Si arjun

28 2 1
                                    

ഒരു ദീർഘശ്വാസത്തോടെ സ്റ്റെല്ല കണ്ണുകൾ വലിച്ചുതുറന്ന് കിതച്ചു. ....ഭയത്തോടെ മുറിയിലാകെ കണ്ണോടിച്ചു. ... അമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് ഞെട്ടലോടെ അവൾ എഴുന്നേറ്റ് ബാത്‌റൂമിൽ കയറി ....ധരിച്ചിരുന്ന നൈറ്റ്‌ ഡ്രസ്സ്‌ അഴിച് ബിന്നിൽ ഇട്ടു. ....ശരീരത്തിൽ പലയിടത്തും നീറ്റലിന്റെ അനുഭവം. ...എല്ലുകൾ നുറുങ്ങുന്ന വേദനയിൽ മുഖം ചുളിച്ചുകൊണ്ട് അവൾ തന്റെ ശരീരത്തിലേക്ക് നോക്കി. ...ഇടത്തെ തോളിനു തൊട്ടുതാഴെയായി നെഞ്ചിൽ ഇന്നലെ പ്രത്യക്ഷമായ തേളിന്റെ ചിത്രത്തിലൂടെ സ്റ്റെല്ല വിരലോടിച്ചു

മരണം. ...മരണം. ..തന്റെ മരണം. ....സ്റ്റെല്ലയുടെ കണ്ണുകൾ നിറഞ്ഞു

ബാഗുമെടുത്ത് വാതിൽചാരി സ്റ്റെല്ല പടിക്കെട്ടുകൾ ഇറങ്ങി. ....ജീൻസ് പാന്റും ക്രോപ് ഷർട്ടും ആയിരുന്നു വേഷം. ...മുടി ചീകാതെ അലങ്കോലമായി കിടന്നു . ...ക്ഷീണിച്ച മുഖത്തോടെ അവൾ ഇറങ്ങി. ...ഡെയിനിങ് ഹാളിൽ ഇരുന്ന് ആഹാരം കഴിക്കുന്ന ജയിംസിനെ കണ്ടിട്ടും കാണാത്തതുപോലെ സ്റ്റെല്ല വേഗം പുറത്തേക്ക് നടന്നു

....കൊച്ചിന്റെ പിണക്കം മാറിയില്ല അല്ല്യോടി നാൻസിയെ. ...അടുക്കളയുടെ ഭാഗത്തേക്ക് മുഖം തിരിച്ച് ജെയിംസ് നീട്ടി വിളിച്ചുചോദിച്ചു

...അപ്പന്റെ മോളല്ലേ. ...










വീട്ടിലെന്ന് ഇറങ്ങിയ സ്റ്റെല്ല പ്രിയപ്പെട്ട കൂട്ടുകാരിയെ കാത്ത് റോഡരികിൽ നിന്നു....അധികം വൈകാതെ ഒരു ആക്ടിവ അവൾക്കുമുന്നിൽ പ്രത്യക്ഷമായി

ഞാൻ ലേറ്റ് ആയോ. ...ഹെൽമെറ്റിന്റെ ഗ്ലാസ്‌ ഉയർത്തി ഇന്ദുമതി പുഞ്ചിരിയോടെ ചോദിച്ചു

ഇല്ല

നീ ഓക്കേ അല്ലെ. ...
സ്റ്റെല്ലയുടെ വിളറിയ മുഖം ശ്രദ്ധിച്ച ഇന്ദുമതി ആരാഞ്ഞു. ...അവളുടെ മുഖം ചോരമയം ഇല്ലാതെ വരണ്ടു വെളുത്തു. ...ഭയം നിഴലിച്ച കണ്ണുകൾ കറുത്ത് ക്ഷീണിച്ചതുപോലെ കാണപ്പെട്ടു





ഒന്നുമില്ല ഇന്ദു. ... അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു

കരയുന്ന എന്തിനാ നീ. ...


നമുക്ക് കോളേജിൽ പോകണ്ട ഇന്ദു. ...അവൾ വിതുമ്പി...ഇന്ദുവിനും ഉള്ളിൽ അസ്വസ്ഥത തോന്നി. ...കഴിഞ്ഞ ആഴ്ച്ച സ്റ്റെല്ലയുടെ വിവാഹ നിശ്ചയം ആയിരുന്നു. ...അതിൽപിന്നെ സ്റ്റെല്ല ആകെ മാറി. ....പഴയ സ്റ്റെല്ല ഇങ്ങനെ ആയിരുന്നില്ലെന്ന് ഇന്ദു ഓർത്തു

HuntersWhere stories live. Discover now