്കു ആഴ്ന്നു ഇറങ്ങി കൊല്ലാതെ കൊല്ലുകയാണ് ആ വിഷം..
~താമരഇനി ഇവളുടെ ഭ്രാന്തമായ പ്രണയത്തിന്റെ യാത്രയാണ്..
തുടക്കമോ ഒടുക്കമോ നിശ്ചയിക്ക പെട്ടിട്ടില്ലാത്ത യാത്ര.. 🥀ഇന്നത്തെ സൂര്യോദയത്തിനായി നാളെറെയായുള്ള കാത്തിരിപ്പാണ്..
കോളേജ് കാലഘട്ടം കഴിഞ്ഞ് 7 മാസമായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്..ഒരുപാട് ഇന്റർവ്യൂ ലെറ്റേഴ്സ് വന്ന് മുറ്റത്ത് നിന്നതാണ്..
പക്ഷെ അവയിൽ ഒന്നും jjk fasion industry എന്ന നാമം കണ്ടതേയില്ല..
ഒടുവിൽ മെനഞ്ഞാന്ന് ആണ് jjk industry സിൽ നിന്ന് അങ്ങനെ ഒരു കത്ത് ലഭിച്ചത്..
അന്നുമുതൽ നിലത്തൊന്നും അല്ലായിരുന്നു ആൾ..
എവിടെയോ കളഞ്ഞുപോയ നിധി തിരിച്ചെടുത്തു വ്യക്തിയുടെ സന്തോഷം ആയിരുന്നു..
ഇന്നാണ് ഒടുവിൽ ആ മുഹൂർത്തം..
അത്യാവശ്യം നല്ല ഭംഗിയിൽ ചമഞ്ഞു ഒരുങ്ങി ആണ് പോക്ക്..
അല്ലെങ്കിലും പെണ്ണിന് കാണാൻ ഒടുക്കത്തെ ലുക്ക് ആണ്..
ഇടുപ്പോളം കറുകറുത്ത മുറ്റൻ മുടിയും..
മാൻപേട കണ്ണുകളും, റോസാ പൂവിൻ ഇതളു പോലുള്ള ചൊടിയും, കണ്ടാൽ ആരും നോക്കി പോകുന്ന സൗന്ദര്യം....
YOU ARE READING
𝐅𝐫𝐨𝐦 𝐇𝐢𝐦 💔
Fanfiction:നിന്നെ ഇഷ്ടപെടാത്ത ഒരാളെ നീയെന്തിനാ ജീവൻ കൊടുത്തു സ്നേഹിക്കുന്നത്..? : ഞാൻ നിഷേധിക്കാൻ ശ്രമിക്കുംതോറും അവൻ എന്നിലെ ഓരോ സിരകളിലേക്കും പടർന്നു കയറുകയാണ്.. ഒരിക്കൽ അവനെന്റെ സ്നേഹം തിരിച്ചറിയും അവൻ എന്നിലേക്കു വരും പക്ഷെ അന്ന് അവനെ വാരി പുണരാൻ എന്റയീ ക...