ഭാഗം 1

325 23 61
                                    


My dear Wamily,

പുതിയ ഒരു സ്റ്റോറിയുമായി ഞാൻ പിന്നേം വന്നിരിക്കുന്നു. അല്പം പഴമ തോന്നിക്കുന്ന കഥയാണിത്. എങ്കിലും ഈ ആശയം നിങ്ങളിലേക്ക് എത്തിക്കണം എന്ന അടങ്ങാത്ത എന്റെ ആഗ്രഹത്തിന് ഒരു അന്ത്യം ആയി ഭാനുമതി ഇവിടെ തുടക്കം കുറിക്കുകയാണ്.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയണം. എന്തൊക്കെ ആയാലും ഞാൻ update ചെയ്യും. Friday മാത്രം ആക്കിയത് എനിക്ക് time ഇപ്പൊ ഫ്രീ ആയിട്ട് കിട്ടാത്തത്കൊണ്ട് ആണ്. So വായിക്കുന്നവർ അത് മനസിലാക്കണം..

ഭാനുവിന്റെ കഥ നിങ്ങൾക്ക് ഇഷ്ട്ടമാകും എന്ന വിശ്വാസത്തിൽ ഞാൻ തുടങ്ങുവാട്ടോ..























ആരംഭം

?: ഭാനു.. നീ അവിടെ എന്തെടുക്കുവാ?

ഭാനു : പൂവ് നുള്ള്‌വാ അമ്മേ.. നോക്കിക്കേ എന്ത് ഭംഗിയാ കാണാൻ..

കുഞ്ഞു ഭാനുവിന്റെ നക്ഷത്ര കണ്ണുകൾക്ക്  പ്രകാശം കൂടി..

?: അത് ചെടിയിൽ തന്നെ നില്കുന്നത് കാണാൻ അല്ലെ ഭംഗി. 

ഭാനു : എനിക്ക് അത് വേണം അമ്മാ..

അവൾ വാശി പിടിച്ചു..

?: അമ്മേടെ അടുത്ത് ന്ന് ഭാനുനെ ആരെങ്കിലും കൊണ്ടുപോയ അമ്മക് വിഷമം ആകില്ലേ?

Bhaanu: ആരാ അമ്മേനെ എന്റെ അടുത്ത് നിന്ന് കൊണ്ടുപോകുന്നെ?

അവൾ ഉണ്ടക്കണ്ണ് തന്നലാവും വിധം വലുതാക്കി പിടിച്ചു ചോദിച്ചു...

?: അങ്ങനെ തന്നെ അല്ലെ ഈ പൂവിനെ പറിച്ചോണ്ട് പോകുമ്പോ ഈ ചെടിക്കും തോന്നുവാ....

ഭാനു : ആണോ അയ്യോ..

അവൾ ചെടിയുടെ നേരെ തിരിഞ്ഞു..

ഭാനു : ഇനി ഭാനു പൂവ് നുള്ളില്ല ട്ടോ... അമ്മേടെ അടുത്തുന്നു പോയാ കുഞ്ഞു പൂവ് വിഷമിക്കല്ലേ? അമ്മേ ഭാനു ഇനി പൂവ് പറിക്കില്ല...

?: ആഹ് നല്ല മോൾ ആയല്ലോ ഭാനു..

കുഞ്ഞു ഭാനു അമ്മയെ നോക്കി അവളുടെ മുയൽപ്പല്ലു കാട്ടി ചിരിച്ചു..

ഭാനുമതി                                                        ʙᴛꜱ ꜰꜰ Where stories live. Discover now