the beginning

35 2 0
                                    

സ്റ്റെല്ലാ. ..hey സ്റ്റെല്ലാ its okay dear. ..പേടിക്കാനൊന്നും ഇല്ല

സ്റ്റെല്ല ഭയത്തോടെ കണ്ണുകൾ വലിച്ച് തുറന്ന് തനിക്ക് മുന്നിൽ നിൽക്കുന്നവനെ ഭയത്തോടെ നോക്കി

എന്നെ. ..എന്നെ ഒന്നും ചെയ്യല്ലേ. ..

പേടിക്കേണ്ട ഞാൻ നിന്നെ ഒന്നും ചെയ്യില്ല. ....

സ്നേഹം കലർന്ന സ്വരം. ...സ്റ്റെല്ല കണ്ണുകൾ വിടർത്തി ചുറ്റും പരതി. ...പിന്നെ തല ചരിച്ച് മുന്നിൽ നിൽക്കുന്നവന്റെ മുഖത്തേക്ക് നോക്കി. ...കണ്ണുകൾ ഒരുതരം കറുത്ത വസ്ത്രം കൊണ്ട് കെട്ടിയിരിക്കുന്നു. ...ധരിച്ചിരുന്ന വെള്ള ഷർട്ടിൽ അങ്ങിങ്ങായി ഉണങ്ങാത്ത രക്തകറകൾ. ...

തന്നെ പിടിച്ചുകൊണ്ടു ഈ കാട്ടിലേക്ക് വന്നവൻ ഇവനല്ല
. ...ശരീരം മുഴുവൻ കറുപ്പിൽ പൊതിഞ്ഞ ആ സത്വത്തെ സ്റ്റെല്ല ചുറ്റും തിരഞ്ഞു

അയാൾ ഇവിടെ ഇല്ല. ...ഇനി വരില്ല. ...
മുന്നിൽ രക്തം കിനിയുന്ന മുറിവുകളോടെ നിന്ന ആ ചെറുപ്പക്കാരൻ ഉറപ്പ് നൽകി

നിങ്ങൾ ആരാണ്. ...എന്നെ എന്തിനാ അയാൾ പിടിച്ചുകൊണ്ടു വന്നത്. ...
കണ്ണുനീർ ഉണങ്ങിപിടിച്ച കവിൾത്തടങ്ങൾ അമർത്തി തുടച്ചുകൊണ്ട് അവൾ വിതുമ്പി. ...ധരിച്ചിരുന്ന അല്പവസ്ത്രം ശരീരത്തോട് ചേർത്തുപിടിച്ചുകൊണ്ടു അവൾ കൂനിക്കൂടി. ...മുട്ടിൽ മുഖം ചേർത്തു വച്ച് തേങ്ങി

കരയാതെ മോളെ. ....അവരൊക്കെ ചീത്ത മനുഷ്യരാ....തനിക്കുമുന്നിൽ ഇരിക്കുന്ന പത്തൊമ്പതുകാരിയെ അവൻ അനുകമ്പയോടെ നോക്കി. ..ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രം അഴിച്ചെടുത്ത് അവളെ പുതപ്പിച്ചു. ...

എന്റെ പേര്. ....എന്റെ പേര് സെഫിൻ. ...

അവൻ അവളെ തന്റെ കരുത്തുറ്റ കൈകളിൽ കോരിയെടുത്തു. ..നഗ്നമായ തുടയിൽ അവന്റെ കൈ പതിഞ്ഞതും അവൾ പിടച്ചിലോടെ ആ മുഖത്തേക്ക് ഉറ്റുനോക്കി. ...പൊടുന്നനെ അയാൾ വായുവിനെയും ഭൂമിയുടെ ഗുരുത്വാകർഷണത്തെയും ഭേധിച്ചുകൊണ്ട് മുകളിലേക്ക് ഉയർന്നു ചാടി. ...സ്റ്റെല്ല ഭയന്നുപോയി. ...തന്നെ പിടിച്ചുകൊണ്ടുവന്ന ആൾക്കും ഇതേ വേഗത ആയിരുന്നു

ആകാശത്ത് ശോഭയോടെ ഉദിച്ചുനിൽക്കുന്ന പൂർണചന്ദ്രനെ സാക്ഷിയാക്കി, മരച്ചില്ലകളിൽ കാലുറപ്പിച്ച് അവനാ വനാന്തരങ്ങളിലൂടെ മുന്നോട്ട് കുതിച്ചു...അവന്റെ ദൃഡമായ മാറിന് പൊള്ളുന്ന ചൂട് ആയിരുന്നു. ..സ്റ്റെല്ല സെഫിന്റെ കൈകളിൽ ഒതുങ്ങി കൂടി

ചുറ്റും വിചിത്രമായ എന്തൊക്കെയോ സംഭവിക്കുന്നതുപോലെ. ..അവൾ കണ്ണുകൾ വലിച്ചു തുറന്ന് ചുറ്റും തലവെട്ടിച്ചു. ...ഏതോ ഒരാൾ തന്നെയും കൊണ്ട് വായുവിലൂടെ പായുന്നു. .....സ്റ്റെല്ലക്ക് കരച്ചിലും ചിരിയും ഒരുപോലെ വന്നു. ...ഏതോ സ്വപ്നലോകത്തിലെന്നപോലെ അവൾ ആലസ്യപ്പെട്ടു

ഭയം അപകടത്തിലാക്കും. ..ഭയപ്പെടരുത്. ...നിന്റെ രക്തത്തിനായി അവർ വരും

തുടരും

guys നിങ്ങൾ അഭിപ്രായം പറഞ്ഞാൽ ഞാൻ story maximum continuously idan ശ്രമിക്കും

HuntersWhere stories live. Discover now