The beginning prt 2

25 1 0
                                    






എന്താ മോളെ നീ ഈ പറയുന്ന. ...

പപ്പയോട് ഞാൻ പറഞ്ഞതല്ലേ എനിക്കിപ്പോ കല്യാണം ഒന്നും വേണ്ടെന്ന്. ...

ആൽബിനെ ഇഷ്ടമില്ലേ മോൾക്ക്. ...കുഞ്ഞിലേ പറഞ്ഞുവച്ചതല്ലേ  നീയും ആൽബിനും തമ്മിലുള്ള കല്യാണം. ..അത് കുറച്ച് നേരത്തെ ആയാൽ എന്താ. ..


ഇഷ്ടകുറവ് ഉണ്ടായിട്ടല്ല....ഇതിനൊന്നും ഞാനൊട്ടും മെന്റലി prepared അല്ല. .. എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ട് മതി പപ്പാ കല്യാണം





കല്യാണം കഴിഞ്ഞിട്ടായാലും മോൾക്ക് പഠിക്കാമല്ലോ. ...ജെയിംസ് സ്നേഹത്തോടെ പറഞ്ഞു


പപ്പക്ക് ഒന്നും മനസ്സിലാകില്ല. ...

സ്റ്റെല്ല ദേഷ്യത്തോടെ വെട്ടിത്തിരിഞ്ഞ് പടികൾ കയറി തന്റെ മുറിയിൽ പോയി ബെഡിൽ വീണു. ...കണ്ണുനീർ തുള്ളികൾ കിടക്കയെ നനച്ച് പെയ്തുകൊണ്ടേ ഇരുന്നു

ബെദേൽ പുരം ഭവനത്തിൽ ജെയിംസിന്റെയും ഭാര്യ നാൻസിയുടെയും ഏകമകൾ സ്റ്റെല്ലയും,, എവെർഗ്ലൗ ഭവനത്തിൽ ഈട്ടിച്ചന്റെയും ഭാര്യ ഉഷയുടെ ഇളയ മകൻ ആൽബിനും തമ്മിലുള്ള വിവാഹം നേരത്തെ ഉറപ്പിച്ചുവച്ച ഒന്നായിരുന്നു. ...ജെയിംസിന്റെ ഉറ്റ സുഹൃത്തുകൂടെയായ ഈട്ടിച്ഛൻ സ്ട്രോക്ക് വന്ന് ഒരുഭാഗം തളർന്നു കിടപ്പിലാണ്. ...മരിക്കുന്നതിനു മുന്നേ മകന്റെ വിവാഹം കാണണമെന്ന ആഗ്രഹം ഏതൊരു അച്ഛനെയുംപോലെ അയ്യാൾക്കും ഉണ്ടായിരുന്നു



കരഞ്ഞ് കരഞ്ഞ് എപ്പോഴോ കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതി വീണു....സമയം കടന്നുപോയി. ....നാൻസയുടെ ശബ്ദം കേട്ടാണ് സ്റ്റെല്ല കണ്ണു തുറന്നത്. ...അവൾ കതകിൽ തട്ടി വിളിക്കുന്നത് കേട്ട് സ്റ്റെല്ല മുഖം അമർത്തി തുടച്ചു. ..ചടപ്പോടെ ചെന്ന് വാതിൽ തുറന്നു

...എന്താ അമ്മേ. ....


.....മോളെ നമുക്ക് പോണം. ... അമ്മ അവളെ അടിമുടി നോക്കി വിളറിയ സ്വരത്തിൽ പറഞ്ഞു....സ്റ്റെല്ല സംശയത്തിൽ ആയി. .

...എന്തുപറ്റി അമ്മാ ...


...പോണമെന്ന് പറഞ്ഞില്ലേ. ...

നാൻസി പൊടുന്നനെ സ്റ്റെല്ല ധരിച്ചിരുന്ന മാക്സി വലിച്ചു രണ്ടായി പിളർന്നു....അതവളുടെ വെളുത്ത കാലുകളിലൂടെ ഊർന്ന് താഴേക്ക് വീണു ...സ്റ്റെല്ല പ്രതികരിക്കുന്നതിനുമുമ്പേ നാൻസി അവളുടെ സ്ലിപ്പിന്റെ വലത്തെ സ്ട്രാപ്പും വലിച്ച് പൊട്ടിച്ചുകഴിഞ്ഞിരുന്നു. ...അവൾ പകച്ചു പോയി

HuntersWhere stories live. Discover now