സൂര്യഗായത്രി🌻 : 𝟏

223 35 35
                                    

വിശാലമായ പാരീസ് നഗരം ..... അങ്ങ് ഇങ്ങായി ആളുകൾ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ  കുശു കുശുക്കുന്നുണ്ട്...... മറ്റു ചിലർ പല സാധനങ്ങളും വാങ്ങുന്നു.... അതിനിടയിലൂടെ ചീറിപ്പായുന്ന വണ്ടികൾ..... ഇപ്പോൾ ഒരല്പം തിരക്ക് കുറവുണ്ട്......

ഒരു മനോഹരമായ........പൂക്കളാൽ അലങ്കരിക്കപ്പെട്ട...  വിശാലമായ സ്ട്രീറ്റ് ...... അതിന്റെ ഒരു ഓരം ചേർന്ന് ഒരു ചെറുപ്പക്കാരൻ തന്റെ നിറങ്ങളാൽ ചിത്ര പണികൾ നടത്തുകയാണ്....... വളരെ വഴക്കത്തോടെ അവന്റെ കൈകൾ ആ ചിത്രത്തിൽ ആകെ ഓടിനടന്നു....

ഒരു നിമിഷം പോലും അതിൽനിന്ന് കണ്ണെടുക്കാതെ വളരെ ശ്രദ്ധാപൂർവ്വം അവൻ തന്റെ പണിതുടർന്നു..... ഒരുപാട് നേരത്തെ പരിശ്രമത്തിനുശേഷം അവനത് പൂർത്തിയാക്കി എന്നൊരു രീതിയിൽ നിവർന്നിരുന്നു....... ഇതിനോടകം തന്നെ ചിത്രം കാണാൻ ആളുകൾ കൂട്ടം കൂടിയിരുന്നു.....

"What a beautiful picture young boy...  Is that is your girlfriend  "

കൂട്ടത്തിലെ ഒരു മദാമ്മ  ആ ചെറുപ്പക്കാരനോട് തിരക്കി.... അത് കേട്ടതും അവൻ പതിയെ  തലചരിച്ച് ആ സ്ത്രീയെ നോക്കി......

    "No"


അതും പറഞ്ഞ് അവൻ   ചിത്രത്തിലേക്ക് തിരിഞ്ഞു ..ആ സമയം അവന്റെ കണ്ണുകൾ വല്ലാതെ  തിളങ്ങി...  എന്തോ അങ്ങനെ ഒരു അഭിസംബോധന കേട്ടപ്പോൾ മനസിന്‌ വല്ലാത്തൊരു  കുളിർമ.....

" Then who is she? "


അടുത്തുനിന്ന ഒരു മദാമ്മൻ sorry സായിപ്പ് തിരക്കി....

 

   " The partner in my dream "  

അത് പറയുമ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു നിരാശ.... എന്നാലും കണ്ണുകളിലെ തിളക്കം ഒട്ടും മാറിയിരുനില്ല.....

" A partner in your dream... Are you crazy or something "

ഒട്ടും വിശ്വാസം വരാതുള്ള അവരുടെ ചോദ്യം കേട്ടതും പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും വരാതെ,  ആ ചിത്രത്തിലേക്ക് ഉറ്റു നോക്കി അവൻ പറഞ്ഞു....

𝐒𝐎𝐎𝐑𝐘𝐀𝐆𝐀𝐘𝐀𝐓𝐇𝐑𝐘🌻Where stories live. Discover now