അന്നത്തെ രാത്രിയിൽ അടിപിടി ഒക്കെ കൂടി ഈനാംപേച്ചിയും മരപ്പട്ടിയും ഒരുമിച്ചു തന്നെയാണ് ഉറങ്ങിയത്...
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ത ബന്ധത്തെ കാൾ കൂടുതൽ ഇരുവരും അടുത്തിരുന്നു..
തന്റെ നെഞ്ചോട് പറ്റി കിടക്കുന്ന ആ കുഞ്ഞു പൂവിനെ നോക്കുംതോറും അവൾക്ക് ഒരു അമ്മയുടെ വാത്സല്യം തിക്കറ്റി വന്നു..
അന്നത്തെ രാത്രി അവൾക്ക് എന്തുകൊണ്ടും ശാന്തമായിരുന്നു..
അന്ന് അവൾക്ക് മനസിലായി ആഷി അവളുടെ സങ്കടങ്ങൾ മറക്കാൻ സഹായിക്കുന്ന ഒരു മരുന്നാണെന്ന് ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്ക് ലോകം മുഴുവൻ മറന്ന് ഉള്ളു തുറന്നു ചിരിക്കാൻ സാധിക്കുന്നുണ്ട്..അവന്റെ നെറ്റിയിൽ ഒന്ന് അമർത്തി മുത്തിയിട്ട് വീണ്ടും അവന്റെ മുടിയിഴകളെ തലോടി അവളും ഉറക്കത്തിലേക്ക് വീണു..
~~
ഉറങ്ങാൻ റൂമിലേക്ക് പോയ ദേവകിയെയും കാത്ത് വാസുദേവൻ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു..
അവൾ ഒരു ചിരിയോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു..
അയാൾ മറുകൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു..ദേവകി : ഒരുപക്ഷെ നമ്മടെ വിച്ചു ഉണ്ടായെങ്കിൽ ഈ കളി ചിരി എപ്പോഴും ഉണ്ടായേനെ അല്ലെ ദേവേട്ടാ..
വാസുദേവൻ : 🙂
അവൾ അയാളിൽ നിന്ന് പിടഞ്ഞെഴുനേറ്റു..
കട്ടിലിന്റെ അടിയിലെ അറയിൽ ഒളിപ്പിച്ചുവച്ച ആ പുസ്തകം എടുത്തു..
അതിലൊരു കുടുംബ ഫോട്ടോ ആയിരുന്നു..
വാസുദേവനും ദേവകിയും വാസുദേവന്റെ കൈ പിടിച്ചു നിൽക്കുന്ന ഒരു പിഞ്ചോമനയും, ദേവകിയുടെ കയ്യിൽ ഒരു കൈ കുഞ്ഞും..
YOU ARE READING
𝐅𝐫𝐨𝐦 𝐇𝐢𝐦 💔
Fanfic:നിന്നെ ഇഷ്ടപെടാത്ത ഒരാളെ നീയെന്തിനാ ജീവൻ കൊടുത്തു സ്നേഹിക്കുന്നത്..? : ഞാൻ നിഷേധിക്കാൻ ശ്രമിക്കുംതോറും അവൻ എന്നിലെ ഓരോ സിരകളിലേക്കും പടർന്നു കയറുകയാണ്.. ഒരിക്കൽ അവനെന്റെ സ്നേഹം തിരിച്ചറിയും അവൻ എന്നിലേക്കു വരും പക്ഷെ അന്ന് അവനെ വാരി പുണരാൻ എന്റയീ ക...