അന്ന് രാത്രി അത്താഴത്തിന് നാൻസി വറുത്തരച്ച് വച്ച അപ്പവും ബീഫും ആയിരുന്നു. ...അത്താഴമേശക്ക് മുന്നിൽ ഇരിക്കുമ്പോ ജെയിംസിന് വല്ലാത്തൊരു ആനന്ദം തോന്നി
ഇന്ദു വരുമ്പോഴൊക്കെ അങ്ങനെ ആണ്. ...മറ്റൊരു മകളെ കിട്ടിയതുപോലെയാണ് അയാൾക്ക്. ..
എന്തൊക്കെയോ കഴിച്ചെന്നു വരുത്തി സ്റ്റെല്ല എഴുന്നേറ്റുപോയി.. ...ജയിംസ് അത് ശ്രദ്ധിച്ചില്ലെന്ന് നടിച്ചു ...പെട്ടെന്ന് കല്യാണം തീരുമാനിച്ചതിന്റെ പിണക്കമാണ് അത് പതിയെ മാറിക്കോളും എന്ന് അയാൾ നിരൂപിച്ചു. ..ആൽബിൻ നല്ലവനാണ്.,അവനെക്കാൾ നല്ലൊരു ആളെ തന്റെ മകൾക്ക് കിട്ടില്ല. ..
ഒരു നെടുവീർപ്പോടെ അയാൾ ഭക്ഷണം കഴിച്ചുഇന്ദുവിന്റെ മനസ്സും അസ്വസ്ഥമായിരുന്നു. ...അർജുനെ വിളിച്ചിട്ട് കിട്ടുന്നില്ല. ...മെസ്സേജ് അയച്ചിട്ട് മറുപടി ഇല്ല. ...പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചാലോ., വേണ്ട! അതിനി വേറെ പുലിവാൽ ആകും. ...
ഭക്ഷണം കഴിച്ചുകഴിഞ്ഞ് ജെഗിൽ രാത്രി കുടിക്കാൻ വെള്ളവുമായി സ്റ്റെല്ല മുറിയിലേക്ക് ചെന്നു. ...ജനലൊരം പുറത്തേക്ക് നോക്കി നിൽക്കുന്ന സ്റ്റെല്ലയെ കണ്ട് ഇന്ദു അവളുടെ അടുത്തേക്ക് ചെന്നു തോളിൽ അമർത്തി പിടിച്ചു
സ്റ്റെല്ലേ. ...
പറയ് ഇന്ദു. ...പുറത്തെ കാഴ്ചകളിൽനിന്ന് കണ്ണുകൾ നീക്കാതെ സ്റ്റെല്ല പറഞ്ഞു. ...
....അജുയേട്ടന്റെ ഒരു വിവരോം ഇല്ല. ..നമുക്ക് എല്ലാം അങ്കിൾനോട് പറഞ്ഞാലോ. ..
വേണ്ട. ....അങ്ങോട്ട് നോക്ക്. ...പുറത്തേ നീണ്ട അന്ധകാരത്തിലേക്ക് സ്റ്റെല്ല ചൂണ്ടി കാണിച്ചു. ...
എന്താ അവിടെ. ...
പുറത്തേ ഇരുട്ടിലേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് ഇന്ദു ചോദിച്ചു. ..ഭയപ്പെടുത്തുന്ന ഇരുട്ടല്ലാതെ മറ്റൊന്നും ആദ്യം അവൾക്ക് കാണാൻ കഴിഞ്ഞില്ല
ഒന്നുകൂടെ അവൾ സൂക്ഷിച്ചു നോക്കി. ...ആ നിമിഷം ആകാശത്തെ മൂടി കിടന്ന കാർമേഘം നീങ്ങി എങ്ങും നിലാവ് പടർന്നു. ....കുറച്ചകലെ പറമ്പിന്റെ കിഴക്ക് ഭാഗത്ത് അൽമര കൊമ്പിൽ ഒരു നിഴൽരൂപം തങ്ങളെ നോക്കിയിരിക്കുന്നത് ഇന്ദു ഭയത്തോടെ തിരിച്ചറിഞ്ഞു. ...നിലാവിന്റെ പ്രഭാകിരണങ്ങൾക്കുപോലും മായിക്കാൻ കഴിയാത്തൊരു അന്ധകാരം അയാൾക്കുചുറ്റും രൂപപ്പെട്ടുവരുന്നതുപോലെ അവൾക്ക് തോന്നി. ...