വെള്ളിയൂർ ബീച്ചിന്റെ കടൽതീരത്ത് സ്റ്റെല്ല നിന്നു....സമുദ്രം എന്നും ഒരു ഫാന്റസി ആണ്. ...തീരം തൊട്ടുരുമ്മി മടങ്ങുന്ന തിരകൾക്ക് മനസ്സിന്റെ ഭാരം കുറക്കാനൊരു പ്രേത്യേക മാന്ത്രിക ശക്തി ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
ഉള്ളിൽ മുഴുവൻ നിറഞ്ഞു നിന്നത് സെഫിന്റെ മുഖം ആയിരുന്നു....സെഫിൻ എഫസോസ്. ...മറച്ചുപിടിച്ച കണ്ണുകളുമായി ഒരുവൻ
താനും ഇപ്പൊ മുത്തശ്ശിമാരുടെ സൃഷ്ടികളായ യക്ഷികഥകളിലെ ഏതോ ഒരു കഥാപാത്രം ആണെന്ന് സ്റ്റെല്ലക്ക് തോന്നി
കുറച്ചകലെ റോഡരികിൽ നിർത്തിയിട്ട ജീപ്പിൽ ചാരി അർജുനും അടുത്ത് ഇന്ദുവും നിൽപ്പുണ്ടായിരുന്നു....
....ഇന്ദു ....എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല. ...ഇത് ഒഫീഷ്യൽ ആയിട്ട് മൂവ് ചെയ്യാനും പറ്റില്ല. ...അവളുടെ തന്തയോട് സംസാരിക്കാതെ നമുക്ക് എന്തുചെയ്യാൻ പറ്റും. ...
....പപ്പയോട് പറയരുത് എന്നല്ലേ അവൾ പറയുന്നെ. ...
....എനിക്കൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ....രൂപം മാറാനും മനസ്സ് നിയന്ത്രിക്കാനും കഴിവുള്ളവർ. ...ഇതൊക്കെ മറ്റാരെങ്കിലും വിശ്വസിക്കോ. ...ഇനിയും അവര് വരും എന്നല്ലേ സ്റ്റെല്ല പറഞ്ഞത്. ...വരട്ടെ. ....അർജുൻ തന്റെ കൈയിലിരിക്കുന്ന ലോക്കറ്റിലേക്ക് തന്നെ നോക്കി നിന്നു...
അഞ്ചു മണിയോട് അടുക്കുന്ന സമയം ഇന്ദുമതിയുടെ ആക്റ്റീവ സ്റ്റെല്ലയുമായി ബെദേൽ പുരം വീട്ടുമുറ്റത് എത്തി. ...ഇന്ദുമതി സ്റ്റെല്ലക്കും മുമ്പേ വീട്ടിലേക്ക് ഓടി കയറി. .... അടുക്കളയിൽ നിന്ന് ഹാളിലേക്ക് വരുന്ന നാൻസിയെകണ്ട് ചിരിച്ചു
ഞാനിന്ന് ഇവിടെയാ താമസം. ..നാൻസിയമ്മക്ക് എന്തെങ്കിലും എതിർപ്പുണ്ടോ? ? ഇന്ദു ചിരിയോടെ ചോദിച്ചു. ..തോളത്ത് മെല്ലെയൊരു അടിയായിരുന്നു മറുപടി
ചെല്ല്. ...ഡ്രസ്സ് മാറിയിട്ട് വാ. ..ഞാൻ ചായ ഇടാം. ...
അഹ്‌ണോ ദേ എത്തി. ...
അവൾ സ്റ്റെപ്പ് കയറി മുകളിലേക്ക് ഓടി...